കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷ നല്‍കി ഓക്‌സ്‌ഫോര്‍ഡിന്റെ കോവിഡ് വാക്‌സിന്‍; എല്ലാ പ്രായക്കാരിലും ഒരുപോലെ പ്രതിരോധ ശേഷി

Google Oneindia Malayalam News

ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡ്‌ സര്‍വകലാശാലയും ആസ്ട്ര സെനിക്ക കമ്പനിയും ചേര്‍ന്ന്‌ വികസിപ്പിച്ചെടുത്ത കോവിഡ്‌ പ്രതിരോധമരുന്നിനു പ്രതിരോധശേഷിയുണ്ടാക്കാന്‍ കഴിയുന്നതായി റിപ്പോര്‍ട്ടുകള്‍. വാക്‌സിന്‌ മുതിര്‍ന്നവരിലും ചെറിയ പ്രായക്കാരിലും ശക്തമായ പ്രതിരോധ ശേഷിയുണ്ടാക്കാന്‍ കഴിയുന്നതായാണ്‌ കമ്പനി അവകാശപ്പെടുന്നത്‌. കോവിഡ്‌ രോഗം വലിയ രീതിയില്‍ ബാധിച്ചവരില്‍ പോലും മരുന്നിന്‌ ശക്തമായ പ്രതിരോധശേഷി ഉണ്ടാക്കാന്‍ കഴിയുന്നുണ്ടെന്നും , എല്ലാവിധ പ്രയക്കാരിലും ചെറിയ രിതിയിലുള്ള പാര്‍ശ്വഫ ലങ്ങള്‍ മാത്രമേ കാണാന്‍ കഴിയുന്നുള്ളുവെന്നും കമ്പനി അവകാശപ്പെടുന്നു . എന്തായാലും പുറത്തു വരുന്ന വാര്‍ത്തകള്‍ ലോകത്തിന്‌ പ്രതീക്ഷ നല്‍കുന്നവയാണ്‌. കോവിഡിന്റെ ആദ്യഘട്ടത്തില്‍ തന്നെ കോവിഡ്‌ വാക്‌സിന്‍ പരീക്ഷണത്തില്‍ മുന്‍നിരയിലുള്ള കമ്പനിയാണ്‌ ഓക്‌സ്‌ഫോര്‍ഡിന്റേത്‌. വാക്‌സിന്റെ ആദ്യ ബാച്ച്‌ സ്വീകരിക്കാന്‍ യു കെയിലെ ഒരു സ്വകാര്യ ഹോസ്‌പിറ്റല്‍ സന്നധത അറിയച്ചതായും, അടുത്ത മാസം ആദ്യം ഇവര്‍ക്ക്‌ കോവിഡ്‌ വാക്‌സിന്‍ നല്‍കുമെന്നും ബ്രിട്ടീഷ്‌ മാധ്യമങ്ങല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

Recommended Video

cmsvideo
Oxford vaccine will be available for public from november first week

അതേ സമയം ഇന്ത്യയിലും കോവിഡ്‌ വാക്‌സിന്‍ പരീക്ഷണം അതിന്റെ അവസാന ഘട്ടത്തിലാണ്‌ . ഭാരത്‌ ബയോടെക്കും ഐസിഎംആറും തങ്ങളുടെ മൂന്നാം ഘട്ട കോവിഡ്‌ പരീക്ഷണത്തിന്റെ ആരംഭത്തിലാണ്‌ . മൂന്നാം ഘട്ടത്തില്‍ കോവാക്‌സിന്റെ മനുഷ്യരിലേക്കുള്ള പരീക്ഷണം ഭുവനേശ്വറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഉടന്‍തന്നെ ആരംഭിക്കും. കോവിഡിനെതിരായ ഏറ്റവും യോജ്യമായ പ്രതിരോധ മരുന്നിന്റെ അവസാന ഘട്ടത്തിലാണ്‌ നമ്മളെന്ന്‌ കോവാക്‌സിന്റെ മനുഷ്യ പരീക്ഷണത്തിന്‌ നേതൃത്വം നല്‍കുന്ന ഡോ. വെന്‍കിട്ട റാവൂ പറഞ്ഞു. മൂന്നാം ഘട്ട പരീക്ഷണത്തിനായി ഐസിഎംആറിന്റെ നേതൃത്വത്തില്‍ രാജ്യത്തെമ്പോടും 21 മെഡിക്കല്‍ സര്‍വകലാശാലകള്‍ തിരഞ്ഞെടുത്തിട്ടുണ്ട്‌. ഐസിഎംആറും വയോടെക്കും ചേര്‍ന്ന്‌ വികസിപ്പിച്ച ഇന്‍ഡിജെനസ്‌ വൈറസിന്‌ അതിന്റ മൂന്നാം ഘട്ട പരീക്ഷണത്തിനുള്ള അനുമതി ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നല്‍കി .

covid

അമേരിക്കന്‍ മുന്‍നിര മരുന്നു കമ്പനിയായ പിഫിസറും ജര്‍മന്‍ മരുന്നു കമ്പനിയായ ബയോണ്‍ടെക്കും ചേര്‍ന്ന്‌ നിര്‍മ്മിക്കുന്ന കോവിഡ്‌ മരുന്നിന്റെ പരീക്ഷണവും അവസാനഘട്ടത്തിലേക്ക്‌ നീങ്ങുകയാണ്‌. കമ്പനി 42,113 വാളണ്ടിയേഴ്‌സിനെയാണ്‌ കോവിഡ്‌ പ്രതിരോധമരുന്നിന്റെ രണ്ടും മൂന്നൂം പരീക്ഷണങ്ങള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്‌. ഈ വര്‍ഷം അവസാനത്തോടെ അമേരിക്കയില്‍ കോവിഡ്‌ വാക്‌സിന്‍ വിതരണം ചെയ്യാനാകുമെന്നാണ്‌ കമ്പനി അവകാശപ്പെടുന്നത്‌.
കോവിഡ്‌ വാക്‌സിനെന്ന ഒറ്റപ്രതിക്ഷയിലാണ്‌ ലോകം ന്‍ മുന്നോട്ട്‌ നീങ്ങുന്നത്‌. സാമ്പത്തികവും സാമൂഹികവുമായ തകര്‍ത്ത കോവിഡില്‍ നിന്ന്‌ കരകയറാന്‍ വാക്‌സിനില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ്‌ ലോകം . ഇതുവരെ നാല്‌ കോടിയിലധികം ആളുകള്‍ക്കാണ്‌ ലോകത്ത്‌ കോവിഡ്‌ രോഗം ബാധിച്ചത്‌. ഒരു കോടിയിലധികം ആളുകള്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. ഏറ്റവും കൂടുതല്‍ രേഗബാധിതര്‍ ഉള്ളത്‌ അമേരിക്കയിലാണ്‌. രോഗ ബാധിതരില്‍ രണ്ടാം സ്ഥാനത്താണ്‌ ഇന്ത്യ

English summary
Covid vaccine developed by oxford university have strong immunity power among young and old. India also coming in the third phase on covid vaccine discovery,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X