• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വാക്സിന്‍ പരീക്ഷിച്ചവരില്‍ കോവിഡ് വൈറസ് കുത്തിവെക്കും, ശേഷം പഠനം എന്താണ് ഹ്യുമന്‍ ചലഞ്ച്-കൂടുതലറിയാം

ലണ്ടന്‍: വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും കൊവിഡ് വാക്സിന്‍ പരീക്ഷണത്തിലെ ഹ്യുമന്‍ ചലഞ്ചുമായി മുന്നോട്ട് പോവുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. ഹ്യൂമന്‍ ചലഞ്ച് പരീക്ഷണം ആരംഭിക്കാനുള്ള അനുമതി കഴിഞ്ഞ ദിവസമാണ് ബ്രിട്ടഷ് സര്‍ക്കാര്‍ ബന്ധപ്പെട്ട ലബോട്ടറികള്‍ക്ക് നല്‍കിയത്. ഇതിലൂടെ ഫലപ്രദമായ വാക്സിന്‍ എത്രയും പെട്ടെന്ന് ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്യൂമൻ ചലഞ്ച് ട്രയൽ എന്ന ആശയം പുതിയതല്ലെങ്കിലും, ഇത്തരണം ട്രയലിൽ പങ്കെടുക്കുന്നവരുടെ ശരീരത്തിലേക്ക് വൈറസ് കുത്തിവയ്ക്കുന്നതിനാൽ ഈ രീതിക്കെതിരെ വിമര്‍ശനവും ശക്തമാണ്.

കൊവിഡ് വാക്സിന്‍

കൊവിഡ് വാക്സിന്‍

കൊറോണ വൈറസിനെതിരായി വേഗതയേറിയതും ഫലപ്രദവുമായ വാക്‌സിന്‍ കണ്ടെത്താനുള്ള തീവ്ര പരിശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. കോവിഡ് -19 നെതിരെ വാക്സിൻ കണ്ടെത്തിയെന്ന് പ്രഖ്യാപിച്ച ആദ്യ രാജ്യമായി മാറിയത് റഷ്യയാണ്, രജിസ്ട്രേഷന് മുമ്പായി കുറച്ച് ആളുകൾക്കിടയിൽ ഇത് പരീക്ഷിക്കപ്പെടുകയും ചെയ്തു, എന്നാല്‍ ഈ വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഇപ്പോഴും അവശേഷിക്കുകയാണ്.

ഹ്യുമന്‍ ചലഞ്ച്

ഹ്യുമന്‍ ചലഞ്ച്

രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമാണെങ്കിലും വാക്സിന്‍ പരീക്ഷണങ്ങളില്‍ നിര്‍ണ്ണായക നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ ബ്രിട്ടന് ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് ഹ്യുമന്‍ ചലഞ്ച് രീതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഹ്യൂമൻ ചലഞ്ച് ട്രയൽ പ്ലാനിന് ദേശീയ ആരോഗ്യ സേവനങ്ങളിൽ നിന്ന് 33.6 ദശലക്ഷം പൗണ്ട് നിക്ഷേപവുമുണ്ട്.

നിരന്തരം നിരീക്ഷിക്കും

നിരന്തരം നിരീക്ഷിക്കും

ഈ പദ്ധതിയില്‍ പങ്കെടുക്കുന്നവർക്ക് ആദ്യം സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ട ഒരു വാക്സിൻ കാൻഡിഡേറ്റ് നൽകും. ശേഷം സുരക്ഷിതവും നിയന്ത്രിതവുമായ അന്തരീക്ഷത്തിൽ അവർ കോവിഡ് -19 വൈറസിന് വിധേയരാകും. പങ്കെടുക്കുന്നവരെ ഗവേഷകർ നിരന്തരം നിരീക്ഷിക്കും. ആളുകളില്‍ വാക്സിൻ എങ്ങനെ പ്രവർത്തിക്കുന്നു, ആരോഗ്യമുള്ള ഒരു കൂട്ടം ആളുകളെ എത്രമാത്രം വൈറസ് ബാധിക്കും എന്ന് തുടങ്ങിയ വാക്സിൻ ഗവേഷണത്തെ ശക്തിപ്പെടുത്തുന്ന വശങ്ങൾ ഗവേഷകര്‍ പഠന വിധേയമാക്കും.

അപകടസാധ്യത

അപകടസാധ്യത

അപകടസാധ്യതയുള്ളതിനാൽ, ഹ്യൂമൻ ചലഞ്ച് പരീക്ഷണത്തില്‍ 18 നും 30 നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള ആളുകൾ മാത്രമേ പങ്കെടുക്കുകയുള്ളു. സർക്കാറില്‍ നിന്നും നഷ്ടപരിഹാരം ലഭിക്കുന്ന 90 ഓളം പേരാണ് ബ്രിട്ടണില്‍ നടക്കുന്ന ഹ്യൂമൻ ചലഞ്ച് ട്രയലിൽ പങ്കെടുക്കുന്നത്. ഏത് വാക്സിൻ ആണ് ഏറ്റവും മികച്ച ഫലം നൽകുന്നതെന്ന് കണ്ടെത്താൻ ഗവേഷകരെ ഹ്യൂമൻ ചലഞ്ച് ട്രയൽ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.

ഒരു വർഷം വരെ

ഒരു വർഷം വരെ

വാക്സിനുകൾക്ക് രോഗത്തെ മാത്രം തടയാൻ കഴിയുമോ അല്ലെങ്കിൽ പകരുന്നത് തടയാൻ കഴിയുമോ എന്നതിനും ഉത്തരം കണ്ടെത്താമെന്നും ഗവേഷകർ പ്രതീക്ഷിക്കുന്നു. പങ്കെടുക്കുന്നവർക്ക് ദീർഘകാല രോഗങ്ങളുണ്ടാവുന്നോയെന്ന് കണ്ടെത്താൻ ഒരു വർഷം വരെ നിരീക്ഷിക്കും. യുകെയുടെ ഈ പദ്ധതി റെഗുലേറ്റർമാരുടെയും എത്തിക്സ് കമ്മിറ്റിയുടെയും അംഗീകാരത്തിന് വിധേയമാണ്.

2021 മെയ് മാസത്തോടെ

2021 മെയ് മാസത്തോടെ

അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, പഠനം ജനുവരിയിൽ ആരംഭിക്കുകയും 2021 മെയ് മാസത്തോടെ ഫലങ്ങൾ പ്രതീക്ഷിക്കുകയും ചെയ്യാം. നേരത്തെ കോളറ, ടൈഫോയ്ഡ്, മലേറിയ, ഇൻഫ്ലുവൻസ, ക്ഷയം, ഡെങ്കി തുടങ്ങിയ രോഗങ്ങൾക്കായി ഹ്യൂമൻ ചലഞ്ച് പഠനങ്ങൾ നടത്തിയിരുന്നു.

ബിജെപിയുടെ കളികളില്‍ ജെഡിയുവിന് ആശങ്ക; ജയിച്ചാല്‍ മുഖ്യമന്ത്രി പദം ബിജെപി കൊണ്ടുപോവുമോ?

cmsvideo
  റഷ്യൻ വാക്സിൻ ഇതാ ഇന്ത്യയിൽ..10 കോടി ഡോസുകൾ

  English summary
  covid vaccine; what is human challenge; Here's all you need to know
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X