കോവിഡ് പിടിമുറുക്കുന്നു; ഒമാനിൽ ഇനി ഓണ്‍ലൈന്‍ ക്ലാസ്സ്; പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെ
കോവിഡ് പിടിമുറുക്കുന്നു; ഒമാനിൽ ഇനി ഓണ്‍ലൈന്‍ ക്ലാസ്സ്; പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെ
ഒമാൻ: ഒമാനിലെ മുഴുവന്‍ ഗവര്‍ണറേറ്റുകളിലും സ്കൂളുകളിലെ പ്രൈമറി ക്ലാസുകൾ ഓണ്‍ലൈന്‍ തരത്തിലാക്കാൻ തീരുമാനിച്ച് സുപ്രീം കമ്മിറ്റി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പുതിയ തീരുമാനം. ഈ മാസം 16 ഞായാറാഴ്ച മുതല്‍ നാലാഴ്ച ഓണ്‍ലൈനായി ക്ലാസുകള്‍ തുടരാനാണ് തീരുമാനം. ബുധനാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
കോവിഡ് വ്യാപനത്തിന്റെ ഭാഗമായി കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടു വന്നു. ഹാളുകളിലും കായിക വേദികളിലും 50 ശതമാനത്തില്‍ കൂടുതള്‍ ആളുകള്‍ക്ക് പ്രവേശനം അനുവദിക്കരുത്. ആളുകള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തണം എന്നും വാണിജ്യ സ്ഥാപനങ്ങള്‍, പ്രദര്‍ശനങ്ങള്‍, സമ്മേളനങ്ങള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാലിക്കണം. ഇതിന് പുറമെ, മറ്റു കോവിഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണം എന്നും സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

അതേ സമയം, ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 750 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 171 പേര് കൂടി രോഗമുക്തരായി. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രാജ്യത്ത് ഇതുവരെ 3,10,338 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,01,458 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,119 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 97.1 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16 കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 64 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ ആറുപേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എന്നാൽ, യുഎഇയില്‍ ഇന്ന് 2,683 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1135 പേരാണ് രോഗമുക്തരായത് രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,07,767 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,95,997 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,56,805 പേര് ഇതിനോടകം തന്നെ രോഗമുക്തരായി. 2,182 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 37,010 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
അതേ സമയം, കൊവിഡ് വൈറസിന്റെ ഒമൈക്രോണ്‍ വകഭേദം ബാധിക്കുന്ന അധിക പേര്‍ക്കും ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് പ്രകടമാവുന്നതെന്നും അത്തരക്കാര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമില്ലെന്നും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊവിഡ് ബാധിതരായാലുണ്ടാകാവുന്ന ചെറിയ, ഇടത്തരം ലക്ഷണങ്ങളും ഗുരുതരമായി ബാധിക്കുമ്പോഴുണ്ടാകുന്ന രോഗലക്ഷണങ്ങളും വ്യക്തമാക്കി മന്ത്രാലയം പ്രത്യേക അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഓരോ തരത്തിലുമുള്ള രോഗലക്ഷണങ്ങള്‍ പ്രകടമാവുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളും അധികൃതര്‍ വിവരിക്കുന്നുണ്ട്.
ഖത്തറില്‍ 4,206 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 963 പേര് കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 2,50,570 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.
പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 3,838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 368 പേര് വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 621 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 2,82,904 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
-
അനധികൃത ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റിനെതിരെ കർശന നടപടി സ്വീകരിക്കും; മുന്നറിയിപ്പുമായി യുഎഇ -
ദുബായിൽ സ്വർണത്തിന് മാർച്ചിൽ 12 ശതമാനം വിലയിടിഞ്ഞു; കാരണങ്ങൾ പലത്, ഇനി തിരിച്ചുവരവിന്റെ പാതയിൽ! -
പ്രവാസികളുടെ ശ്രദ്ധക്ക്; വർക്ക് ഫ്രം ഹോം ചെയ്യുന്നവരാണോ? നിയമങ്ങൾ എല്ലാം മാറി! -
സൗദി അറേബ്യ പുതിയ വിമാനത്താവളം പണിയുന്നു; മക്കയിലേക്ക് നേരിട്ട് എത്താം, ഒപ്പം മക്ക മെട്രോയും -
പ്രവാസികള്‍ക്ക് തിരിച്ചടി, യുഎഇ-ഇന്ത്യ യാത്ര ചെലവേറും; ഇന്ധന നിരക്ക് കൂട്ടി ഇന്‍ഡിഗോ -
പ്രവാസി രക്ഷിതാക്കൾ ശ്രദ്ധിക്കുക! സ്കൂളുകളിൽ ഏപ്രിൽ 6 മുതൽ വരുന്നത് വലിയ മാറ്റങ്ങൾ -
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല''












Click it and Unblock the Notifications