Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് നാലാം തരം ഗത്തിലേക്കോ? തീവ്ര വ്യാപന ശേഷിയിൽ പുതിയ കോവിഡ് വകഭേദം എക്സ്ഇ

വാഷിംഗ്ടൺ; കോവിഡിന്റെ പുതിയ വകഭേദമായ എക്സ് ഇ മ്യൂട്ടന്റ് കൂടുതൽ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന. ഒമിക്‌റോണിന്റെ ബിഎ.2 സബ് വേരിയന്റിനേക്കാൾ പത്ത് ശതമാനം വ്യാപനശേഷി എക്സ് ഇക്ക് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ യുഎസിന്റെ ചില പ്രദേശങ്ങളിലാണ് പുതിയ വകഭേദമായ എക്സ് ഇ വ്യാപിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ നിലവിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ ഭൂരിഭാ ഗവും ബിഎ.2 സബ് വേരിയന്റുകളാണ്.

ഒമിക്രോൺ ബിഎ.1, ബിഎ.2 എന്നിവ സംയോജിച്ച പുതിയ പതിപ്പാണ് എക്സ് ഇ. നിലവിൽ യുഎസിന്റെ ചില പ്രദേശങ്ങളിലും യുകെയിലും മാത്രമാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും കൂടുതൽ വ്യാപന ശേഷി എക്സ് ഇക്കാണെന്ന് ലോകാരോ ഗ്യ സംഘടന പറയുന്നു. ജനുവരി 19 ന് യുകെയിൽ ആണ് എക്സ് ഇ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ 600-ൽ താഴെ സീക്വൻസുകൾ റിപ്പോർട്ട് ചെയ്യുകയും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രധമ നിരീക്ഷണത്തിൽ ബിഎ.2 നെ അപേക്ഷിച്ച് കമ്മ്യൂണിറ്റി വളർച്ചാ നിരക്ക് 10 ശതമാനം എക്സ് ഇ ക്ക് കൂടുതൽ ഉണ്ടെന്നാൈണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇത് സ്ഥിരീകരിക്കുവാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഡബ്ലിയുഎച്ച്ഓ ഈ ആഴ്ച ആദ്യം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

covid19

എക്സ് ഇ മ്യൂട്ടന്റിൽ തീവ്രതയും വ്യാപനവും ഉൾപ്പെടെയുള്ള സ്വഭാവസവിശേഷതകളിൽ കാര്യമായ വ്യത്യാസങ്ങൾ രേഖപ്പെടുത്തുന്നത് വരെ. ഇവയെ ഒമിക്രോൺ വേരിയന്റിന്റെ ഭാഗമായി ഇത് വർഗ്ഗീകരിക്കുന്നത് തുടരും. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ പഠനമനുസരിച്ച് എക്സ് ഡി, എക്സ് ഇ, എക്സ് എഫ് എന്നിങ്ങനെ മൂന്ന് പുതിയ റീകോമ്പിനന്റ് സ്‌ട്രെയിനുകളും നിലവിൽ പ്രചരിക്കുന്നുണ്ട്. ഒമിക്രോണിന്റെ ഫ്രഞ്ച് ഡെൽറ്റ എക്സ് ബിഎ.1 നെയാണ് എക്സ് ഡി സൂചിപ്പിക്കുന്നത്. ഒമിക്രോൺ ബിഎ.1, ബിഎ.2 എന്നിവയുടെ ഉപ വകഭേദം ആണ് എക്സ് ഇ. ഒമിക്രോണിന്റെ യുകെ ഡെൽറ്റയുടെയും ബിഎ.1 ന്റെയും പുതിയ പതിപ്പാണ് എക്സ് എഫ്.

അതേ സമയം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ ഇന്ത്യയിൽ 1260 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 83 പുതിയ മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം സജീവ കേസുകൾ 13,445 ആയി കുറഞ്ഞിട്ടുണ്ട്.

Recommended Video

cmsvideo
    കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ അവസാനിച്ചു, ഇനി വൈറസിനെ ഭയപ്പെടണോ?

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+