കൊവിഡ്;വിദേശ ഉംറ തീർഥാടകരുടെ വരവ് താൽക്കാലികമായി നിർത്തിവെച്ചു
റിയാദ്; യുകെയിൽ ജനിതകമാറ്റം വന്ന പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ വരവ് താല്‍കാലികമായി നിര്‍ത്തിവെച്ചതായി സൗദി അറിയിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി സൗദി അതിർത്തികൾ അടക്കുകയും അന്താരാഷ്ട്ര വിമാന സർവ്വീസുകൾ നിർത്തിവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരുമെന്ന് ഹജ്ജ്, ഉംറ സൗദി ദേശീയ സമിതി അധ്യക്ഷന്‍ മാസിന്‍ ദറാര്‍ അറിയിച്ചു.

ഉംറയ്ക്ക് ഈഴ്ച വരാൻ നിശ്ചയിച്ചവർക്ക് വിമാന സർവ്വീസ് പുനരാരംഭിച്ച ശേഷം അതിനുള്ള നടപടികൾ ഏജന്‍സികളുടെ സഹകരണത്തോടെ സ്വീകരിച്ചുവരികയാണെന്നും മാസിന്‍ ദറാര്‍ അറിയിച്ചു.അതേസമയം നിലവിൽ വിദേശത്ത്നിന്ന് എത്തിയ 300 ഓളം ഉംറ തീർത്ഥാടകർ മക്കയിലുണ്ട്.ഇവർക്ക് യാത്ര പുനരാരംഭിക്കും വരെ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഫ്ലൈറ്റ് സർവീസുകൾ പുനരാരംഭിച്ചതിനുശേഷം തങ്ങളുടെ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഷെഡ്യൂൾ ചെയ്യുന്നതുവരെ തീർത്ഥാടകർക്ക് മക്കയിൽ താമസിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കാൻ ഉംറ സേവന ദാതാക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്, മന്ത്രാലയം അറിയിച്ചു. അതേസമയം, ഉംറ സിയാറ പുനരാരംഭിച്ച ശേഷം ഇരുഹറമുകളിലും എത്തിയ തീർഥാടകരുടെ എണ്ണം 45 ലക്ഷം കവിഞ്ഞതായി ഇരുഹറം കാര്യാലയം വ്യക്തമാക്കി.












Click it and Unblock the Notifications