കുട്ടികളുടെ കൊവിഡ് വാക്‌സിനേഷന്‍; ഫൈസര്‍ വാക്‌സിന് അടിയന്ത ഉപയോഗത്തിന് അനുമതി നല്‍കി യുഎഇ
ദുബായ്: 12 മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് അടിയന്തര ആവശ്യത്തില്‍ വാക്‌സിന്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കി യുഎഇ. ഫൈസര്‍ ബയോഎന്‍ടെക്കിന്റെ വാക്‌സിന് ഇപ്പോള്‍ ഉപയോഗിക്കാന്‍ യുഎഇ അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ 16ഉം അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ യുഎഇ അനുമതി നല്‍കിയിരുന്നു.

ഇതിന് പിന്നാലൊണ് പുതിയ തീരുമാനം വന്നത്. യുഎഇ സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 12 വയസ്സിന് താഴെയുള്ള കുട്ടികളില്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ചൊവ്വാഴ്ച അനുമതി നല്‍കിയിരുന്നു.
മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍
അതേസമയം, 12 വയസിനും 17 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള തീരുമാനത്തിന് ബഹ്‌റൈന്‍ അംഗീകാരം നല്‍കിയിരുന്നു. കൊവിഡ് പ്രതിരോധത്തിനായുള്ള ദേശീയ ടാസ്‌ക് ഫോഴ്‌സാണ് ഫൈസര്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. രണ്ട് ഡോസുകളാണ് ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് നല്‍കുക. ഖത്തര്‍ അടക്കമുള്ള രാജ്യങ്ങളും കുട്ടികള്‍ക്കുള്ള വാക്‌സിനേഷനുമായി മുന്നോട്ടുപോകുകയാണ്.
സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications