കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ വിദേശികൾക്കും സ്വദേശികൾക്കും കൊവിഡ് വാക്സിൻ ലഭ്യമാക്കും;ബഹ്റൈൻ രാജാവ്

Google Oneindia Malayalam News

മനാമ; രാജ്യത്തെ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പുരോഗതി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുമായി ചർച്ച ചെയ്ത് രാജാവ് ഹമദ് ബിൻ ഈ ആൽ ഖലീഫ. അൽ സഖീർ പാലസിൽ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയിൽ വാക്സിൻ വിതരണം സംബന്ധിച്ച ചർച്ചകളും ഇരുവരും നടത്തി. രാജ്യത്ത് അധിവസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും കോവിഡ് വാക്സിൻ ലഭ്യമാക്കണമെന്ന് ഹമദ് രാജാവ് ആവശ്യപ്പെട്ടു.

covid vaccine

കൊവിഡ് വ്യാപന തോത് കുറച്ച് രോഗത്തെ പ്രതിരോധിക്കാൻ സ്വീകരിച്ച മികച്ച നടപടികളിൽ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയെ അദ്ദേഹം ഹമദ് രാജാവ് പ്രശംസിച്ചു. രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്.നിലവിൽ 1636 പേരാണ് ചികിത്സയിൽ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 124 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 50 പേർ പ്രവാസികളാണ്.
ആകെ 85467 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ബഹ്റൈനില്‍ 85591 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 338 കോവിഡ് മരണങ്ങളാണ് ഇതുവരെയായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

കോവിഡ് വെല്ലുവിളി നേരിടുന്ന ആഗോള സമ്പദ്ഘടനയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് സൗദി ഭരണാധികാരി കിങ് സല്‍മാന്‍ ബിന്‍ അബ് ദുല്‍ അസീസ് അൽ സുഉൗദിന്റെ അധ്യക്ഷതയിൽ ചേർന്ന ജി 20 നേതാക്കളുടെ ഉച്ചകോടിയെ കുറിച്ചും ഹമദ് രാജാവ് വിലയിരുത്തി. ദേശീയ പ്രവർത്തനത്തിന്റെ വിവിധ മേഖലകളിൽ രാജ്യം തുടർച്ചയായി കൈവരിച്ച നേട്ടങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ബഹ്‌റൈൻ ഇക്കണോമിക് വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ നിറവേറ്റുന്ന രീതിയിൽ ബഹ്‌റൈനിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള ശ്രമങ്ങളും രാജാവ് കൂടിക്കാഴ്ചയിൽ എടുത്ത് പറഞ്ഞു.

കൊവിഡ് സാഹചര്യവും വാക്സിൻ വിതരണവും; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുംകൊവിഡ് സാഹചര്യവും വാക്സിൻ വിതരണവും; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും

'ഇതാണ് അവസ്ഥയെങ്കിൽ സ്വർണവും വെടിമരുന്നുമൊന്നും വന്ന വഴി അന്വേഷിക്കേണ്ടല്ലോ';സുരേഷ് ഗോപി'ഇതാണ് അവസ്ഥയെങ്കിൽ സ്വർണവും വെടിമരുന്നുമൊന്നും വന്ന വഴി അന്വേഷിക്കേണ്ടല്ലോ';സുരേഷ് ഗോപി

ശോഭാ സുരേന്ദ്രൻ പുറത്തേക്കോ? കടുംവെട്ടുമായി ബിജെപി നേതൃത്വം.. ഇടഞ്ഞ് ആർഎസ്എസുംശോഭാ സുരേന്ദ്രൻ പുറത്തേക്കോ? കടുംവെട്ടുമായി ബിജെപി നേതൃത്വം.. ഇടഞ്ഞ് ആർഎസ്എസും

Recommended Video

cmsvideo
Central Government Developed Covid Application For Covid Vaccination | Oneindia Malayalam

English summary
covid vaccine will be made available to foreigners and locals in the country; Bahrain king
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X