യുകെയിൽ യാത്രക്കാർക്ക് ആശ്വാസം; വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് ടെസ്റ്റിംഗ് ഇല്ല; അറിയാം
യുകെയിൽ യാത്രക്കാർക്ക് ആശ്വാസം; വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് ടെസ്റ്റിംഗ് ഇല്ല; അറിയാം
യുകെ: കൊവിഡ് പ്രതിരോധത്തിന്റെ എല്ലാ വാക്‌സിനേഷനും സ്വീകരിച്ച യാത്രക്കാർക്കുള്ള ടെസ്റ്റിംഗ് ആവശ്യകതകൾ ഇന്ന് മുതൽ യുകെ നീക്കം ചെയ്യ്തു. എല്ലാ യാത്രക്കാർക്കും ഒരു പാസഞ്ചർ ലൊക്കേറ്റർ ഫോം മാത്രമേ ആവശ്യമുള്ളൂ.
ജനുവരി 24-ന് പുറപ്പെടുവിച്ച സർക്കാർ പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. യുകെയിലെ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
പൂർണ്ണമായി കൊവിഡ് വാക്സിൻ എടുക്കാത്തവർ യുകെയിൽ എത്തി 2 ദിവസത്തിന് ശേഷമോ അതിന് മുമ്പോ പ്രീ-ഡിപ്പാർച്ചർ ടെസ്റ്റും പിസിആർ ടെസ്റ്റും നടത്തിയാൽ മതിയാകുമെന്ന് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

അതേസമയം, ഫെബ്രുവരി 3 മുതൽ, യുകെയിലെ 12 മുതൽ 15 വയസ്സിനിടയിലുള്ള കുട്ടികൾക്ക്, പുറത്തേക്കുള്ള യാത്രയ്‌ക്കായി ഡിജിറ്റൽ എൻഎച്ച്എസ് കോവിഡ് പാസ് സഹായകമായി തുടങ്ങി. ഇതിലൂടെ തങ്ങളുടെ വാക്‌സിനേഷൻ നിലയും മുൻകാല കൊവിഡ് അണുബാധയുടെ തെളിവും ലഭ്യമാകും. എന്നാൽ, വാക്സിനേഷൻ നിലയും പ്രവേശനത്തിന് മുൻകൂർ അണുബാധയും ആവശ്യമായ രാജ്യങ്ങളിലേക്ക് കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും യാത്ര ചെയ്യുന്നത് ഇത് ലളിതമാക്കും. യാത്രാ നിയമങ്ങൾ ലഘൂകരിക്കുന്നതിൽ രാജ്യത്തിന്റെ വാക്‌സിനും ബൂസ്റ്റർ റോളൗട്ടും ഗുണമായി കണക്കാക്കാം.

"ശരിയായ സമയത്ത് ശരിയായ വാക്സിൻ ചെയ്തു. ഞങ്ങളുടെ വാക്‌സിനും ബൂസ്റ്റർ റോളൗട്ടിനും നന്ദി, അത് കൊവിഡിൽ നിന്നും ഫലം നൽകുന്നു. ഇത് വാക്സിനേഷൻ എടുത്ത യാത്രക്കാർക്കുള്ള എല്ലാ യാത്രാ നിയന്ത്രണങ്ങളും നീക്കം ചെയ്യാൻ ഞങ്ങളെ അനുവദിക്കുന്നു," ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് വ്യക്തമാക്കി. അതേസമയം, കോവിഡ് -19 ന്റെ തുടക്കം മുതൽ, യുകെയിൽ 18 ദശലക്ഷത്തിലധികം കേസുകളും 158,953 മരണങ്ങളും 15.6 ദശലക്ഷത്തിലധികം രോഗമുക്തിയും രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ, വ്യാഴാഴ്ച യുകെയിൽ 66,638 കൊവിഡ് കേസുകളും 206 മരണങ്ങളും രേഖപ്പെടുത്തി. ബുധനാഴ്ച 68,214 കേസുകളും 276 മരണങ്ങളും രേഖപ്പെടുത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ ഏഴ് ദിവസങ്ങളിൽ, അണുബാധയുടെ എണ്ണം 23% കുറഞ്ഞിരുന്നു. മരണങ്ങൾ 16% കുറഞ്ഞെന്നും റിപ്പോർട്ടിലൂടെ വ്യക്തമാക്കുന്നു. അതേസമയം, എല്ലാ ആഭ്യന്തര കോവിഡ് നിയന്ത്രണങ്ങളും നേരത്തെ അവസാനിപ്പിക്കുമെന്ന് സർക്കാർ സൂചന നൽകിയിരുന്നു.

അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 58,077 പുതിയ കൊറോണ വൈറസ് കേസുകൾ രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 42,536,137 ആയി. സജീവ കേസുകൾ 6,97,802 ആയി കുറഞ്ഞു. 657 പുതിയ മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. ഇതോടെ ആകെ മരണസംഖ്യ 50,71,77 ആയി ഉയർന്നു. എന്നാൽ, ആകെ, അണുബാധകളുടെ 1.64 ശതമാനം സജീവമായ കേസുകളാണ്. അതേസമയം രോഗമുക്തി നിരക്ക് 97.17 ശതമാനമായി മെച്ചപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ 92,987 കേസുകളുടെ കുറവ് സജീവമായ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.89 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5.76 ശതമാനവും രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.
Recommended Video

രോഗം ഭേദമായവരുടെ എണ്ണം 41,33,11,58 ആയി ഉയർന്നപ്പോൾ കേസിലെ മരണനിരക്ക് 1.19 ശതമാനമാണ്. അതേസമയം, രാജ്യ വ്യാപകമായി കൊവിഡ് വാക്സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ നൽകിയിട്ടുള്ള ഡോസുകൾ 171.79 കോടി കവിഞ്ഞു. 2020 ഓഗസ്റ്റ് 7-ന് 20 ലക്ഷം, ഓഗസ്റ്റ് 23-ന് 30 ലക്ഷം, സെപ്റ്റംബർ 5-ന് 40 ലക്ഷം, സെപ്റ്റംബർ 16-ന് 50 ലക്ഷം എന്നിങ്ങനെ ഇന്ത്യയിലെ കോവിഡ് വാകിസിൻ ഡോസിന്റെ എണ്ണം കടന്നു. സെപ്റ്റംബർ 28-ന് ഇത് 60 ലക്ഷം, ഒക്ടോബർ 11-ന് 70 ലക്ഷം എന്നിങ്ങനെ കടന്നു. ഒക്ടോബർ 29-ന് 80 ലക്ഷം, നവംബർ 20-ന് 90 ലക്ഷം, ഡിസംബർ 19-ന് ഒരു കോടി കടന്നു. കഴിഞ്ഞ വർഷം മെയ് 4 - ന് രണ്ട് കോടിയും ജൂൺ 23 - ന് മൂന്ന് കോടിയും എന്ന നാഴികക്കല്ലാണ് ഇന്ത്യ കടന്നിരുന്നത്.












Click it and Unblock the Notifications