കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വാക്സിൻ; ഈ വർഷം അവസാനത്തോടെ, പ്രതീക്ഷ പ്രകടിപ്പിച്ച് ഡബ്ല്യുഎച്ച്ഒ

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; ആഗോള തലത്തിൽ കൊവിഡ് ബാധ പടരുന്നതിനിടെ വൈറസിനെതിരായ വാക്സിൽ ഗവേഷണം അതിവേഗം പുരോഗമിക്കുകയാണ്. കൊവിഡിനെതിരെ വികസിപ്പിച്ചെടുത്ത 140 വാക്സിനുകളിൽ 13 എണ്ണം മനുഷ്യരിലെ ക്ലിനിക്കല്‍ പരിശോധനാ ഘട്ടത്തിലാണുള്ളത്. ഇതിൽ ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിൽ വികസിപ്പിച്ചെടുത്ത ആസ്ട്രാ സെനീകായുടേയും മൊഡണയുടേയും മരുന്നുകളാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടങ്ങളിൽ ആദ്യമായി എത്തിയിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ആയ ഡോ സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

വാക്സിന്‍ പരീക്ഷണത്തില് ആസ്ട്രാ സെനീകായാണ് മുന്നിലുള്ളത്. ഇവർ പരീക്ഷണത്തിന്‍റെ മൂന്നാം ഘട്ടത്തിലെത്തി.പ്രാദേശികമായി ഓക്സ്ഫോർഡ്-അസ്ട്രാസെനെക്ക വാക്സിൻ ഉത്പാദിപ്പിക്കാൻ 127 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചതായി ബ്രസീൽ കഴിഞ്ഞ ദിവസം വ്യക്കമാക്കിയിരുന്നു. ആദ്യഘട്ടത്തിൽ 30 ദശലക്ഷം ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത്. പകുതി ഡിസംബറിലും പകുതി അടുത്ത വർഷം ജനുവരിയിലും പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
ബ്രസീലിലെ നമ്പർ 2 പബ്ലിക് ഹെൽത്ത് ഓഫീസർ എൽസിയോ ഫ്രാങ്കോ പത്രസമ്മേളനത്തിൽ പറഞ്ഞു,പ്രാദേശിക വാക്സിൻ നിർമാതാക്കളായ ഫിയോക്രൂസ് ആദ്യമായി നിർമ്മിക്കുന്ന വാക്സിൻ, പ്രായമായവർ, അസുഖ ബാധിതർ , ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ് ആദ്യ ഘട്ടത്തിൽ നൽകുക.

who

കൊവിഡ് രോഗത്തിൽ നിന്നും ഒരു വർഷം വരെ സംരക്ഷണം നൽകാൻ സാധിക്കുന്ന വാക്സിനാണ് വികസിപ്പിക്കുന്നതെന്ന് ആസ്ര്ടോ സെനക്ക സിഇഒ അവകാശപ്പെട്ടു. യുഎസ് കമ്പനിയായ മൊഡൈണ മരുന്ന് നിർമ്മാതാക്കളാ കാറ്റലെന്റുമായി ചേർന്ന് 2020 ന്റെ മൂന്നാം പാദത്തോടെ 100 മില്യൺ ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത്. മരുന്ന് നിർമ്മാണം ഇപ്പോൾ രണ്ടാം ഘട്ടത്തിലാണ്.

മരുന്ന് ഉത്പാദന രംഗത്തെ ഭീമൻമാരായ ഫ്രാൻസിലെ സനോഫിയും വാക്സിന്റെ നിർമാണ ഘട്ടത്തിലാണ്. സപ്തംബർ നും ഡിസംബറിനും ഇടയിൽ പരീക്ഷണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇവർ വ്യക്തമാക്കി. ഈ വർഷം അവസാനത്തോടെ മനുഷ്യരിൽ മരുന്ന് പരീക്ഷിക്കാൻ ആകുമെന്നും ഇവർ പ്രത്യാശ പ്രകടിപ്പിച്ചു.
യുഎസ് സ്റ്റാർട്ട്-അപ്പ് ട്രാൻസ്ലേറ്റ് ബയോയുമായി വാക്സിൻ വികസന സംരംഭം വിപുലീകരിക്കുന്നതിന് 425 മില്യൺ ഡോളർ നിക്ഷേപിക്കുമെന്നും സനോഫി പ്രഖ്യാപിച്ചു.കൊവിഡിനെതിരെ 7 വാക്സിന് പരീക്ഷണങ്ങൾ നടത്തുന്ന തായ്ലാന്റും ഒക്ടോബറോടെ മരുന്ന് മനുഷ്യരിൽ പരീക്ഷിക്കാനാകുമെന്ന് വ്യക്തമാക്കി.

കൊവിഡിനിടെ ആർഭാട വിവാഹം; വരൻ ഉൾപ്പെടെ 15 പേർക്ക് രോഗം, പിന്നാലെ 6,26,600 രൂപ പിഴയുംകൊവിഡിനിടെ ആർഭാട വിവാഹം; വരൻ ഉൾപ്പെടെ 15 പേർക്ക് രോഗം, പിന്നാലെ 6,26,600 രൂപ പിഴയും

'വീണ വിജയന്റെ കമ്പനിക്ക് പ്രൈസ് വാട്ടർ ഹൗസ് കൂപ്പറുമായി ബന്ധം'; മുഖ്യമന്ത്രിക്കെതിരെ വിടി ബൽറാം'വീണ വിജയന്റെ കമ്പനിക്ക് പ്രൈസ് വാട്ടർ ഹൗസ് കൂപ്പറുമായി ബന്ധം'; മുഖ്യമന്ത്രിക്കെതിരെ വിടി ബൽറാം

കാസർഗോഡ് ഇന്ന് 6 പേർക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ച 5 പേർ എത്തിയത് വിദേശത്ത് നിന്ന്കാസർഗോഡ് ഇന്ന് 6 പേർക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ച 5 പേർ എത്തിയത് വിദേശത്ത് നിന്ന്

English summary
Covid vaccine; By the end of this year,says WHO
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X