കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലെ പള്ളികളില്‍ റമദാനിലും നമസ്കാരം ഉണ്ടാവില്ല; പുണ്യമാസത്തിലും പ്രാര്‍ത്ഥനകള്‍ വീട്ടിലൊതുങ്ങും

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 59 ആയി. ഇന്ന് മാത്രം മരിച്ചത് ഏഴ് പേരാണ്. 429 പേര്‍ക്ക് കൂടി ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 4462 ആയി. മക്കയില്‍ മൂന്ന് പേരും മദീനയില്‍ രണ്ട് പേരുമാണ് മരിച്ചത്, ജിദ്ദയിലും ഹുഫൂഫിലും ഒരോ മരണവും റിപ്പോര്‍ട്ട് ചെയ്തു.

Recommended Video

cmsvideo
പുണ്യമാസത്തിലും പ്രാര്‍ത്ഥനകള്‍ വീട്ടിലൊതുങ്ങും | Oneindia Malayalam

മദീനയിലാണ് ഇതുവരെ ഏറ്റവും കൂടുതലായി മരണം റിപ്പോര്‍ട്ട് ചെയ്തത്-22, മക്കയില്‍ 14 ഉം, ജിദ്ദയില്‍ 10 ഉം റിയാദില്‍ 4 ഉം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. കര്‍ശന നിയന്ത്രണങ്ങളാണ് രാജ്യത്ത് ഇപ്പോഴും തുടര്‍ന്ന് വരുന്നത്. ഈ വര്‍ഷം റമദാനില്‍ രാജ്യത്തെ പള്ളികളില്‍ നമസ്കാരമുണ്ടാവില്ലെന്ന് മതകാര്യ വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

റമദാനില്‍

റമദാനില്‍

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പള്ളികളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ തുടര്‍ച്ചയായാണ് ഈ വര്‍ഷം റമദാനില്‍ സൗദിയിലെ പള്ളികളില്‍ നമസ്കാരമുണ്ടാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. പതിനാല് ദിവസം മാത്രമാണ് ഇന് റമദാന് ശേഷിക്കുന്നത്. ഈ ദിവസത്തിനുള്ളില്‍ കോവിഡ് പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വിലക്ക്

വിലക്ക്

നിലവില്‍ ഇരു ഹറമുകളിലൊഴികെ രാജ്യത്തെ എല്ലാ പള്ളികളിലും നിലവില്‍ ജുമുഅ ജമാഅത്ത് നമസ്‌കാരങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് വിലക്കുണ്ട്. 'ഏതാനും ദിവസങ്ങള്‍ മാത്രമാണ് റമദാന് ശേഷിക്കുന്നത്. ഈ ചുരുങ്ങിയ സമയത്തിനകം കോവിഡ് മഹാമാരി തുടച്ച് നീക്കപ്പെടുമെന്ന് കരുതാനാകുന്നില്ല. അതിനാല്‍ റമാദാനിലെ പ്രത്യേക നമസ്കാരമായ തറാവീഹ് നമസ്‌കാരവും പള്ളികളില്‍ വെച്ച് നടത്താനാകില്ല' ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു.

മാര്‍ച്ച് 18 മുതല്‍

മാര്‍ച്ച് 18 മുതല്‍

മാര്‍ച്ച് 18 മുതല്‍ രാജ്യത്തെ മുഴുവന്‍ പള്ളികളിലും ജമാഅത്ത് നമസ്‌കാരങ്ങള്‍ (കൂട്ട നമസ്കാരങ്ങള്‍) നിറുത്തിവെച്ചിരുന്നു. മാര്‍ച്ച് 20 മുതല്‍ ഇരു ഹറമുകളില്‍ മാത്രമാണ് ജുമുഅ (വെള്ളിയാഴ്ച നമസ്കാരം) നടക്കുന്നത്. പ്രാര്‍ത്ഥനകള്‍ വീടുകളില്‍ വെച്ച് നടത്തണമെന്നാണ് വിശ്വാസികളോട് ബാങ്കുകളിലൂടെ ഇപ്പോള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക്

കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക്

അതിനിടെ, രാജ്യത്തെ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടിക്കൊണ്ട് സല്‍മാന്‍ രാജാവ് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ കര്‍ഫ്യൂ തുടരണം എന്നാണ് നിര്‍ദേശം. ആദ്യ ഘട്ടത്തില്‍ രാത്രികാല കര്‍ഫ്യൂ ആയിരുന്നു സൗദിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞയാഴ്ചയോടെ ഇത് ഇത് 24 മണിക്കൂര്‍ ആക്കി പ്രഖ്യാപിക്കുകയായിരുന്നു.

രോഗബാധിതരുടെ എണ്ണം

രോഗബാധിതരുടെ എണ്ണം

രോഗബാധിതരുടെ എണ്ണം 500 ആയതോടെ മദീനയിലെ പ്രധാന ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം പൂര്‍ണ്ണമായും അടച്ചിരുന്നു. ടച്ചു പൂട്ടല്‍ പ്രഖ്യാപിച്ച മേഖലയിലുള്ളവര്‍ ഒരു കാരണവശാലും പുറത്തിറങ്ങാന്‍ പാടില്ല. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും അവശ്യവസ്തുക്കളും മന്ത്രാലയം നേരിട്ട് വീടൂകളിലേക്ക് എത്തിക്കും. അല്‍ശുറൈബാത്ത്, ബനീളഫര്‍, ഖുര്‍ബാന്‍, അല്‍ജുമുഅ, ഇസ്‌കാനിലെ ഒരു ഭാഗം, ബനീ ഖുദ്ര എന്നീ മേഖലകളാണ് അടച്ചത്. അനിശ്ചിത കാലത്തേക്കാണ് അടച്ചു പൂട്ടല്‍

ഒളിവിൽ കഴിയവെ അസാഞ്ചസിന് അഭിഭാഷകയുമായി രഹസ്യബന്ധം; 2 കുട്ടികളുടെ പിതാവായെന്ന് റിപ്പോര്‍ട്ട്ഒളിവിൽ കഴിയവെ അസാഞ്ചസിന് അഭിഭാഷകയുമായി രഹസ്യബന്ധം; 2 കുട്ടികളുടെ പിതാവായെന്ന് റിപ്പോര്‍ട്ട്

 'ഈ വങ്കത്തരങ്ങൾ ചോദിച്ച ഒരു കൊച്ചു രാമനെ മറന്നോ? ഇപ്പോൾ ഓർക്കാൻ കാരണമുണ്ട്' 'ഈ വങ്കത്തരങ്ങൾ ചോദിച്ച ഒരു കൊച്ചു രാമനെ മറന്നോ? ഇപ്പോൾ ഓർക്കാൻ കാരണമുണ്ട്'

English summary
Covid; There wont be no namaz during Ramdan in saudi Mosques
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X