ഫൈസര്‍ കൊറോണവൈറസ് വാക്‌സിന് ബ്രിട്ടന്റെ അംഗീകാരം; ജനങ്ങളില്‍ കുത്തിവയ്ക്കും
ലണ്ടന്‍: ഫൈസര്‍ കൊറോണ വൈറസ് വാക്‌സിന് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കി. വരും ദിവസങ്ങളില്‍ ജനങ്ങളില്‍ കുത്തിവയ്ക്കും. കൊറോണ വൈറസ് വാക്‌സിന്‍ വിതരണത്തിന് അനുമതി നല്‍കുന്ന ആദ്യ രാജ്യം ബ്രിട്ടനാണ്. 95 ശതമാനം വരെ കൊറോണ രോഗം തടയാന്‍ ഈ വാക്‌സിന് സാധിക്കുമെന്ന് ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് അറിയിച്ചു. ആദ്യം ആര്‍ക്കാണ് വാക്‌സിന്‍ നല്‍കേണ്ടത് എന്ന കാര്യത്തില്‍ മുന്‍ഗണനാ ക്രമം നിശ്ചയിച്ചിട്ടുണ്ട്. അതുപ്രകാരമായിരിക്കും വിതരണം ചെയ്യുക. 40 ദശലക്ഷം ഡോസ് ബ്രിട്ടന്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. 20 ദശലക്ഷം പേര്‍ക്ക് രണ്ടു ഡോസ് വീതമാണ് വിതരണം ചെയ്യുക. 10 മില്യണ്‍ ഡോസ് ഉടന്‍ ലഭ്യമാക്കും. അതിവേഗം എല്ലാ ജനങ്ങള്‍ക്കും കുത്തിവയ്പ്പ് നടത്താനാണ് ബ്രിട്ടന്റെ തീരുമാനം.
Recommended Video

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ വിപണിയിലെത്തുന്നത് അതിവേഗമാണ്. കേവലം പത്ത് മാസത്തെ ശ്രമഫലമായിട്ടാണ് വാക്‌സിന്‍ തയ്യാറാക്കിയിരിക്കുന്നത്. ബ്രിട്ടന്‍ വിതരണത്തിന് അനുമതി നല്‍കിയതോടെ കൂടുതല്‍ രാജ്യങ്ങള്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ കുത്തിവയ്പ്പ് തുടങ്ങിയാലും രോഗ വ്യാപനം ഉണ്ടാകാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. സാമൂഹിക അകലം പാലിക്കരും മാസ്‌കും രോഗ പരിശോധനയും തുടരേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു.
കൊറോണ വൈറസിനെതിരേ പോരാടുന്നതിനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നകിനും ശരീരലത്തെ പര്യാപ്തമാക്കുന്നതാണ് പുതിയ വാകിസ്ന്‍. പുതിയ തരം ആര്‍എന്‍എ വാക്‌സിന്‍ ആണിത്. ആദ്യമായിട്ടാണ് മനുഷ്യനില്‍ കുത്തിവയ്ക്കുന്നത്. പരീക്ഷണത്തിന്റെ ഭാഗമായിട്ടാണ് ആദ്യം മനുഷ്യരില്‍ പ്രയോഗിച്ചത്. മൈനസ് 70 ഡിഗ്രി സെല്‍ഷ്യസിലാണ് വാക്‌സിന്‍ സൂക്ഷിക്കേണ്ടത്. പ്രത്യേക ബോക്‌സിലാക്കിയാകണം മറ്റിടങ്ങളിലേക്ക് കൊണ്ടുപോകേണ്ടത്്. ഒരുതവണ ഉപയോഗിച്ച ശേഷം അഞ്ച് ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാനും സാധിക്കും.
കൊറോണ വൈറസ് വാക്‌സിന്‍ പ്രയോഗിക്കേണ്ടവരുടെ പട്ടിക മേഖല തിരിച്ച് തയ്യാറാക്കിയിരിക്കുകയാണ് ബ്രിട്ടനില്‍. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാകും ആദ്യം കുത്തിവയ്ക്കുക. ക്രിസ്്മസിന് മുമ്പ് ആദ്യ സ്റ്റോക്ക് മുഴുവനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 50 വയസിന് മുകളിലുള്ളവര്‍ക്ക് എല്ലാവര്‍ക്കും കുത്തിവയ്ക്കും. ദിവസങ്ങളുടെ ഇടവേളകളില്‍ രണ്ട് വീതം ഇഞ്ചക്ഷനാണ് നല്‍കുക.


Click it and Unblock the Notifications