കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്, തൊഴിലില്ലായ്മ,സാമ്പത്തിക പ്രതിസന്ധി; അമേരിക്കയെ പ്രതിസന്ധിയിലാക്കിയ ട്രംപ് ഭരണം

Google Oneindia Malayalam News

വാഷിംഗ്ടൺ; അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും മോശം ഭരണം കാഴ്ചവെച്ച പ്രസിഡന്റിന്റെ പടിയിറക്കമാണ് ബുധനാഴ്ച നടക്കാനപിക്കുന്നത്, ഒപ്പം പുതിയ യുഗപ്രഭാവത്തോടെ ജോ ബൈഡൻ യുഎസിന്റെ അധികാരം ഏൽക്കുകയും ചെയ്യും. യുഎസിലെ പതിവുകൾ തെറ്റിച്ച് പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന് ട്രംപ് പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്.

 biden and trump

1869 ല്‍ അന്നത്തെ പ്രസിഡന്റ് ആന്‍ഡ്രൂ ജോണ്‍സണ്‍ തന്റെ പിന്തുടര്‍ച്ചക്കാരന്റെ സത്യപ്രതിജ്ഞാചടങ്ങ് വിട്ടുനിന്നശേഷമുള്ള ആദ്യത്തെ വിട്ടുനില്‍ക്കലാകും ട്രംപിന്റേത്. ട്രംപിന്റെ അഭാവം യുഎസിലെ സമാധാനപരമായ അധികാര കൈമാറ്റത്തെ ശക്തിപ്പെടുത്തിയ ഒരു നൂറ്റാണ്ടിലേറെ നിലനിന്നിരുന്ന പതിവുകളാണ് തകർക്കുന്നത്. അതേസമയം ചടങ്ങിൽ ട്രംപ് പങ്കെടുക്കാതിരിക്കുന്നത് "നല്ല കാര്യമാണ്"എന്നായിരുന്നു ജോ ബൈഡൻ പ്രതികരിച്ചത്.

സാമ്പത്തികം, ആരോഗ്യം, തൊഴിൽ, കുടിയേറ്റം, പരിസ്ഥിതി, ആസൂത്രണം തുടങ്ങി സകല മേഖലകളിലും അനിശ്ചിത്വത്തം സൃഷ്ടിച്ച് കൊണ്ടാണ് ട്രംപിന്റെ പടിയിറക്കം. ട്രംപ് അധികാരത്തിൽ വന്ന സമയത്തേക്കാൾ മൂന്നിലൊന്നാണ് രാജ്യത്തെ തൊഴിലില്ലായ്മ. ട്രംപ് ബുധനാഴ്ച വൈറ്റ് ഹൗസിൽ നിന്ന് അധികാരം ഒഴിയുമ്പോൾ രാജ്യത്ത് കൊവിഡ് ബാധിച്ച് ജീവഹാനി സംഭവിച്ചവരുടെ എണ്ണം 400,000 ലേക്ക് അടുക്കുകയാണ്.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതി ഏറ്റവും താഴ്ന്ന നിലയിലാണെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഗാലപ് സർവ്വേ ഫലം വ്യക്തമാക്കുന്നത്. സർവ്വേയിൽ 37 ശതമായി ട്രംപിന്റെ ജനപ്രീതി ഇടിഞ്ഞു. 1940 കളിൽ സർവേ ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് ഇത്രയും കുറഞ്ഞ റേറ്റിംഗ് ഒരു അമേരിക്കൻ പ്രസിഡന്റിന് ലഭിക്കുന്നത്.

ഗൾഫ് മേഖലയിൽ നിന്ന് സൈനികരെ പിൻവലിക്കാനുള്ള തിരുമാനം ഉൾപ്പെട ഉള്ള തന്റെ ഭരണത്തിന്റെ അവസാന കാലത്തെ നടപടികൾ ഉയർത്തിക്കാട്ടാൻ ട്രംപ് ശ്രമിച്ചിരുന്നുവെങ്കിലും കാപിറ്റൽ കലാപത്തോടെ രാജ്യത്തെ ജനവികാരം ട്രംപിനെതിരാകുന്ന കാഴ്ചയാണ് പിന്നീട് ഉണ്ടായത്. കാപിറ്റോൾ ആക്രമത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെ 5 പേരായിരുന്നു കൊല്ലപ്പെട്ടത്.
കാപിറ്റോൾ കലാപത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേനയെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങ് തന്നെ കനത്ത സുരക്ഷയിലാണ് നടക്കുക.

