കോവിഡ്: തിരികെ കയറുന്ന ലോകം, രോഗം ഭേദമായവരുടെ എണ്ണം 10 ലക്ഷം കടന്നു
ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊറോണ വൈറസ് മുക്തരായവരുടെ എണ്ണം 10 ലക്ഷ കടന്നു. 1,049,260 പേരാണ് ഇതുവരെ കൊറണ വൈറസിന്റെ പിടിയില്‍ നിന്ന് മോചിതരായത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം പിടിപ്പെട്ട അമേരിക്കയില്‍ തന്നെയാണ് ഏറ്റവും കുടുതല്‍ ആളുകള്‍ രോഗമോചിതരായത്. അമേരിക്കയില്‍ 1,095,304 പേര്‍ക്ക് വൈറസ് പിടിപ്പെട്ടതില്‍ ഇതുവരെ 155,737 പേര് രോഗ മോചിതരായി. 875,696 പേരാണ് ഇപ്പോള്‍ അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്നത്. 63871 മരണവും അവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സ്പെയിനാണ് രോഗ മോചിതരായവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 239,639 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 137,984 പേര് സുഖം പ്രാപിച്ച് വീടുകളിലേക്ക് മടങ്ങി. 77112 പേര് ഇപ്പോഴും സ്പെയിന് ചികിത്സയില്‍ തുടരുന്നു. കോവിഡ് രോഗബാധമൂലം സ്പെയ്നില്‍ ജീവന് നഷ്ടമായവരുടെ എണ്ണം 24,543. രോഗമോചിതരുടെ കണക്കില്‍ അഭിമനാകരമായ നേട്ടം കൈവരിച്ച രാജ്യം ജര്‍മ്മനിയാണ്. ജര്‍മ്മനിയില്‍ രോഗം സ്ഥിരീകരിച്ച 163,009 പേരില്‍ 126,900 പേരും സുഖം പ്രാപിച്ചു.
29,486 പേര് മാത്രമാണ് ഇപ്പോള്‍ ജര്‍മ്മനിയില്‍ ചികിത്സയില്‍ കഴിയുന്നത്. 6623 പേര് മാത്രമാണ് അവിടെ മരിച്ചത്. ഇറാന് -75,103, ചൈന-77652, ഫ്രാന്‍സ്-49476, ഇറ്റലി-75945, തുര്‍ക്കി-48886 എന്നിങ്ങനെയാണ് ഏറ്റവും കൂടുതല്‍ പേര് കൊറോണ മുക്തമായ രാജ്യങ്ങളുടെ കണക്ക്. ഇന്ത്യയില്‍ 35043 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 8889 പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്. 25007 പേര് ഇപ്പോഴും ചികിത്സയില്‍ തുടരുന്നു. 1147 പേര്‍ക്കാണ് രാജ്യത്ത് ജീവന് നഷ്ടമായത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗികളും രോഗമുക്തരായവരും ഉള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് 10498 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 1773 പേര് സുഖം പ്രാപിച്ചു. ദില്ലിയില്‍ 1094 പേരും തമിഴ്നാട്ടില്‍ 1258 പേരും സുഖം പ്രാപിച്ചു. അതേസമയം കേരളത്തില്‍ 383 പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്. സംസ്ഥാനത്ത് ആകെ 497 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. 110 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 3 മരണവും സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Recommended Video
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications