• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് വാക്സിന്‍ വിതരണം; മുമ്പന്‍മാരായി ഇസ്രായേല്‍, 10 ശതമാനം പേര്‍ വാക്സിന്‍ സ്വീകരിച്ചു

ദില്ലി: ലോകമാകെ വാക്സിന്‍ വിതരണത്തിനുള്ള ഒരുക്കത്തിലാണ്. ബ്രിട്ടണ്‍ ഉള്‍പ്പടേയുള്ള ചില രാജ്യങ്ങള്‍ ഇതിനോടകം തന്നെ വിതര​ണം ആരംഭിച്ചു കഴിഞ്ഞു. വാക്സിന്‍ വിതരണത്തില്‍ മറ്റ് രാജ്യങ്ങളേക്കാളെല്ലാം ഒരു പടി മുന്നിലാണ് ഇസ്രായേല്‍ നില്‍ക്കുന്നത്. ഇതിനോടകം തന്നെ പത്ത് ശതമാനത്തിലകം പൗരന്‍മാര്‍ക്കാണ് ഇസ്രായേല്‍ വാക്സിന്‍ വിതരണം ചെയ്യുന്നത്. പ്രാധനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഭ്യന്തര രാഷ്ട്രീയത്തില്‍ ഗുരതരമായ ആഭ്യന്തര പ്രതിച്ഛായ നേരിട്ട് കൊണ്ടിരിക്കുന്ന പ‍ഞ്ചാത്തലത്തില്‍ അദ്ദേഹത്തിനെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാവുന്ന ഒരു നേട്ടം കൂടിയാണ് ഇത് .

ഡിസംബർ 20 ന് ആരംഭിച്ച ഇസ്രായേലിന്റെ വാക്സിന്‍ വിതരണം പേർഷ്യൻ ഗൾഫ് രാജ്യമായ ബഹ്‌റൈനിന്റെ ജനസംഖ്യയുടെ മൂന്നിരട്ടി പൂര്‍ത്തികരിച്ചെന്നാണ് പ്രാദേശിക സർക്കാർ ഉറവിടങ്ങളിൽ നിന്ന് ശേഖരിച്ച കണക്കുകൾ പ്രകാരം വേൾഡ് ഇൻ ഡാറ്റ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനു വിപരീതമായി, അമേരിക്കൻ ഐക്യനാടുകളിലെ ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ മാത്രവും പല യൂറോപ്യൻ രാജ്യങ്ങളിലെയും ജനസംഖ്യയുടെ ചെറിയൊരു ഭാഗവും മാത്രമേ 2020 അവസാനത്തോടെ വാക്സിൻ ഡോസ് സ്വീകരിച്ചിട്ടുള്ളൂവെന്നും കണക്ക് വ്യക്തമാക്കുന്നു.

ഈ നേട്ടം തികച്ചും ആശ്ചര്യപ്പെടുത്തുന്നതാണെന്നെന്നാണ്, "കോവിഡ് -19 പ്രതിരോധത്തെ കുറിച്ച് ഇസ്രായേൽ സർക്കാരിനെ ഉപദേശിക്കുന്ന വിദഗ്ധരുടെ ദേശീയ ഉപദേശക സംഘത്തിന്റെ ചെയർമാൻ പ്രൊഫ. റാൻ ബാലീസർ പറയുന്നത്. ഇസ്രായേലിന്റെ വളരെയധികം ഡിജിറ്റൈസ്ഡ്, കമ്മ്യൂണിറ്റി അധിഷ്ഠിത ആരോഗ്യ സംവിധാനം ഉണ്ട്. എല്ലാ പൗരന്മാരും, നിയമപ്രകാരം രാജ്യത്തെ നാല് എച്ച്എംഒകളിൽ ഒന്നിൽ രജിസ്റ്റർ ചെയ്യണം. ഒരു ദേശീയ കുത്തിവയ്പ്പ് കാമ്പെയ്ൻ സംഘടിപ്പിക്കുന്നതിൽ അതിന്റെ കേന്ദ്രീകൃത സർക്കാർ സമർത്ഥരാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും ഇസ്രായേലി ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

ഒൻപത് ദശലക്ഷം ജനസംഖ്യയുള്ള ഇസ്രായേലിന്റെ താരതമ്യേന ചെറിയ വലിപ്പവും ഒരു പങ്കുവഹിച്ചുവെന്ന് രാജ്യത്തെ നാല് എച്ച്.എം.ഒകളിൽ ഏറ്റവും വലിയ ഒന്നിന്‍റെ ചീഫ് ഇന്നൊവേഷൻ ഓഫീസർ കൂടിയായ പ്രൊഫസർ ബാലീസർ പറഞ്ഞു. കൊറോണ വൈറസ് കേസുകളുടെയും മരണങ്ങളുടെയും വർദ്ധനവിനെ നേരിടാൻ രാജ്യം പാടുപെടുന്നതിനിടയിൽ ആഭ്യന്തര രാഷ്ട്രീയ സംഘർഷങ്ങൾ, ആശയക്കുഴപ്പമുണ്ടാക്കുന്ന നിർദ്ദേശങ്ങൾ, സർക്കാരിനോടുള്ള പൊതു വിശ്വാസക്കുറവ് എന്നിവയും ഇസ്രായേല്‍ സര്‍ക്കാര്‍ നേരിട്ടിരുന്നു. എന്നാല്‍ ഇതൊന്നും കൊവിഡ് പ്രതിരോധത്തിനെ ബാധിച്ചില്ലെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

cmsvideo
  India start dry run for covishield

  English summary
  covid vaccine; Israel was the first country to receive the vaccine at 10 percent
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X