• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് വാക്സിന്‍ ഒരു മാസത്തിനുള്ളില്‍ പുറത്തിറക്കും; പുതിയ പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്

ദില്ലി: ഡിസിജിഐ അനുമതി ലഭിച്ചതോടെ ഇന്ത്യയിൽ കൊവിഡ് 19 വാക്സിൻ പരീക്ഷണം വീണ്ടും തുടങ്ങാൻ പോവുകയാണ് പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട്. പരീക്ഷണത്തിന്‍റെ ഭാഗമായി വാക്സിന്‍ കുത്തിവെച്ചവരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലേത് അടക്കമുള്ള ഓക്സോഫഡ് വാക്സിന്‍ പരീക്ഷണം നേരത്തെ നിര്‍ത്തിവെച്ചിരുന്നു.

സൗദി അതിര്‍ത്തി തുറന്നു; വിദേശികള്‍ തിരിച്ചെത്തുന്നു... ഉംറ ആരംഭിക്കും, പ്രവാസ ലോകത്ത് സന്തോഷം

എന്നാല്‍ കഴിഞ്ഞയാഴ്ച ബ്രിട്ടണിലടക്കം പരീക്ഷണം പുനരാരംഭിച്ച പശ്ചാത്തലത്തില്‍ പുണൈ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഡിസിജിഐ അനുമതി നല്‍കുകയായിരുന്നു. ഇതിനിടെ കൊവിഡ് വാക്സിന്‍ സംബന്ധിച്ച് ശ്രദ്ധേയമായൊരു അവകാശ വാദവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്.

വാക്സിന്‍ ഒരു മാസത്തിനുള്ളില്‍

വാക്സിന്‍ ഒരു മാസത്തിനുള്ളില്‍

കൊറോണ വൈറസ് വാക്സിന്‍ ഒരു മാസത്തിനുള്ളില്‍ ലഭ്യമാക്കുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച അവകാശപ്പെട്ടിരിക്കുന്നത്. അതേസമയം തന്നെ കൊവിഡ് വ്യാപനം സ്വയം ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ' ഒരു വാക്സിന്‍ കഴിക്കുന്നതിന് നമ്മള്‍ വളരെ അടുത്താണ്' - എന്നായിരുന്നു പെന്‍സില്‍വാനിയയിലെ വോട്ടര്‍മാരുമായി നടത്തിയ ചോദ്യോത്തര വേളയില്‍ ട്രംപ് പറഞ്ഞത്.

അവകാശവാദം

അവകാശവാദം

ചുരുങ്ങിയ ആഴ്ചക്കുള്ളിൽ അത് ലഭിക്കും, മൂന്നോ നാലോ ആഴ്ച ആകാമെന്നും അദ്ദേഹം പറഞ്ഞു. പെന്‍സില്‍വാനിയയിലെ സംവാദത്തിന് മുമ്പ് ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലും ട്രംപ് സമാനമായ അവകാശവാദം ഉന്നയിച്ചിരുന്നു. "നാല് ആഴ്ചയ്ക്കുള്ളിൽ ഒരു വാക്സിൻ വരും, ഒരു പക്ഷെ അത് എട്ട് ആഴ്ചയാകാം"-ട്രംപ് പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം

തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം

പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയിലെ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്നായും വാക്സിന്‍ പരീക്ഷണം മാറിയിട്ടുണ്ട്. തന്‍റെ രാഷ്ട്രീയ എതിരാളികള്‍ വാക്സിനിലെ പൊതുജന വിശ്വാസം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ആരോപിച്ചത്.

പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും

പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും

നവംബറിലെ തിര‍ഞ്ഞെടുപ്പിന് മുമ്പ് കൊവിഡ് വാക്സിന്‍ പുറത്തറിക്കുമെന്ന സൂചനയാണ് ഡൊണാള്‍ഡ് ട്രംപ് നല്‍കുന്നത്. എന്നാല്‍ മതിയായ സുരക്ഷ പരിശോധനയില്ലാതെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വാക്സിന്‍ പുറത്തിറക്കാനുള്ള നീക്കം വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നത്.

ഫലപ്രാപ്തി

ഫലപ്രാപ്തി

നവംബറിലെ തിരഞ്ഞെടുപ്പിന് മുമ്പ് കൊവിഡ് വാക്സിന്‍ പുറത്തിറക്കിയാല്‍ അതിന്‍റെ സുരക്ഷയേയും ഫലപ്രാപ്തിയേയും കുറിച്ച് വിശ്വസിക്കാന്‍ കഴിയില്ലെന്നായിരുന്നു ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസ് അഭിപ്രായപ്പെട്ടത്. പുറത്തിറക്കുന്ന വാക്സിന് സുതാര്യതയും ശാസ്ത്രീയ വസ്തുതകളും വേണമെന്ന് ജോ ബൈഡൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു...

സുതാര്യതയും ശാസ്ത്രീയ വസ്തുതകളും

സുതാര്യതയും ശാസ്ത്രീയ വസ്തുതകളും

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ധൃതിപ്പെട്ട് പുറത്തിറക്കുന്ന വാക്സിന് സുതാര്യതയും ശാസ്ത്രീയ വസ്തുതകളും ഉണ്ടായിരിക്കണമെന്നും പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്‍റെ എതിരാളിയായ ജോ ബൈഡന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ജനങ്ങള്‍ക്ക് സംശയങ്ങള്‍ തോന്നിയാല്‍ അത് സ്വീകരിക്കാന്‍ അവര്‍ വിമുഖത പ്രകടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

cmsvideo
  രാജ്യത്തിന് വീണ്ടും പ്രതീക്ഷ, ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ പുനരാരംഭിച്ചു | Oneindia Malayalam
  വൈറസ് വ്യാപനം

  വൈറസ് വ്യാപനം

  കൊറോണ വൈറസ് വ്യാപനം ശക്തമായി തുടരുന്നത് ട്രംപിന്‍റെ തിരഞ്ഞെടുപ്പ് സാധ്യതകള്‍ക്ക് തന്നെ മങ്ങലേല്‍പ്പിക്കുമെന്ന വിലയിരുത്തലുണ്ട്. അതിനാല്‍ തന്നെ വാക്സിന്‍ കണ്ടെത്താന്‍ ട്രംപിന് മേല്‍ വന്‍ സമ്മര്‍ദ്ദമാണ് ഉള്ളത്. 6,788,147 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്. ഇതില്‍ 200,197 പേര്‍ മരണപ്പെടുകയും ചെയ്തു.

  70 പിന്നിട്ട 2 പേര്‍ കോണ്‍ഗ്രസില്‍ തെറിക്കും, 2024ല്‍ ഉണ്ടാവില്ല, രാഹുല്‍ സജ്ജമാക്കി, രണ്ട് സംസ്ഥാനം

  English summary
  covid vaccine will be ready within a month; Donald Trump with new announcement
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X