കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാത്രിയിൽ തെരുവിൽ അജ്ഞാത രൂപം; പേടിച്ച് വിറച്ച് പുറത്തിറങ്ങാതെ ജനം!! ഒടുവിൽ രഹസ്യം പുറത്തായി

  • By Aami Madhu
Google Oneindia Malayalam News

ഇന്തോനേഷ്യയിലെ കപുവാ ഗ്രാമങ്ങളിൽ അടുത്തിടെയാണ് ജനങ്ങൾ പ്രതശല്യം നേരിടാൻ തുടങ്ങിയത്. സന്ധ്യ മയങ്ങുമ്പോൾ ചില അജ്ഞാത രൂപങ്ങൾ ജനങ്ങൾക്ക് മുൻപിലേക്ക് ചാടി വീഴും. ആളുകളെ വിറപ്പിച്ച് അവ തെരുവിലൂടെ അലഞ്ഞ് തിരിയാൻ തുടങ്ങി.

കേട്ടറിഞ്ഞ നാടോടിക്കഥകളിലെ പ്രേതരൂപത്തിന് സമാനമായ ചില രൂപങ്ങൾ രാത്രികളിൽ ഭയപ്പെടുത്തുന്ന കാഴ്ചയായതോടെ പേടിച്ചരണ്ട് ജനം വീടിന് പുറത്തിറങ്ങാതായി. എന്നാൽ ഈ പ്രേതത്തിന് പിന്നിലുള്ള രഹസ്യം ഇപ്പോൾ പുറത്തായിരിക്കുകയാണ്

 ലോക്ക് ഡൗണിനിടെ

ലോക്ക് ഡൗണിനിടെ

ജാവ ദ്വീപിലെ ഗ്രാമങ്ങളിലാണ് 'പ്രേതങ്ങൾ' സ്ഥിരം പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ഈ പ്രേതങ്ങൾക്ക് പിന്നിൽ യഥാർത്ഥത്തിൽ അവിടുത്തെ സർക്കാർ തന്നെയാണത്രേ. കാരണം എന്താണെന്നല്ലേ? ലോകത്ത് മറ്റ് രാജ്യങ്ങളെ പോലെ തന്നെ കൊവിഡ് പ്രതിസന്ധിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ഇന്തോനേഷ്യയും.
കൊവിഡ് വ്യാപനം തടയാൻ സർക്കാർ ഇവിടെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു.

 പേടിച്ചരണ്ട് ജനം

പേടിച്ചരണ്ട് ജനം

എന്നാൽ സാമൂഹിക അകലം പാലിക്കണമെന്ന സർക്കാരിന്റെ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളുമെല്ലാം അവഗണിച്ച് ജനം തെരുവിലിറങ്ങാൻ തുടങ്ങി. ഇത് ഒഴിവാക്കാനായിരുന്നു 'പ്രേതങ്ങളെ' സർക്കാർ തന്നെ തെരുവിലറക്കിയത്. പ്രദേശത്തെ ചെറുപ്പക്കാരെ തന്നെയാണ് ലോക്കൽ പോലീസ് പ്രേതങ്ങളുടെ വേഷം കെട്ടിയിറക്കിയത്.

 പോക്കോംഗ്

പോക്കോംഗ്

കൊറോണ വൈറസ് പടരുമ്പോൾ സാമൂഹ്യ അകലം പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഇത്തരം ഒരു ആശയം നടപ്പാക്കിയതെന്ന് ഗ്രാമീണ യുവജനസംഘത്തിന്റെ തലവൻ അഞ്ജർ പാൻ‌കാനിംഗ്യാസ് പറഞ്ഞു. ഇന്തോനേഷ്യയിൽ പരമ്പരാഗതമായി അറിയപ്പെടുന്ന പ്രേതകഥാപാത്രങ്ങളായ പോക്കോംഗിന്റെ രൂപത്തിലാണ് യുവാക്കൾ തെരുവിലിറങ്ങാറുള്ളത്.

 ഗതികിട്ടാത്ത ആത്മാക്കൾ

ഗതികിട്ടാത്ത ആത്മാക്കൾ

"പോക്കോംഗ് ഭയപ്പെടുത്ത രൂപങ്ങളാണ്. ഇവർ വെളുത്ത ഷർട്ട് ധരിച്ച് മുഖത്ത് പൗഡർ പൂശി തിളങ്ങുന്ന കണ്ണുകൾ ഉള്ളവരാണ്. ഇന്തോനേഷ്യൻ നാടോടിക്കഥയിൽ ഗതികിട്ടാത്ത ആത്മാക്കളാണ് പോക്കോംഗുകൾ. കൊറോണ വൈറസിനെ തടയുന്നതിന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചില്ലേങ്കിലും സാമൂഹിക അകലം പാലിക്കണമെന്നായിരുന്നു പ്രസിഡന്റ് ജോക്കോ വിഡോഡോ അറിയിച്ചത്.

 പാലിച്ചില്ല

പാലിച്ചില്ല

എന്നാൽ കപ്വാ പോലുള്ള ഗ്രാമങ്ങളിലെ ജനം ഇത് കർശനമായി പാലിച്ചില്ല. ഇതോടെയാണ് പോക്കോംഗ് പെട്രോളിങ്ങ് എന്ന ആശയം പോലീസ് അവതരിപ്പിച്ചത്. ഏഷ്യയിൽ ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യമാണ് ഇന്തോനേഷ്യ.

 കൊവിഡ് കേസുകൾ

കൊവിഡ് കേസുകൾ

ഇതുവരെ രാജ്യത്ത് 373 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 4241 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്തോനേഷ്യ സർവകലാശാലയിലെ ഗവേഷകർ കണക്കാക്കുന്നത് ശക്തമായ നിയന്ത്രണങ്ങൾ പാലിച്ചില്ലേങ്കിൽ മെയ് മാസത്തോടെ 140,000 മരണങ്ങളും 1.5 ദശലക്ഷം പേർക്ക് കൊവിഡ് പിടിപെടുമെന്നുമാണ്.

മോദിക്കും ഒരു മുഴം മുൻപേ എറിഞ്ഞ ടീന!! രാഹുലിന് ഒപ്പവും? അറിയാം ടീന ദബിയെമോദിക്കും ഒരു മുഴം മുൻപേ എറിഞ്ഞ ടീന!! രാഹുലിന് ഒപ്പവും? അറിയാം ടീന ദബിയെ

അതിന് കാരണം രാഹുൽ ഗാന്ധി; ദില്ലിയിൽ രാഹുലിനെ കണ്ട് മടങ്ങി,പിന്നാലെ..ഭൂപേഷ് ഭാഗൽ പറയുന്നുഅതിന് കാരണം രാഹുൽ ഗാന്ധി; ദില്ലിയിൽ രാഹുലിനെ കണ്ട് മടങ്ങി,പിന്നാലെ..ഭൂപേഷ് ഭാഗൽ പറയുന്നു

'അമിത്ഷാ... ഇവിടെ ആര്‍ക്കാണ് നിങ്ങളെ ഭയം'; കേസെടുത്ത നടപടിയില്‍ കണ്ണന്‍ ഗോപിനാഥന്‍'അമിത്ഷാ... ഇവിടെ ആര്‍ക്കാണ് നിങ്ങളെ ഭയം'; കേസെടുത്ത നടപടിയില്‍ കണ്ണന്‍ ഗോപിനാഥന്‍

English summary
covid; The government took 'Pokong' to streets to scare people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X