• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുവൈറ്റില്‍ പ്രവാസികള്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യം,എത്തിക്കുക 3 കമ്പനിയുടെ വാക്സിനുകൾ

കുവൈത്ത് സിറ്റി; കൊവിഡ് വാക്സിൻ കുവൈത്തിൽ സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായി നൽകുമെന്ന് റിപ്പോർട്ട്.വാക്സിൻ ലഭിക്കുന്ന മുറയ്ക്ക് സ്വദേശികൾക്ക് മുൻഗണന നൽകുമെങ്കിലും വിദേശികൾക്കും സൗജന്യമായാണ് നൽകാനാണ് തിരുമാനമെന്ന് ആരോഗ്യമന്ത്രാലയത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി അൽ ഖബസ് റിപ്പോർട്ട് ചെയ്തു.

സമൂഹത്തിലെ ഒന്നിലധികം വിഭാഗങ്ങൾക്ക് വാക്സിൻ ആദ്യ ഘട്ടത്തിൽ നൽകാനാണ് ആരോഗ്യമന്ത്രാലയം പദ്ധതികൾ തയ്യാറാക്കുന്നത്. അതേസമയം കൊവിഡ് വാക്സിൻ ലഭിക്കുന്നതിന് അനുസരിച്ചാകും ഇക്കാര്യത്തിൽ അന്തിമ തിരുമാനം കൈക്കൊള്ളുക. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പ്രായമായവർ, മുൻ‌നിര ആരോഗ്യ പ്രവർത്തകർ എന്നിവർക്കാകും മുൻഗണന.10 ലക്ഷം ഡോസ് ഫൈസര്‍ വാക്‌സിന്‍, 1.7 ദശലക്ഷം മോഡേണ വാക്‌സിന്‍, 30 ലക്ഷം ഡോസ് ഓക്‌സ്‌ഫോഡ്-ആസ്ട്രസെനിക വാക്സിൻ എന്നിവ ഇറക്കുമതി ചെയ്യാൻ കുവൈത്ത് തിരുമാനിച്ചിട്ടുണഅട്.

ഏകദേശം 5.7 ദശലക്ഷം ഡോസുകൾ ഉപയോഗിച്ച്, രാജ്യത്തെ 2.8 ദശലക്ഷം പേർക്ക് വാക്സിനുകൾ നൽകാൻ കഴിയും എന്നാണ് കണക്ക് കൂട്ടുന്നത്. ഒരാൾക്ക് രണ്ട് ഡോസ് വെച്ചാകും നൽകുക. അതേസമയം കുട്ടികൾക്ക് വാക്സിൻ നൽകില്ല.

പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ കണക്കുകൾ പ്രകാരം, 2020 ജനുവരി 1 വരെയുള്ള കണക്കനുസരിച്ച് കുവൈത്തിലെ മൊത്തം ജനസംഖ്യ 3.5 ആണ്. അതിൽ 3.2 ദശലക്ഷം പേർ 18 വയസ്സിന് മുകളിലുള്ളവരാണ്, അതിനാൽ തന്നെ ഇവർക്കെല്ലാം വാക്സിൻ സ്വീകരിക്കാനുള്ള അർഹത ഉണ്ട്.അതേസമയം ഇപ്പോഴും പലരിലും വാക്സിൻ സ്വീകരിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.

പതിനായിരത്തോളം പേർ പങ്കെടുത്ത അൽ ഖബാസ് നടത്തിയ സർവേയിൽ 46 ശതമാനം പേരാണ് വാക്സിൻ സ്വീകരിക്കാൻ വിസമ്മതം രേഖപ്പെടുത്തിയത്. അതേസമയം 39 ശതമാനം പേർ സന്നദ്ധത പ്രകടിപ്പിച്ചു. വാക്സിൻ എടുക്കാൻ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ആരേയും നിർബന്ധിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷണ ഘട്ടത്തിലുള്ള വാക്സിനുകളുടെ ഫലപ്രാപ്തിയിൽ നൂറുശതമാനം ഉറപ്പില്ലാത്തതിനാലാണിത്.

കൊവിഡ് രോഗികൾക്കുള്ള സ്‌പെഷ്യൽ പോസ്റ്റൽ വോട്ട്: സര്‍ട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാത്രം

ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ ഏറ്റവും വിഷമിപ്പിക്കുന്ന ഘടകം ഇതാണ്;കുറിപ്പുമായി തോമസ് ഐസക്

കൊവിഡ് വാക്സിനുകളുടെ പുരോഗതി വിലയിരുത്തും; 28ന് 3 ഗവേഷണ കേന്ദ്രങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി

'സിപിഎം സ്ഥാനാർത്ഥി ഹിന്ദു,ലീഗിന് വോട്ട് ചെയ്യണം';മതം പറഞ്ഞ് പ്രചരണം നടത്തിയ ആളെ മാപ്പുപറയിച്ച് നാട്ടുകാർ

cmsvideo
  3 വാക്‌സിനുകള്‍ ഉടന്‍ വിപണയില്‍ | Oneindia Malayalam

  English summary
  Covid vaccine will also be provided free of cost to expatriates
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X