കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് രണ്ടാം വരവ്; 4 ഘട്ട നിയന്ത്രണങ്ങളുമായി ഖത്തർ, നാലാം ഘട്ടം സമ്പൂർണ ലോക്ക് ഡൗൺ

Google Oneindia Malayalam News

ദോഹ; ഖത്തറില്‍ പ്രഖ്യാപിച്ച കൊവിഡ് നിയന്ത്രണത്തിന്റെ ആദ്യഘട്ടം വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. കൊവിഡിന്‍റെ രണ്ടാം വരവിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച നാലുഘട്ട നിയന്ത്രണങ്ങളില്‍ ഒന്നാമത്തേതാണ് ഇത്. രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.രോഗം കുറഞ്ഞെങ്കിൽ നാലാം ഘട്ടത്തിൽ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിക്കുമെന്ന് കൊവിഡ് സ്‌ട്രാറ്റജിക് ഗ്രൂപ്പ് ചെയർമാനും ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ പകർച്ചവ്യാധിരോഗ വിഭാഗം തലവനുമായ ഡോ. അബ്ദുല്ലതീഫ് അൽഖാൽ പറഞ്ഞു.

qatar

റെസ്റ്റോറന്റുകൾ കഫേകളിലുമുള്ള നിയന്ത്രണങ്ങൾ, പൊതു പാർക്കുകളിലും ബീച്ചുകളിലും ദോഹ കോർണിഷിലും ഉള്ള കളിസ്ഥലങ്ങൾ,ഷോപ്പിങ് സെന്‍ററുകളിലെയും മാളുകളിലെയും ടേക്ക് എവേയും ഡെലിവറിയും ഒഴികെയുള്ള ഫൂഡ് കോര്‍ട്ടുകളു‌ടെ അടച്ചുപൂ‌ട്ടല്‍, പാർക്കുകളും വാണിജ്യ സമുച്ചയങ്ങളിലെ വിനോദ കേന്ദ്രങ്ങളുടെയും അമ്യൂസ്മെന്റ് പാര്‍ക്കുകളുടെയും അടച്ചുപൂ‌ട്ടല്‍, എല്ലാ ഇൻഡോർ നീന്തൽക്കുളങ്ങളും വാട്ടർ പാർക്കുകളും അടയ്ക്കൽ തുടങ്ങി നിരവധി നിയന്ത്രണങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഏര്‍പ്പെ‌ടുത്തിയിരിക്കുന്നത്. ഞായറാഴ്ച മുതൽ രാജ്യത്തെ വിവാഹങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. രോഗ ബാധ എളുപ്പത്തില്‍ പിടിപെ‌ടുവാന്‍ സാധ്യതയുള്ള ഇ‌ടങ്ങളിലാണ് ആദ്യഘട്ട നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.

കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലി അതിര്‍ത്തികളില്‍ പോലീസ് സൃഷ്ടിക്കുന്ന ബാരിക്കേഡുകള്‍- ചിത്രങ്ങള്‍

രണ്ടാം ഘട്ടത്തില്‍ ഒന്നാമത്തേതിനെ അപേക്ഷിച്ച് രോഗഭീഷണി കുറവുള്ള മേഖലകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. മൂന്നാം ഘട്ടത്തിലാണ് ബാക്കിയുള്ള മേഖലകളിലേക്ക് നിയന്ത്രണങ്ങൾ ശക്തമാക്കുക. മൂന്നു ഘട്ടങ്ങളിലും രോഗബാധ പിടിച്ചുനിര്‍ത്തുവാനായില്ലെങ്കിലാണ് നാലാം ഘട്ടം നടപ്പാക്കുക. രാജ്യത്തിന്റെ സമ്പൂര്‍ണ്ണ അടച്ചുപൂട്ടലാണ് നാലാം ഘട്ടത്തിലെ പ്രവര്‍ത്തനം.

കോവിഡിനെതിരായ പ്രതിരോധ, മുൻകരുതൽ നടപടികൾ നിരീക്ഷിക്കുന്നത് മുമ്പത്തേക്കാളും പ്രധാനമാണ്, വരും ആഴ്ചകളിൽ ഖത്തർ കൂടുതല്‍ രോഗബാധയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് ഡോ. അൽ-ഖൽ പറഞ്ഞു.. വീടിന് പുറത്തിറങ്ങുമ്പോള്‍ എല്ലായ്പ്പോഴും മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, പരമാവധി ആള്‍ക്കൂട്ടത്തെ ഒഴിവാക്കുക തു‌ടങ്ങിയവ ശ്രദ്ധിക്കണം. പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും വീട്ടിൽ നിന്ന് പുറത്തുപോകുന്നത് പരിമിതപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

പിണറായിക്കെതിരായ സുധാകരന്റെ പരാമർശം ജാത്യാധിക്ഷേപമല്ല; പ്രതികരിച്ച് ഡോ ആസാദ്പിണറായിക്കെതിരായ സുധാകരന്റെ പരാമർശം ജാത്യാധിക്ഷേപമല്ല; പ്രതികരിച്ച് ഡോ ആസാദ്

കാർഷിക നിയമം ഭേദഗതി ചെയ്യാൻ തയ്യാറെന്ന് കൃഷി മന്ത്രി;'സമരത്തിന് പിന്നിൽ ഒരു സംസ്ഥാനത്ത് നിന്നുള്ളവർ മാത്രം'കാർഷിക നിയമം ഭേദഗതി ചെയ്യാൻ തയ്യാറെന്ന് കൃഷി മന്ത്രി;'സമരത്തിന് പിന്നിൽ ഒരു സംസ്ഥാനത്ത് നിന്നുള്ളവർ മാത്രം'

മെഹുൽ ചോക്സി ഉൾപ്പെടെയുള്ളവരുടെ 62,000 കോടി വായ്പ എഴുതി തള്ളി; ആർബിഐമെഹുൽ ചോക്സി ഉൾപ്പെടെയുള്ളവരുടെ 62,000 കോടി വായ്പ എഴുതി തള്ളി; ആർബിഐ

Recommended Video

cmsvideo
Saudi crown prince muhammed bin salman gave warm wlecome to qatar emir

English summary
covid second wave; Qatar to impose 4 phase restrictions, 4th phase complete lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X