കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയുടെ വാക്‌സിൻ ചില്ലറക്കാരനല്ല.., കൊവിഡ് പടിക്ക് പുറത്ത് കടക്കും; 92ശതമാനം ഫലപ്രദമെന്ന് അവകാശവാദം

Google Oneindia Malayalam News

മോസ്‌കോ: ലോകത്ത് പ്രതീക്ഷ നല്‍കിക്കൊണ്ടായിരുന്നു കൊവിഡിനെതിരെയുള്ള വാക്‌സിന്‍ റഷ്യയില്‍ കണ്ടപിടിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്. സ്പുട്‌നിക് വി എന്ന് പേരിട്ടിരിക്കുന്ന ഈ വാക്‌സിന്‍ ആഗസ്റ്റ് 11നാണ് റഷ്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്. പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിന്റെ മകള്‍, റഷ്യന്‍ പ്രതിരോധമന്ത്രി എന്നിവര്‍ വാക്‌സിന്‍ കുത്തിവച്ചിരുന്നു. കൂടാതെ വാക്‌സിന്‍ കൊവിഡിനെ പ്രതിരോധിക്കുമെന്ന് ചൂണ്ടിക്കാണിച്ച് പഠനങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ വാക്‌സിന്‍ സംബന്ധിച്ച് കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന മറ്റൊരു വാര്‍ത്തയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നത്...

Recommended Video

cmsvideo
Sputnik V: Russia says Covid-19 vaccine shows 92% efficacy
വാക്‌സിന്‍ കണ്ടെത്തിയത്

വാക്‌സിന്‍ കണ്ടെത്തിയത്

റഷ്യയിലെ ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജിയില്‍ നിന്നുള്ള ഗവേഷകരാണ് വാക്‌സിന്‍ കണ്ടെത്തിയത്. ഇത് വിവിധ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ 18ന് മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചിരുന്നു. മോസ്‌കോയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു പരീക്ഷണം. കൊറോണ വളണ്ടിയര്‍മാരിലായിരുന്നു പരീക്ഷണം നടത്തിയത്.

പരീക്ഷണം

പരീക്ഷണം

റഷ്യയിലെ സെഷ്‌നോവ് യൂണിവേഴ്‌സിറ്റിയാണ് പരീക്ഷണം നടത്തിയത്്. പരീക്ഷണത്തിന്റെ ഘട്ടത്തില്‍ മനുഷ്യശരീരത്തില്‍ ഈ വാക്‌സിന്‍ എത്രത്തോളം സുരക്ഷിതമായി പ്രവര്‍ത്തിക്കും എന്ന് കണ്ടെത്തുകയായിരുന്നു. ഇത് വിജയകരമായെന്ന് സെഷ്‌നോവ് യൂണിവേഴ്‌സിറ്റിയിലെ ഡയറക്ടര്‍ അലക്‌സാണ്ടര്‍ ലുക്കാഷെവ് പറഞ്ഞത്. നൂറ് ശതമാനം സുരക്ഷിതത്വമുള്ളതാണ് ഈ വാക്‌സിന്നെും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പുതിയ അവകാശവാദവുമായി റഷ്യ

പുതിയ അവകാശവാദവുമായി റഷ്യ

ഇപ്പോള്‍ വാക്‌സിനുമായി ബന്ധപ്പെട്ടുള്ള ശുഭവാര്‍ത്തയാണ് പുറത്തുവരുന്നത്. തങ്ങള്‍ വികസിപ്പിച്ച സ്പുട്‌നിക് 92 ശതമാനത്തോളം ഫലപ്രദമാണെന്ന് റഷ്യ ഇപ്പോള്‍ അവകാശപ്പെടുന്നു. വാക്‌സിനുമായി ബന്ധപ്പെട്ട മൂന്നാം പരീക്ഷണങ്ങള്‍ നടക്കുന്നതിനിടെയാണ് റഷ്യയുടെ പുതിയ അവകാശവാദം.

