കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്; പുതിയ യാത്രാ മാർഗനിർദ്ദേശം പുറത്തിറക്കി ദുബായ്.. കൊവിഡ് പരിശോധന നിർബന്ധം

Google Oneindia Malayalam News

ദുബായ്; കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പുതിയ യാത്രാ നിയന്ത്രണങ്ങളുമായി ദുബായ്. ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന പ്രോട്ടോക്കോള്‍ അനുസരിച്ച് ദുബായിലെത്തുന്ന എല്ലാവര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. നാട്ടില്‍ നിന്നും ദുബായിലേക്ക് വരുന്നവര്‍ക്കും ഇത് ബാധകമാണ്. ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷനായ ദുബായ് ദുരന്തനിരാവരണ ഉന്നതാധികാര സമിതിയാണ് പുതിയ നിയന്ത്രണങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
നിലവില്‍ ദുബായില്‍ നിന്നും നാട്ടിലേക്ക് പോകുന്നവര്‍ക്ക് കൊവിഡ് പരിധോധന ഇല്ലെങ്കിലും 31-ാം തിയ്യതി മുതല്‍ ഇതും നിര്‍ബന്ധമാക്കും.

dubai

പുതുക്കിയ പ്രോട്ടോക്കോള്‍ അനുസരിച്ച് , യുഎഇ നിവാസികൾ, ജിസിസി പൗരന്മാർ, സന്ദർശക വിസയില്‍ വരുന്നവര്‍ എന്നിവർ ദുബായിലേക്ക് വരുന്നതിനു മുമ്പ് പി‌സി‌ആർ പരിശോധന നടത്തേണ്ടതുണ്ട്. യുഎഇ പൗരന്മാര്‍ക്ക് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇളവുകള്‍ നല്കിയിട്ടുണ്ട്. കൊവിഡ് രോഗവ്യാപന രീതിയുടെ തോത് അനുസരിച്ച് ചില രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ദുബായിലെത്തുന്നവര്‍ അധിക പരിധോധനകള്‍ക്കു കൂടി വിധേയരാവേണ്ടി വരും.

ദുബായില്‍ നിന്നും വിദേശത്തേക്ക് പോകുന്നവരും പിസിആറോ റാപ്പിഡ് ആന്റിജന്‍ പരിശോധനയ്ക്കോ വിധേയരാവണം, കൂടാതെ കൊവിഡ് പരിധോധനാ ഫലങ്ങളുടെ സാധുത 96 മണിക്കൂറില്‍ നിന്നും 72 മണിക്കൂറായും സമിതി കുറച്ചിട്ടുണ്ട്. ദുബായിലെത്തി അവിടെനിന്നും മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കും ഇത് ബാധകമാണ്.

ദുബായിലെത്തുന്ന സന്ദർശകരും താമസക്കാരും അൽ ഹോസ്ൻ അപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്ത് അവരുടെ ഓണ്‍-അറൈവല്‍ കൊവിഡ്-19 ടെസ്റ്റിന്റെ കാര്യം അപ്ഡേറ്റ് ചെയ്യണം. പരിശോധനാഫലം വരുന്നതുവരെ ക്വാറന്‍റൈനില്‍ കഴിയുകയും വേണം. രോഗലക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും പരിശോധനാഫലം പോസിറ്റീവ് ആയാല്‍ 10 ദിവസത്തെ ക്വാറന്‍റൈന്‍ നിര്‍ബന്ധമാണ്. കൊവഡ്-19 ബാധിച്ചയാള്‍ക്കും അതേ വീട്ടിൽ താമസിക്കു കുടുംബാംഗങ്ങള്‍ക്കുമുള്ള ക്വാറന്‍റൈന്‍ മാർഗ്ഗനിർദ്ദേശങ്ങളും ദുബായ് ഹെൽത്ത് അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്.

ധർമജനെ ഇറക്കിയാലും കോൺഗ്രസിന് രക്ഷയില്ലെന്ന് സിപിഎം; തടയിടാൻ സച്ചിൻ ദേവ്,ആത്മവിശ്വാസം വോട്ട് കണക്കിൽധർമജനെ ഇറക്കിയാലും കോൺഗ്രസിന് രക്ഷയില്ലെന്ന് സിപിഎം; തടയിടാൻ സച്ചിൻ ദേവ്,ആത്മവിശ്വാസം വോട്ട് കണക്കിൽ

'മുബൈ കേന്ദ്രഭരണ പ്രദേശമാക്കണം'; പോരടിച്ച് കർണാടകയും മഹാരാഷ്ട്രയും; എന്താണ് അതിർത്തി തർക്കം, അറിയാം'മുബൈ കേന്ദ്രഭരണ പ്രദേശമാക്കണം'; പോരടിച്ച് കർണാടകയും മഹാരാഷ്ട്രയും; എന്താണ് അതിർത്തി തർക്കം, അറിയാം

വടക്കാഞ്ചേരിയിൽ അനിൽ അക്കരയേയും വീഴ്ത്തും;ഇറക്കുന്നത് യുവനേതാവിനെ,തൃശ്ശൂരിൽ 13 സീറ്റും പിടിക്കാനുറച്ച് എൽഡിഎഫ്വടക്കാഞ്ചേരിയിൽ അനിൽ അക്കരയേയും വീഴ്ത്തും;ഇറക്കുന്നത് യുവനേതാവിനെ,തൃശ്ശൂരിൽ 13 സീറ്റും പിടിക്കാനുറച്ച് എൽഡിഎഫ്

Recommended Video

cmsvideo
Kerala pandemic daily updates

English summary
covid; PCR test compulsary, Dubai issues new travel guidelines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X