കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ;ദുബൈയിൽ റാംസാൻ വരെ കർശന നിയന്ത്രണം തുടരും

Google Oneindia Malayalam News

ദുബൈയ്; കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് നടപ്പാക്കിവരുന്ന നിയന്ത്രണങ്ങള്‍ റംസാന്‍ വരെ തുടരും. കൊവിഡിനെ തുടര്‍ന്ന് ഫെബ്രുവരി തുടക്കത്തിലാണ് രാജ്യം കര്‍ശന നിയന്ത്രണത്തിലേക്ക് പോയത്. ഇത് റംസാന്‍ ആരംഭിക്കുന്ന ഏപ്രില്‍ പകുതി വരെ നീട്ടിയിരിക്കുന്നത്. ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലുള്ള ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ആണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രാഹുല്‍ഗാന്ധി തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

dubai

നിയന്ത്രണങ്ങളുടെ ഭാഗമായി പബ്ബുകളും ബാറുകളും അടച്ചിടും. റസ്റേറോറന്‍റുകള്‍ക്കും കഫേകകള്‍ക്കും പുലര്‍ച്ചെ ഒരുമണി വരെ പ്രവര്‍ത്തിക്കുവാനാണ് അനുമതി.

മാള്‍, ഹോട്ടല്‍, പൂള്‍, സ്വകാര്യ ബീച്ചുകള്‍ എന്നിവിടങ്ങളില്‍ 70 ശതമാനം ആളുകള്‍ക്കും പ്രവേശനം അനുവദിക്കുമ്പോള്‍ ഇന്‍ഡോര്‍ സ്ഥലങ്ങളായ സിനിമാ തിയേറ്ററുകള്‍, സ്പോര്‍സ് വേദികള്‍ എന്നിവിടങ്ങളില്‍ ആകെ ശേഷിയുടെ 50 ശതമാനം പേര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക. രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യവും മറ്റു കണക്കുകളും സുരക്ഷാ നടപടികളും മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം. വൈറസിന്റെ വ്യാപനം തടയുവാന്‍ ഈ തീരുമാനം സഹായിക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടി.പ്രതിരോധ കുത്തിവയ്പ്പുകൾ തുടര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ വൈറസുകളുടെ വ്യാപനം കുറയ്ക്കുവാന്‍ നിന്ത്രണങ്ങൾ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

സാരിയിൽ സുന്ദരിയായി അനുമോൾ- ചിത്രങ്ങൾ കാണാം

അതേസമയം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ കണ്ടെത്തുവാനുള്ള പരിശോധന വിവിധ ഭാഗങ്ങളില്‍ ശക്തമായി തുടരുകയാണ്. നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ദുബായ് പോലീസിന്റെ കോൾ സെന്റർ 901 വഴിയോ അല്ലെങ്കിൽ സ്മാർട്ട് അപ്ലിക്കേഷനിലെ 'പോലീസ് ഐ' സേവനത്തിലൂടെയോ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.

തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും വര്‍ഗീയ കാര്‍ഡിറക്കുന്നു,വി മുരളീധരന്റെ പ്രസ്താവന വിചിത്രം; മുല്ലപ്പളളിതെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും വര്‍ഗീയ കാര്‍ഡിറക്കുന്നു,വി മുരളീധരന്റെ പ്രസ്താവന വിചിത്രം; മുല്ലപ്പളളി

ലക്ഷദ്വീപില്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന്‌ ഇറച്ചി വിഭവങ്ങള്‍ ഒഴിവാക്കി ഉത്തരവ്‌ലക്ഷദ്വീപില്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന്‌ ഇറച്ചി വിഭവങ്ങള്‍ ഒഴിവാക്കി ഉത്തരവ്‌

സൗദി അറേബ്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു; 76 പേര്‍ക്കെതിരെ വിസാ നിരോധനവുംസൗദി അറേബ്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു; 76 പേര്‍ക്കെതിരെ വിസാ നിരോധനവും

English summary
Covid: Strict control will continue in Dubai until Ramadan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X