 മൂന്നാംഘട്ട പരീക്ഷണം

മൂന്നാംഘട്ട പരീക്ഷണം

ബലാറസ്, വെനസ്വേല, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ റഷ്യയുടെ കൊവിഡ് വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടക്കുകയാണ്. ഈ വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം ഇന്ത്യയിലും നടക്കുന്നുണ്ട്. ഈ വേളയിലാണ് വാക്‌സിന്‍ 92 ശതമാനം ഫലപ്രദമാണെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

 ഇപ്പോള്‍ പുറത്തുവന്ന ഫലം

ഇപ്പോള്‍ പുറത്തുവന്ന ഫലം

വാക്‌സിന്‍ പരീക്ഷണത്തിന്റെ ഭാഗമായി 16000ഓളം പേരാണ് രണ്ട് ഡോസ് വീതം സ്വീകരിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഫലമെന്നാണ് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു. ഈ വാക്‌സിന്‍ രാജ്യാന്തര വിപണിയില്‍ എത്തിക്കുന്നത് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആണ്.

40000 പേരില്‍

40000 പേരില്‍

അതേസമയം, ഏകദേശം 40000ഓളം പേരിലാണ് ഈ വാക്‌സിന്റെ പരീക്ഷണം നടക്കുന്നത്. 29 ക്ലിനിക്കുകളിലായാണ് പരീക്ഷണം. ഇവരില്‍ മൂന്നില്‍ ഒന്ന് പേര്‍ക്കും സജീവ ഘടകങ്ങള്‍ അടങ്ങിയ വാക്‌സിന്‍ നല്‍കിയിട്ടില്ല. സ്പുട്‌നിക് നല്‍കിയവര്‍ക്ക് സജീവ ഘടകം അടങ്ങിയ വാക്‌സിന്‍ നല്‍ക്കാത്തവരേക്കാള്‍ 92 ശതമാനത്തോളം കൊവിഡിനെ പ്രതിരോധിക്കാന്‍ സാധിച്ചെന്നാണ് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പറയുന്നത്.

മധ്യപ്രദേശില്‍ പറഞ്ഞ വാക്ക് പാലിച്ച് സിന്ധ്യ, ഇനി റോള്‍ കേന്ദ്രത്തിലോ? വെല്ലുവിളി ബിജെപിക്കുള്ളില്‍!മധ്യപ്രദേശില്‍ പറഞ്ഞ വാക്ക് പാലിച്ച് സിന്ധ്യ, ഇനി റോള്‍ കേന്ദ്രത്തിലോ? വെല്ലുവിളി ബിജെപിക്കുള്ളില്‍!

 ഇന്ത്യ- ചൈന അതിർത്തി തർക്കത്തിന് അന്ത്യം? നീക്കം പാൻഗോങ് സോയിൽ മൂന്ന് ഘട്ടമായെന്ന് റിപ്പോർട്ട്!! ഇന്ത്യ- ചൈന അതിർത്തി തർക്കത്തിന് അന്ത്യം? നീക്കം പാൻഗോങ് സോയിൽ മൂന്ന് ഘട്ടമായെന്ന് റിപ്പോർട്ട്!!

വിജയ് നിര്‍ദേശിച്ചു; ആരാധകര്‍ പ്രതിജ്ഞയെടുത്തു, ആ പാര്‍ട്ടിയില്‍ ചേരില്ല, വെട്ടിലായി ചന്ദ്രശേഖര്‍വിജയ് നിര്‍ദേശിച്ചു; ആരാധകര്‍ പ്രതിജ്ഞയെടുത്തു, ആ പാര്‍ട്ടിയില്‍ ചേരില്ല, വെട്ടിലായി ചന്ദ്രശേഖര്‍

English summary
Covid Vaccine Update: Russia says Sputnik-5 vaccine is 92% effective against Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X