കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനിൽ കൊവിഡ് വാക്സിൻ വിതരണം ഞായറാഴ്ച മുതൽ; ആദ്യ ഡോസ് സ്വീകരിക്കുക ആരോഗ്യമന്ത്രി

Google Oneindia Malayalam News

മസ്കറ്റ്; ഒമാനിൽ കൊവിഡ് വാക്സിനേഷൻ യജ്ഞത്തിന് ഞായറാഴ്ചയോടെ തുടക്കമാകും. രാജ്യത്ത് വ്യാഴാഴ്ചയോടെ 15,600 ഫൈസർ വാക്സിൻ ഡോസുകൾ ലഭിക്കും. ജൂൺ മാസത്തോടെ 28,000 വാക്സിനുകൾ ലഭിക്കുമെന്നും ആരോഗ്യമന്ത്രി അഹമ്മദ് അൽ സെയ്ദി പറഞ്ഞു.

ഉമ്മൻചാണ്ടിയെ ഇറക്കി കളിക്കാൻ യുഡിഎഫ്;5 ഡിസിസി അധ്യക്ഷൻമാർ തെറിക്കും?..കേരളം പിടിക്കാൻ വമ്പൻ തന്ത്രംഉമ്മൻചാണ്ടിയെ ഇറക്കി കളിക്കാൻ യുഡിഎഫ്;5 ഡിസിസി അധ്യക്ഷൻമാർ തെറിക്കും?..കേരളം പിടിക്കാൻ വമ്പൻ തന്ത്രം

വിട്ടുമാറാത്ത രോഗങ്ങളുള്ള വ്യക്തികൾക്കും ആരോഗ്യപ്രവർത്തകർക്കുമായിരിക്കും ആദ്യഘട്ടത്തിൽ വാക്സിൻ വിതരണം ചെയ്യുക.അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ വികസിപ്പിച്ച വാക്‌സിനായിരിക്കും ഒമാനില്‍ വിതരണം ചെയ്യുന്നത്.21 ദിവസത്തിന്റെ ഇടവേളകളിലായി രണ്ട് ഡോസ് വീതം ഒരാള്‍ക്ക് നല്‍കും.ഒ​മാ​ൻ ആ​വ​ശ്യ​മാ​യ വാ​ക്​​സി​െൻറ 10​ ശ​ത​മാ​നം ഗ്ലോ​ബ​ൽ വാ​ക്​​സി​ൻ അലയൻസ് കൂട്ടായ്മ വഴി ഉറപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

xcorona-vaccine-15

ഒരാഴ്ചത്തേക്ക് ഒമാനിലേക്കും പുറത്തേക്കും യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും രാജ്യത്ത് വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്താൻ ആലോചിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ പരിശോധിച്ച് വരികയാണ്. ലോ​ക്​​​ഡൗ​ണി​ന്​ സു​പ്രീം ക​മ്മി​റ്റി തീ​രു​മാ​നി​ക്കു​ന്ന​പ​ക്ഷം അത് പരിമിതമായ സ്ഥലങ്ങളിൽ മാത്രമേ ഏർപ്പെടുത്തുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണി മുതലാണ് അതിര്‍ത്തികള്‍ പൂര്‍ണമായി അടയ്ക്കാൻ സുപ്രീം കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനിച്ചത്. യുകെയിൽ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദഗം കൂടുതൽ രാജ്യങ്ങളിലേയ്ക്ക് വ്യാപിക്കുന്നതിനിടയിലാണ് ഒമാൻ അതിർത്തികൾ അടച്ചത്.

അതേസമയം രാജ്യത്ത് നാല് പേർക്ക് ജനിതകമാറ്റം സംഭവിച്ച കൊവിഡ് ഉണ്ടായതായി സംശയിക്കുന്നുണഅടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. യുകെയിൽ നിന്നെത്തി നാല് പേർക്ക് പുതിയ കൊവിഡ് ബാധ ഏറ്റെന്ന് സംശയം ഉണ്ട്. അത് കണ്ടെത്താനുള്ള പരിശോധനകൾ നടന്ന് കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ജനറ്റിക് മാപ്പ് അടിസ്ഥാനപ്പെടുത്തിയുള്ള പരിശോധനകളാണ്. ഉടൻ തന്റെ പരിശോധന ഫലം പുറത്തുവിടുമെന്നും കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. അതേസമയം വകഭേദം സംഭവിച്ച കൊവിഡ് വൈറസുകൾ നിലവിലുള്ളവയെക്കാൾ അപകടകാരികളാണെന്നതിന് തെളിവുകളൊന്നുമില്ലെന്നും അൽ സൈദി വ്യക്തമാക്കിയിരുന്നു.

കള്ളന്‍മാരെ പുണ്യാളന്‍മാരാക്കി എന്നുപറഞ്ഞ് എന്തൊക്കെ പുകിലായിരുന്നു; റോമന്‍സ് വിവാദത്തില്‍ ബോബന്‍ സാമുവല്‍കള്ളന്‍മാരെ പുണ്യാളന്‍മാരാക്കി എന്നുപറഞ്ഞ് എന്തൊക്കെ പുകിലായിരുന്നു; റോമന്‍സ് വിവാദത്തില്‍ ബോബന്‍ സാമുവല്‍

Recommended Video

cmsvideo
വാക്‌സിന്‌ അടുത്ത ആഴ്‌ച്ച ഇന്ത്യ അടിയന്തരാനുമതി നല്‍കിയേക്കുമെന്ന്‌ റിപ്പോര്‍ട്ട്

English summary
covid vaccine distribution in Oman from Sunday; first dose will be given to Health minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X