കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുകവലിക്കുന്നവരില്‍ കോവിഡ് ബാധ സാധ്യത കൂടുതാലാണെന്ന് ലോകാരോഗ്യ സംഘടന; രോഗം ഗുരുതരമാകും

Google Oneindia Malayalam News

ലണ്ടന്‍: പുകവലി ശീലമുള്ളവര്‍ക്ക് കോവിഡ് വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളില്‍ പുകവലി ശീലമുള്ളവര്‍ക്ക് രോഗാവസ്ഥ അതികഠിനമാണെന്നും മരണത്തിന് വരെ കാരമണാവുന്നുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. അതേസമയം, അപകടസാധ്യത എത്രത്തോളം വലുതാണെന്ന് പറയാൻ കഴിയില്ല.

പുകവലിയും കൊറോണ വൈറസ് ബാധയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിവിധ ശാസ്ത്ര ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട 34 പഠനങ്ങളെ അവലോകനം ചെയ്ത് യുഎന്‍ ആരോഗ്യ ഏജന്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വൈറസ് ബാധയുടെ സാധ്യത, ചികിത്സ തേടുന്നത്. രോഗത്തിന്റെ തീവ്രത, മരണം എന്നീ കാര്യങ്ങളാണ് ചർച്ച ചെയ്തത്.

coronavirus

വൈറസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ 18% പേർ പുകവലിക്കാരാണ്. രോഗികൾ പുകവലിക്കുന്നുണ്ടോ ഇല്ലയോ എന്നതും അവർ അനുഭവിക്കുന്ന രോഗത്തിന്റെ തീവ്രതയും തമ്മില്‍ ബന്ധപ്പെട്ടിരുന്നു. ആശുപത്രിയിൽ നിന്നുള്ള ഇടപെടലുംരോഗിയുടെ മരണസാധ്യതയും ഇതോടൊപ്പം തന്നെ ചേര്‍ന്ന് നില്‍ക്കുന്നുവെന്നും ലോകാരോഗ്യ സംഘടനം വ്യക്തമാക്കുന്നു.

അതേസമയം, ലോകത്ത് കൊറോണ ബാധിക്കപ്പെട്ടവരുടെ എണ്ണം 10,834,230 ആയി. 519583 പേരാണ് ഇരുന്നൂറിലേറെ രാജ്യങ്ങളിലായി ഇതുവരെ മരണപ്പെട്ടത്. 4,260,626 പേര്‍ ഇപ്പോഴും ചികിത്സയിലുണ്ട്. ഇതില്‍ 57969 പേരുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം 6,054,021 പേര്‍ക്കാണ് രോഗമുക്തി നേടാന്‍ സാധിച്ചത്. അമേരിക്കയില്‍ ഇതുവരെ 2,780,152 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുതുതായി 51,097 പേര്‍ക്ക് രോഗം കണ്ടെത്തി. ഇതുവരെ 130,798 പേര്‍ മരണപ്പെട്ടു. രണ്ടാമതുളള ബ്രസീലില്‍ 1,453,369 പേര്‍ക്കാണ് രോഗം. ഇതുവരെ 60,713 പേര്‍ മരണപ്പെട്ടു.

English summary
covid: smoking linked to higher risk of virus says WHO
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X