കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിനെ പിടിച്ചുകെട്ടിയ ന്യൂസിലന്‍ഡില്‍ സംഭവിക്കുന്നത്..! രണ്ടാം വരവോ? പുതിയ 14 കേസുകള്‍..!!

Google Oneindia Malayalam News

വെല്ലിംഗ്്ടണ്‍: കൊറോണ വൈറസിനെ പിടിച്ചുകെട്ടിയ ലോകത്തിലെ ആദ്യത്തെ രാജ്യമെന്ന പദവി ന്യൂസിലന്‍ഡിനായിരുന്നു. തുടര്‍ച്ചയായ 102 ദിവസത്തോളം രാജ്യത്ത് സമ്പര്‍ക്കം വഴി ഒരു കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. കൊറോണയെ പ്രതിരോധിക്കുന്നതിന് ലോകാരോഗ്യ സംഘടന വരെ മാതൃകയായി ചൂണ്ടിക്കാട്ടിയിരുന്ന രാജ്യമാണ് ന്യൂസിലാന്റ്.

രോഗം റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് എല്ലാ നിയന്ത്രണങ്ങളും നീക്കി ന്യൂസിലാന്റ് സാധാരണ ജീവിതത്തിലേക്ക് കടന്നുവന്നിരുന്നു. സാമൂഹിക അകലം വേണ്ടെന്ന് വച്ചു. കായിക മല്‍സരങ്ങള്‍ പുനരാരംഭിച്ചു. സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ ന്യൂസിലന്‍ഡില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ ചെറിയ ആശങ്ക ഉയര്‍ത്തുന്നതാണ്.

നാല് കേസുകള്‍

നാല് കേസുകള്‍

രണ്ട് ദിവസം മുമ്പാണ് രാജ്യത്ത് നാല് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഒരു കുടുംബത്തിലെ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്ക് അരില്‍ നിന്നാണ് രോഗം ബാധിച്ചതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഓക്ലാന്‍ഡില്‍ പ്രധാനമന്ത്രി ജസീന്ത ആന്റേഴ്‌സണ്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

നൂറ് ദിവസത്തിന് ശേഷം

നൂറ് ദിവസത്തിന് ശേഷം

പ്രാദേശികമായി വ്യാപിച്ച കൊറോണ വൈറസ് രോഗം ബാധിച്ചത് അധികൃതരെ ആശങ്കയാക്കിയിട്ടുണ്ട്. രോഗം പൂര്‍ണമായും ഇല്ലാതായി എന്ന് കരുതിയിരിക്കെയാണ് വീണ്ടും രോഗം കണ്ടത്. നൂറ് ദിവസത്തോളം രോഗം റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് ആഗോള തലത്തില്‍ വന്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു ന്യൂസിലാന്റ്. രോഗം പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി. രോഗ വ്യാപനം തടയുന്നതിന് എല്ലാ ശ്രമങ്ങളും ആരംഭിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Recommended Video

cmsvideo
Women Leaders Acting As Game Changers In Combating COVID-19 | Oneindia Malayalam
വീണ്ടും 14കേസുകള്‍

വീണ്ടും 14കേസുകള്‍

എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ ആശങ്കയിലാക്കി 14 പുതിയ കേസുകള്‍ കൂടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. 14ല്‍ 13 പേര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ച കുടുംബവുമായി ബന്ധമുണ്ടെന്നാണ് വിവരം. ഒരാള്‍ വിദേശത്ത് നിന്നെത്തിയ ആളാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 രണ്ടാം വരവോ?

രണ്ടാം വരവോ?


ചെറിയ തോതില്‍ രോഗം വ്യാപിക്കുന്നത് കൂടുതല്‍ ആശങ്ക പരത്തുന്നുണ്ട്. രാജ്യത്ത് കൊവിഡിന്റെ രണ്ടാം വരവിലേക്ക് നയിക്കുകയാണോ എന്ന ആശങ്കയും ഇപ്പോള്‍ ഉയരുന്നുണ്ട്. ഇപ്പോള്‍ 36 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ആകെ 1589 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചിരുന്നത്.

പരിശോധന ശക്തമാക്കി

പരിശോധന ശക്തമാക്കി

രണ്ടാം ഘട്ട രോഗവ്യാപനം കൂടുതല്‍ പേരിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്. ഇതിന് ശേഷമായിരിക്കും നിരക്ക് കുറഞ്ഞുവരിക. 100 ദിവസങ്ങള്‍ക്ക് ശേഷം ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത കുടുംബത്തിന്റെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇത് കണ്ടെത്തുന്നതിനായി ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.

'നമ്പിനാരായണൻ എന്ന ദേശസ്‌നേഹിയെ തിരിച്ചറിയാൻ 56 ഇഞ്ച് നെഞ്ചളവുളള ഒരു പ്രധാന സേവകൻ വരേണ്ടിവന്നു''നമ്പിനാരായണൻ എന്ന ദേശസ്‌നേഹിയെ തിരിച്ചറിയാൻ 56 ഇഞ്ച് നെഞ്ചളവുളള ഒരു പ്രധാന സേവകൻ വരേണ്ടിവന്നു'

കോൺഗ്രസിന് തലവേദന; പഞ്ചാബിലും തമ്മിലടി, മുഖ്യമന്ത്രിയാണ്..പാട്യാല രാജാവല്ലെന്ന് ബജ്‌വ, പോര് രൂക്ഷം!!കോൺഗ്രസിന് തലവേദന; പഞ്ചാബിലും തമ്മിലടി, മുഖ്യമന്ത്രിയാണ്..പാട്യാല രാജാവല്ലെന്ന് ബജ്‌വ, പോര് രൂക്ഷം!!

 ബെംഗളൂരു അക്രമത്തിൽ കോൺഗ്രസിനും പങ്ക്? ബിബിഎംപി അംഗത്തിന്റെ ഭർത്താവിനെതിരെ എഫ്ഐആർ, അറസ്റ്റ് ഉടൻ!! ബെംഗളൂരു അക്രമത്തിൽ കോൺഗ്രസിനും പങ്ക്? ബിബിഎംപി അംഗത്തിന്റെ ഭർത്താവിനെതിരെ എഫ്ഐആർ, അറസ്റ്റ് ഉടൻ!!

English summary
Covid second Wave In New Zealand? 14 new coronavirus cases Reporting On Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X