കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ്: തിരികെ കയറുന്ന ലോകം, രോഗം ഭേദമായവരുടെ എണ്ണം 10 ലക്ഷം കടന്നു

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊറോണ വൈറസ് മുക്തരായവരുടെ എണ്ണം 10 ലക്ഷ കടന്നു. 1,049,260 പേരാണ് ഇതുവരെ കൊറണ വൈറസിന്‍റെ പിടിയില്‍ നിന്ന് മോചിതരായത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം പിടിപ്പെട്ട അമേരിക്കയില്‍ തന്നെയാണ് ഏറ്റവും കുടുതല്‍ ആളുകള്‍ രോഗമോചിതരായത്. അമേരിക്കയില്‍ 1,095,304 പേര്‍ക്ക് വൈറസ് പിടിപ്പെട്ടതില്‍ ഇതുവരെ 155,737 പേര്‍ രോഗ മോചിതരായി. 875,696 പേരാണ് ഇപ്പോള്‍ അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്നത്. 63871 മരണവും അവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

coronavirus

സ്പെയിനാണ് രോഗ മോചിതരായവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 239,639 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 137,984 പേര്‍ സുഖം പ്രാപിച്ച് വീടുകളിലേക്ക് മടങ്ങി. 77112 പേര്‍ ഇപ്പോഴും സ്പെയിന്‍ ചികിത്സയില്‍ തുടരുന്നു. കോവിഡ് രോഗബാധമൂലം സ്പെയ്നില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം 24,543. രോഗമോചിതരുടെ കണക്കില്‍ അഭിമനാകരമായ നേട്ടം കൈവരിച്ച രാജ്യം ജര്‍മ്മനിയാണ്. ജര്‍മ്മനിയില്‍ രോഗം സ്ഥിരീകരിച്ച 163,009 പേരില്‍ 126,900 പേരും സുഖം പ്രാപിച്ചു.

പന്തിരാങ്കാവ് യുഎപിഎ കേസില്‍ മാധ്യമ പ്രവര്‍ത്തകനടക്കം മൂന്ന് പേര്‍ എന്‍ഐഎ കസ്റ്റഡിയില്‍പന്തിരാങ്കാവ് യുഎപിഎ കേസില്‍ മാധ്യമ പ്രവര്‍ത്തകനടക്കം മൂന്ന് പേര്‍ എന്‍ഐഎ കസ്റ്റഡിയില്‍

29,486 പേര്‍ മാത്രമാണ് ഇപ്പോള്‍ ജര്‍മ്മനിയില്‍ ചികിത്സയില്‍ കഴിയുന്നത്. 6623 പേര്‍ മാത്രമാണ് അവിടെ മരിച്ചത്. ഇറാന്‍ -75,103, ചൈന-77652, ഫ്രാന്‍സ്-49476, ഇറ്റലി-75945, തുര്‍ക്കി-48886 എന്നിങ്ങനെയാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊറോണ മുക്തമായ രാജ്യങ്ങളുടെ കണക്ക്. ഇന്ത്യയില്‍ 35043 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 8889 പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്. 25007 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുന്നു. 1147 പേര്‍ക്കാണ് രാജ്യത്ത് ജീവന്‍ നഷ്ടമായത്.

Recommended Video

cmsvideo
എല്ലാത്തിനും തുടക്കം ചൈനയിലെ ഈ ലാബ് | Oneindia Malayalam

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗികളും രോഗമുക്തരായവരും ഉള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് 10498 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 1773 പേര്‍ സുഖം പ്രാപിച്ചു. ദില്ലിയില്‍ 1094 പേരും തമിഴ്നാട്ടില്‍ 1258 പേരും സുഖം പ്രാപിച്ചു. അതേസമയം കേരളത്തില്‍ 383 പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്. സംസ്ഥാനത്ത് ആകെ 497 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. 110 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 3 മരണവും സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തൊണ്ടയിലെ വൈറസിനെ കൊല്ലാൻ മദ്യം ഉത്തമം; മദ്യശാലകൾ ഉടൻ തുറക്കണമെന്ന് കോൺഗ്രസ് എംഎൽഎതൊണ്ടയിലെ വൈറസിനെ കൊല്ലാൻ മദ്യം ഉത്തമം; മദ്യശാലകൾ ഉടൻ തുറക്കണമെന്ന് കോൺഗ്രസ് എംഎൽഎ

English summary
covid:Total Recovered cases cross 1M mark world wide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X