Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍: കൂടുതല്‍ സ്ഥലങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയിലെ കൂടുതല്‍ നഗരങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. റിയാദ്, തബൂക്ക്, ദമ്മാം, ധഹ്‌റാൻ, ഹോഫുഫ് നഗരങ്ങളിലും ജിദ്ദ, തായ്ഫ്, ഖത്തീഫ്, ഖോബാർ എന്നീ ഗവർണറേറ്റുകളിലാണ് നിയന്ത്രണം. ഇവിടങ്ങളിൽ രാവിലെ 6 മുതൽ വൈകിട്ട് മൂന്ന് വരെ ആളുകൾക്ക് പുറത്തിറങ്ങുന്നതിന് വിലക്കുണ്ടായിരുന്നു. അനിശ്ചിതകാലത്തേക്കാണ് കര്‍ഫ്യൂ എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതേസമയം, കർഫ്യൂ പൊതു, സ്വകാര്യ മേഖലകളിലെ അവശ്യ സേവനങ്ങളിൽ പ്രവര്‍ത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബാധകമല്ല. പൂർണ്ണ ലോക്ക് ഡൗൺ സമയത്ത് ആവശ്യങ്ങൾക്കായി പുറപ്പെടുമ്പോൾ ഡ്രൈവർ ഉൾപ്പെടെ രണ്ട് യാത്രക്കാരെ മാത്രമേ വാഹനങ്ങൾക്കുള്ളിൽ അനുവദിക്കുകയുള്ളൂവെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

coronaviru

Recommended Video

cmsvideo
    ലോകം കേരളത്തെ കണ്ടു പഠിക്കണമെന്ന് ബ്രയാന്‍ നീല്‍ | Oneindia Malayalam

    നിരോധനാജ്ഞ ഉള്ള ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ ആ പ്രദേശം വിട്ട് സഞ്ചരിക്കാന്‍ പാടില്ല. പുറത്തുള്ളവര്‍ അവിടങ്ങളിലേക്ക് കടക്കാനും പാടില്ല. താമസ സ്ഥലത്തിന് സമീപ പ്രദേശങ്ങളിൽ മാത്രമേ യാത്ര അനുവദിക്കുള്ളു. തിങ്കളാഴ്ച സൗദിയിൽ നാലു കോവിഡ് മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഭരണകൂടം കടുത്ത നടപടികളില്ലേക് നീങ്ങിയത്. ഇതുവരെ രാജ്യത്ത് 38 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+