കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്; 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 2137 പേർ! കുലുങ്ങാതെ ട്രംപ്!! അടച്ചിട്ട സംസ്ഥാനങ്ങൾ തുറക്കാം

Google Oneindia Malayalam News

വാഷിങ്ടൺ; കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നതിനിടെ യുഎസിൽ വിപണികൾ തുറക്കാൻ സമയാമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അടച്ചിട്ട സംസ്ഥാനങ്ങൾ മൂന്ന് ഘട്ടമായി തുറക്കാമെന്നാണ് ട്രംപ് അറിയിച്ചത്. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളിലെ ഗവർണമാർക്ക് തിരുമാനം കൈക്കൊള്ളാമെന്നും ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം അമേരിക്കയിൽ കൊവിഡിന്റെ അതിതീവ്ര ഘട്ടം അവസാനിച്ചെന്ന് ട്രംപ് പറഞ്ഞിരുന്നു.

trump5-158709

അനിവാര്യമല്ലാത്ത യാത്ര ഒഴിവാക്കുക, പത്ത് പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടാതിരിക്കുക തുടങ്ങിയവാണ് ഒന്നാം ഘട്ടത്തിൽ ട്രംപ് മുന്നോട്ട് വെച്ചത്. അതേസമയം റെസ്റ്റോറന്റുകൾ, ആരാധനാലയങ്ങൾ, കായിക വേദികൾ എന്നിവ പോലുള്ള വലിയ വേദികൾ കർശനമായ ശാരീരിക അകലം പാലിച്ച് പ്രോട്ടോക്കോളുകൾ അനുസരിച്ച് പ്രവർത്തിക്കാം. രണ്ടാം ഘട്ടത്തിൽ സ്കൂളുകൾക്കും ബാറുകൾക്കും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകും. രോഗ വ്യാപനം കുറഞ്ഞ സംസ്ഥാനങ്ങളിൽ ശാരീരിക അകലം പാലിച്ച് പൊതു ഇടപെടലുകൾ അനുവദിക്കാം. കെയർ ഹോമുകളിലേക്കും ആശുപത്രികളിലേക്കുമുള്ള യാത്രകൾ അനുവദിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

അമേരിക്കയും അമേരിക്കക്കാരും ലോക്ക് ഡൗൺ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. സമ്പൂർണ അടച്ച് പൂട്ടൽ എന്നത് സുസ്ഥിരമായ ദീർഘകാല പരിഹാരമല്ല. നീണ്ടുനിൽക്കുന്ന ലോക്ക് ഡൗൺ പൊതുജനാരോഗ്യത്തിന് ഗുരുതരമായ നാശനഷ്ടമുണ്ടാക്കും. മയക്കുമരുന്ന് ഉപയോഗം, മദ്യപാനം, ഹൃദ്രോഗം, മറ്റ് "ശാരീരികവും മാനസികവുമായ" പ്രശ്നങ്ങൾ എന്നിവ കുത്തനെ ഉയരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സാമൂഹിക അകലം പാലിക്കുന്നതിനും ആരോഗ്യമില്ലെങ്കിൽ വീട്ടിൽ തുടരാമെന്നും ട്രംപ് നിർദ്ദേശിച്ചു.

Recommended Video

cmsvideo
ഇന്ത്യയില്‍ സ്ഥിതി ഗൗരവതരം | Oneindia Malayalam

അതേസമയം കൊവിഡ് ബാധിച്ച മറ്റ് രാജ്യങ്ങളിൽ കേസുകളിൽ നേരിയ കുറവ് ഉണ്ടെങ്കിലും ഇപ്പോഴും സ്ഥിതി അതീവ ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,137 പേർ യുഎസിൽ മരണപ്പെട്ടു. മറ്റുരാജ്യങ്ങളിലെല്ലാം മരണനിരക്ക് ആയിരത്തിൽ താഴെയാണ്.6,67,801 പേർക്കാണ് യുഎസിൽ കൊവിഡ് സ്ഥിരീകരിച്ചത്.ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. രണ്ട് ലക്ഷത്തോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 34, 580 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്.

'ധൂര്‍ത്തടിക്കുമ്പോഴും സിപിഎമ്മുകാര്‍ കട്ടുമുടിക്കുപ്പെടുമ്പോഴും ഒരായിരിം ഷാജിമാര്‍ ചോദ്യം ചെയ്യും''ധൂര്‍ത്തടിക്കുമ്പോഴും സിപിഎമ്മുകാര്‍ കട്ടുമുടിക്കുപ്പെടുമ്പോഴും ഒരായിരിം ഷാജിമാര്‍ ചോദ്യം ചെയ്യും'

അമേരിക്കന്‍ സൈനികരെ തുരത്തിയോടിച്ച് ഇറാന്‍; 11 കപ്പലുകള്‍ നിരത്തി വിപ്ലവ സേന, ഞെട്ടിക്കുന്ന സംഭവംഅമേരിക്കന്‍ സൈനികരെ തുരത്തിയോടിച്ച് ഇറാന്‍; 11 കപ്പലുകള്‍ നിരത്തി വിപ്ലവ സേന, ഞെട്ടിക്കുന്ന സംഭവം

ബിജെപിയെ ചിതറിച്ച് മഹവികാസ് അഘാഡി സര്‍ക്കാര്‍; ആ കാര്യത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത രൂക്ഷംബിജെപിയെ ചിതറിച്ച് മഹവികാസ് അഘാഡി സര്‍ക്കാര്‍; ആ കാര്യത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത രൂക്ഷം

English summary
Covid; Trump Plans to reopen states in 3 phases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X