ഫൈസര്‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് യുഎസിലും അനുമതി; 24 മണിക്കൂറിനുള്ളില്‍ നല്‍കും
വാഷിംഗ്ടണ്‍: ഫൈസര്‍-ബയോടെക് കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി യുഎസ്. കൊവിഡിനെതിരെ ഫൈസര്‍ വാക്‌സിന്‍ ഉപയോഗിക്കുന്നതിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കിയ വാക്‌സിനാണ് ഫൈസറിന്റേത്. നേരത്തെ ബ്രിട്ടന്‍, കാനഡ, സൗദി അറേബ്യ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ ഫൈസര്‍ വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.

Recommended Video
യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ സമിതി വാക്‌സിന്‍ അടിയന്തരമായി ഉപയോഗിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. രാജ്യത്ത് ആദ്യത്തെ യുഎസ് വാക്‌സിന്‍ 24 മണിക്കൂറിനുള്ളില്‍ നല്‍കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വാക്‌സിന് 95 ശതമാനം ഫലപ്രദമാണെന്നും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, യുകെയില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications