വിമാന യാത്രക്കാർക്കായി...രാജ്യാന്തര വിമാന സർവീസുകൾക്ക് ഫെബ്രുവരി 28 വരെ വിലക്ക്; കാരണം ഇതാണ്
വിമാന യാത്രക്കാർക്കായി...രാജ്യാന്തര വിമാന സർവീസുകൾക്ക് ഫെബ്രുവരി 28 വരെ വിലക്ക്; കാരണം ഇതാണ്
ഡൽഹി : രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി. അടുത്ത മാസം ഫെബ്രുവരി 28 - ാം തീയതി വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. അതി രൂക്ഷമായ ഒമൈക്രോൺ കൊവിഡ് രോഗ വ്യാപനത്തിന് സാഹചര്യത്തിലാണ് ഡിജിസിഎയുടെ തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ പുറത്തിറക്കി. ഔദ്യോഗികമായാണ് ഇക്കര്യം അറിയിച്ചത്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അടക്കം കൊവിഡ് കേസുകൾ ദിനം പ്രതി വർധിക്കുകയാണ്. കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും നിലവിലെ സ്ഥിതി മോശമാണ്. ഇത്തരം കാര്യങ്ങൾ കൂടി പരിഗണിച്ചാണ് രാജ്യാന്തര വിമാന സർവീസുക്കുള്ള വിലക്ക് നീട്ടിയത്.
അതേസമയം, നിലവിൽ അനുവദിച്ചിട്ടുള്ള പ്രത്യേക സർവീസുകൾക്ക് ഈ പുതിയ തീരുമാനം ബാധകമല്ല. എയർ ബബിൾ പ്രകാരമുള്ള സർവീസുകളും ഉണ്ടാകും. അന്താരാഷ്ട്ര ചരക്ക് നീക്കത്തെയും പുതിയ തീരുമാനം ബാധിക്കില്ല.

എന്നാൽ, കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനുവരി 31 വരെയാണ് രാജ്യാന്തര വിമാനസർവീസുകൾ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. മൂന്നാം തരംഗം മുന്നിൽ കണ്ടതോടെ വിലക്ക് നീട്ടുകയായിരുന്നു.
2020 മാർച്ച് 23 മുതലാണ് രാജ്യത്ത് വാണിജ്യ അന്താരാഷ്ട്ര വിമാനങ്ങളുടെ സർവീസിന് വിലക്കേർപ്പെടുത്തി തുടങ്ങിയത്. എന്നാൽ, കോവിഡ് വ്യാപനം ഭീതിയിൽ 2020 മെയ് മാസം വിമാന സർവീസിലൂടെ പ്രവാസികളെ ഇന്ത്യയിൽ എത്തിച്ചിരുന്നു. വന്ദേഭാരത് ദൗത്യത്തിന് ഭാഗമായാണ് രാജ്യാന്തര സർവീസുകൾ അന്ന് നടത്തിയിരുന്നത്.
എന്നാൽ 2020 ഓഗസ്റ്റ് 31 - ന് അന്താരാഷ്ട്ര വാണിജ്യ വിമാനങ്ങളുടെ നിയന്ത്രണങ്ങൾ പിൻവലിക്കാൻ ഇന്ത്യ ആലോചിച്ചു. എന്നാൽ ഈ ആലോചന ഫലം കണ്ടില്ല. പകരം സർവീസുകൾക്ക് വിലക്ക് സെപ്റ്റംബർ 30 വരെ നീട്ടി. തുടർന്ന് ഒക്ടോബർ 31 വരെയും ഈ വിലക്കുകൾ നീട്ടിയിരിക്കുന്നതായി ഡി ജി സി എ പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ, അന്താരാഷ്ട്ര ചരക്ക് വിമാനങ്ങളും ഡി ജി സി എ അംഗീകരിച്ച വിമാനങ്ങൾക്കും ഈ വിലക്ക് സമയത്ത് സർവീസ് നടത്താൻ അനുമതി ഉണ്ടായിരുന്നു.
അതേ സമയം, ഇന്ത്യ- സൗദി എയർ ബബിളിന്റെ ഭാഗമായി സൗദി എയർലൈൻസ് സർവീസിന് ജനുവരിയിൽ തയ്യാറെടുത്തിരുന്നു. എയർ ബബിൾ കരാർ പ്രകാരമുള്ള ഷെഡ്യൂളുകൾ സൗദി എയർലൈൻസ് പുറത്തിറക്കിയിരുന്നു. ജനുവരി എട്ടു മുതൽ സർവീസുകൾ ആരംഭിച്ചിരുന്നു. ജിദ്ദ, റിയാദ് സെക്ടറുകളിൽ നിന്നും കൊച്ചിയിലേക്കും തിരിച്ചുമാണ് സർവീസ് ഉളളത്. കേരളത്തിൽ കൊച്ചിയിലേക്ക് മാത്രമാണ് നിലവിൽ സൗദി എയർ ലൈൻസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളതെന്നും അറിയിച്ചിരുന്നു.
ജിദ്ദ-കൊച്ചി സെക്ടറിൽ ആഴ്ചയിൽ നാല് സർവീസും, റിയാദ്-കൊച്ചി സെക്ടറിൽ ആഴ്ചയിൽ മൂന്നു സർവീസും ഉണ്ടായിരിക്കും. ജനുവരി ഒന്നു മുതൽ പ്രാബല്യത്തിലായ സൗദി-ഇന്ത്യ എയർ ബബിൾ കരാർ പ്രകാരമാണ് സൗദി എയർലൈൻസും സർവീസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ഇൻഡിഗോയും ഫ്ളൈനാസും സൗദി-ഇന്ത്യ സെക്ടറിൽ സർവീസുകൾ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications