കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനില്‍ പ്രതീക്ഷയുമായി കൊവിഡ് വാക്‌സിന്‍ ആദ്യ ബാച്ച് എത്തി, രണ്ടാം ഘട്ടം ജനുവരിയില്‍!!

Google Oneindia Malayalam News

മസ്‌കത്ത്: ഒമാനില്‍ പ്രതീക്ഷയേകി കൊവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് എത്തി. ഗള്‍ഫ് മേഖലയില്‍ ആകെ കൊവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം ഒമാനിലും ഇതിന്റെ ഭാഗമായിട്ടാണ് എത്തിത്. മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ ഡിഎച്ച്എല്‍ കാര്‍ഗോ വിമാനത്തിലാണ് വാക്‌സിന്‍ എത്തിച്ചത്. ആരോഗ്യ മന്ത്രാലയം പ്രതിനിധികള്‍ എത്തിയാണ് വാക്‌സിന്‍ സ്വീകരിച്ചത്. ഫൈസറിന്റെ വാക്‌സിനാണ് ഓമാനിലും ഉപയോഗിക്കുന്നത്.

1

ഫൈസര്‍ ബയോണ്‍ടെക്കിന്റെ വാക്‌സിന്റെ 15600 ഡോസാണ് ആദ്യ ഘട്ടത്തില്‍ ഒമാനിലെത്തിയത്. ജനുവരിയില്‍ രണ്ടാം ഘട്ട വാക്‌സിന്‍ 28000 ഡോസ് ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനില്‍ കൊവിഡ് വാക്‌സിനേഷന്‍ ഈ മാസം 27 മുതല്‍ ആരംഭിക്കും. ആരോഗ്യ മന്ത്രി അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സഈദാണ് ആദ്യ വാക്‌സിന്‍ സ്വീകരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍, ഗുരുതര രോഗബാധിതര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ വാക്‌സിന്‍ ലഭ്യമാക്കും. 21 ദിവസത്തിന്റെ ഇടവേളകളിലായി രണ്ട് ഡോസാണ് ഒരാള്‍ക്ക് നല്‍കുക.

അതേസമയം ദുബായില്‍ സൗജന്യ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇവിടെയും ഫൈസറിന്റെ മരുന്നാണ് നല്‍കുന്നത്. ഫൈസറിന്റെ വാക്‌സിന്‍ 95 ശതമാനത്തോളം പ്രതിരോധ ശക്തിയുള്ളതാണ്. യുഎഇയില്‍ ഈ വാക്‌സിന്റെ പ്രതിരോധ ശേഷിയെ പലതവണ പരിശോധിച്ചിരുന്നു. 86 ശതമാനം പ്രതിരോധ ശക്തിയുണ്ടെന്നാണ് യുഎഇയിലെ ആരോഗ്യ മേഖലയിലെ അധികൃതര്‍ പറയുന്നത്. ഗള്‍ഫ് മേഖലയില്‍ ഒന്നടങ്കം വാക്‌സിന്‍ ഉപയോഗത്തോടെ വലിയ മാറ്റങ്ങള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Recommended Video

cmsvideo
കൊറോണ വൈറസിനേക്കാള്‍ 70 ശതമാനം വ്യാപന ശേഷി | Oneindia Malayalam

സൗദി അറേബ്യയില്‍ പുതിയ കൊവിഡ് വാക്‌സിന്‍ സെന്ററും ഇതിനിടെ ആരംഭിച്ചിട്ടുണ്ട്. ജിദ്ദയിലാണ് വാക്‌സിന്‍ സെന്റര്‍ ആരംഭിച്ചത്. നേരത്തെ റിയാദില്‍ ഇത്തരമൊരു സെന്റര്‍ സൗദി തുറന്നിരുന്നു. വലിയ തോതില്‍ വാക്‌സിന്‍ സ്വീകരിക്കേണ്ടവരെ ഉള്‍ക്കൊള്ളിക്കാന്‍ ഈ സെന്ററിന് സാധിക്കും. റിയാദിലെ സെന്ററില്‍ 550 ക്ലിനിക്കുകളാണ് ഉള്ളത്.

English summary
covid vaccine first phase arrived in oman, vaccination will start on december 27
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X