തന്റെ ഭരണ പരാജയത്തിന് കാരണമായി ട്രംപ് വിലയിരുത്തിയ കൊവിഡ് പ്രതിസന്ധി അദ്ദേഹത്തിന്റെ ഭരണത്തിന്റെ അവസാന നാളുകൾ ആയപ്പോഴും കൈവിട്ട നിലയിലേക്ക് നീങ്ങിയിരിക്കുകയാണ്. കൊവിഡ് മരണങ്ങൾ പുതുവർഷാരംഭം മുതൽ 4,000 മടങ്ങ് കൂടുതലാണ്.
2001 സെപ്റ്റംബർ 11, ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാൾ കൂടുതൽ പേർ ഓരോ ദിവസവും അമേരിക്കയിൽ കൊവിഡ് ബാധിതരായി മരിക്കുന്നുണ്ടെന്നാണ് കണക്കുകൾ.

കൊറോണ വൈറസ് വാക്സിൻ വികസിപ്പിച്ചെടുത്തത് തന്റെ ഭരണത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണെന്ന് ട്രംപ് അവകാശപ്പെടുന്നത്, പക്ഷേ വിതരണവും ഭരണ പരാജയങ്ങളും കാരണം വാക്സിൻ വിതരണവും അവതാളത്തിലായി. വർഷാവസാനത്തോടെ 100 ദശലക്ഷത്തിലധികം ഡോസ് വാക്സിൻ വിതരണം ചെയ്യുമെന്ന് ഉന്നത ഭരണാധികാരികൾ വാഗ്ദാനം ചെയ്തതിരുന്നുവെങ്കിലും തിങ്കളാഴ്ച വരെ 14 ദശലക്ഷം ഷോട്ടുകൾ മാത്രമാണ് രാജ്യത്ത് ലഭിച്ചത്. വാക്സിൻ വിതരണം ഉൾപ്പെടെയുള്ള കൊവിഡ് പ്രതിസന്ധികളാകും ബൈഡനെ കാത്തിരിക്കുന്ന ആദ്യ വെല്ലുവിളി.

ജോ ബൈഡന്റെ സ്ഥാനാരോഹണം ബുധനാഴ്ച; ചടങ്ങുകൾ എപ്പോൾ , എങ്ങനെ? കൂടുതൽ അറിയാംജോ ബൈഡന്റെ സ്ഥാനാരോഹണം ബുധനാഴ്ച; ചടങ്ങുകൾ എപ്പോൾ , എങ്ങനെ? കൂടുതൽ അറിയാം

 കാപിറ്റോൾ കലാപം നടന്നത് പുടിന്റെ അറിവോടെയോ; ഗുരുതര ആരോപണവുമായി ഹിലരി ക്ലിന്റൺ കാപിറ്റോൾ കലാപം നടന്നത് പുടിന്റെ അറിവോടെയോ; ഗുരുതര ആരോപണവുമായി ഹിലരി ക്ലിന്റൺ

ജോ ബൈഡന്റെ സ്ഥാനാരോഹണം ബുധനാഴ്ച; ചടങ്ങിന് സുരക്ഷാ ഭീഷണിയില്ലെന്ന് ഇന്റലിജെൻസ്ജോ ബൈഡന്റെ സ്ഥാനാരോഹണം ബുധനാഴ്ച; ചടങ്ങിന് സുരക്ഷാ ഭീഷണിയില്ലെന്ന് ഇന്റലിജെൻസ്

Recommended Video

cmsvideo
Vijaya Gadde: The Indian-American Woman Who Spearheaded Twitter's Ban on Donald Trump

English summary
Covid, unemployment, financial crisis; The Trump administration put the United States in crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X