കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിക്കുന്ന വാക്‌സിന്‍ പരീക്ഷണത്തിനൊരുങ്ങി റഷ്യ; 40000 പേരില്‍ കുത്തിവയ്ക്കും, കാത്തിരിപ്പോടെ ലോകം

Google Oneindia Malayalam News

മോസ്‌കോ: ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടായിരുന്നു വാക്‌സിന്‍ പ്രഖ്യാപിച്ച വാര്‍ത്ത റഷ്യയില്‍ നിന്നും പുറത്തുവന്നത്. രാജ്യം അംഗീകരിച്ച വാക്‌സിന്‍ തന്റെ മകളിലും പരീക്ഷിച്ചെന്ന് പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിനും അറിയിച്ചിരുന്നു. വാക്‌സിന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 20ഓളം രാജ്യങ്ങളില്‍ നിന്ന് ഓര്‍ഡറുകള്‍ ലഭിച്ചെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ വാക്‌സിന്‍ കൂടുതല്‍ ആളുകളിലും കൂടെ പരീക്ഷിക്കാന്‍ റഷ്യ ഒരുങ്ങുകയാണ്. രാജ്യത്തെ ജനങ്ങളില്‍ മരുന്ന് ഉപയോഗിക്കാനുള്ള അനുമതി തേടുന്നതിന് മുന്നോടിയാണ് തീരുമാനം.

covid

40000 പേരില്‍ വാക്‌സിന്‍ പരീക്ഷണം നടത്തുമെന്നാണ് റഷ്യ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ടിഎഎസ്എസ് വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഫിലിപ്പൈന്‍സില്‍ വച്ചാണ് നടക്കുകയെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ ഫിലിപ്പൈന്‍സില്‍ വച്ച് പരീക്ഷണം നടക്കുമെന്ന് പ്രസിഡന്‍ഷ്യല്‍ വക്താവ് ഹാരി റോക്വ അറിയിച്ചിരുന്നു.

ലോകത്തിന് മുഴുവന്‍ പ്രതീക്ഷ നല്‍കിക്കൊണ്ടായിരുന്നു റഷ്യയില്‍ നിന്ന് കൊവിഡിനെതിരെ വാക്സിന്‍ കണ്ടുപിടിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്. ലോകത്ത് കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ റഷ്യയുടെ വാക്സിന്‍ ഫലപ്രദവും സുരക്ഷിതവുമെന്നാണ് പ്രിസിഡന്റ് വ്ളാഡമിര്‍ പുടിന്‍ പറയുന്നത്. പുടിന്റെ മകളിലും വാക്സിന്‍ പരീക്ഷണം നടത്തിയെന്ന് അദ്ദേഹം അറിയിച്ചിരുന്നു. സ്പുട്നിക് 5 എന്നാണ് റഷ്യ ഇതിന് പേര് നല്‍കിയത്.

അതേസമയം, സ്ഫുട്‌നിക് വാക്‌സിന്‍ സ്വീകരിച്ച പുടിന്റെ മകള്‍ മരിച്ചെന്ന തരത്തിലുള്ള പ്രചരണം സോഷ്യല്‍ മീഡിയയില്‍ മറ്റും നടന്നിരുന്നു. രണ്ടാം ഘട്ട പരീക്ഷണത്തിന് മുന്‍പ് പുടിന്റെ മകള്‍ ആഗസ്റ്റ് 15 ന് മരിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം .പുടിന്റെ മകളാണെന്ന് അവകാശപ്പെട്ട് ഒരു വളണ്ടിയര്‍ യുവതിയുടെ വീഡിയോയും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്. ഒരു വെബ്‌സൈറ്റിലും സമാന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് കണ്ടെത്തി. ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് വാര്‍ത്ത നല്‍കിയ വെബൈസ്റ്റ് ആരംഭിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

 ബിഎസ്പിയുടെ നീക്കം കോണ്‍ഗ്രസിനെതിരെ; കടുത്ത അതൃപ്തിയില്‍ ഒരു വിഭാഗം, പാര്‍ട്ടി വിട്ടേക്കും? ബിഎസ്പിയുടെ നീക്കം കോണ്‍ഗ്രസിനെതിരെ; കടുത്ത അതൃപ്തിയില്‍ ഒരു വിഭാഗം, പാര്‍ട്ടി വിട്ടേക്കും?

മന്ത്രിസഭാ യോഗത്തില്‍ എസ്ഡിപിഐ പ്രധാന ചര്‍ച്ച; നിരോധന വിഷയത്തില്‍ മന്ത്രിയുടെ പ്രതികരണംമന്ത്രിസഭാ യോഗത്തില്‍ എസ്ഡിപിഐ പ്രധാന ചര്‍ച്ച; നിരോധന വിഷയത്തില്‍ മന്ത്രിയുടെ പ്രതികരണം

ബിഹാറില്‍ മഹാസഖ്യം പൊളിഞ്ഞു; സഖ്യകക്ഷി മുന്നണി വിട്ട് ബിജെപി പാളയത്തിലേക്ക്, കോണ്‍ഗ്രസിന് തിരിച്ചടിബിഹാറില്‍ മഹാസഖ്യം പൊളിഞ്ഞു; സഖ്യകക്ഷി മുന്നണി വിട്ട് ബിജെപി പാളയത്തിലേക്ക്, കോണ്‍ഗ്രസിന് തിരിച്ചടി

English summary
Covid Vaccine Update; Russia's Covid vaccine is set to be tested on 40,000 people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X