കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ശ്വാസകോശത്തെ ചെറുതായി ബാധിച്ചിരുന്നു, തിരഞ്ഞെടുപ്പ് പരിപാടിയിൽ മാസ്ക് ഇല്ലാതെ ട്രംപ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: തനിക്ക് കൊവിഡ് വൈറസ് ബാധയുടെ ഒരു ലക്ഷണവും അവശേഷിക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. അതേസമയം കൊവിഡ് ബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ തന്റെ ശ്വാസകോശത്തെ ചെറുതായി വൈറസ് ബാധിച്ചിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത് എന്നും ട്രംപ് പറഞ്ഞു. വ്യാഴാഴ്ച രാത്രി എന്‍ബിസിയിലെ ടൗണ്‍ ഹാള്‍ പരിപാടിയില്‍ പങ്കെടുക്കവേയാണ് അമേരിക്കന്‍ പ്രസിഡണ്ട് ഇക്കാര്യം വ്യക്തമാക്കിയത്.

പാർവ്വതിക്ക് മറുപടിയുമായി അമ്മയിൽ നിന്ന് ബാബുരാജ്, പരാതി ഏഴോ എട്ടോ പേർക്ക്, ഫേസ്ബുക്കിലല്ല പറയേണ്ടത്പാർവ്വതിക്ക് മറുപടിയുമായി അമ്മയിൽ നിന്ന് ബാബുരാജ്, പരാതി ഏഴോ എട്ടോ പേർക്ക്, ഫേസ്ബുക്കിലല്ല പറയേണ്ടത്

പരിപാടിയില്‍ പങ്കെടുത്ത എല്ലാവരും മാസ്‌ക് ധരിച്ചപ്പോള്‍ ട്രംപ് മാസ്‌ക് ധരിക്കാതെ ആണ് പങ്കെടുത്തത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനുമൊത്തുളള രണ്ടാമത്തെ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് നേരത്തെ ഔദ്യോഗികമായി റദ്ദാക്കിയിരുന്നു. കൊവിഡ് കാരണം ഓണ്‍ലൈനായി സംവാദം സംഘടിപ്പിക്കാനായിരുന്നു നീക്കം. എന്നാല്‍ അത്തരത്തില്‍ തനിക്ക് സമയം പാഴാക്കാനില്ലെന്നാണ് ട്രംപ് പ്രതികരിച്ചത്.

trump

നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് മുന്നോടിയായുളള സര്‍വ്വേകളില്‍ ട്രംപിനേക്കാളും മുന്നിലാണ് ബൈഡനുളളത്. വാഷിംഗ്ടണ്‍ പോസ്റ്റ്- എബിസി ന്യൂസ് സര്‍വേയില്‍ ബെഡന് പിന്തുണ 55 ശതമാനം ആണ്. നിലവിലെ പ്രസിഡണ്ട് കൂടിയായ ഡൊണാള്‍ഡ് ട്രംപിന് 43 ശതമാനം ആളുകളുടെ പിന്തുണയാണ് ഉളളത്. സിഎന്‍എന്‍-എസ്എസ്ആര്‍എസ്, ഫോക്‌സ് ന്യൂസ് സര്‍വ്വേകളിലും ഡൊണാള്‍ഡ് ട്രംപിനേക്കാളും മുന്നിലാണ് ജോ ബൈഡന്‍.

അമ്മാവനെ കേറി ജോര്‍ജ് എന്ന് വിളിക്കുന്നോ, അമ്മാവായെന്ന് വിളിയെടാ, ചാനൽ ചർച്ചയ്ക്കിടെ പിസി ജോർജ്ജ്അമ്മാവനെ കേറി ജോര്‍ജ് എന്ന് വിളിക്കുന്നോ, അമ്മാവായെന്ന് വിളിയെടാ, ചാനൽ ചർച്ചയ്ക്കിടെ പിസി ജോർജ്ജ്

പ്രസിഡണ്ട് സ്ഥാനത്തിന് വേണ്ടി ബൈഡന്‍ വിലപേശല്‍ നടത്തിയിരിക്കുന്നു എന്നാണ് ട്രംപ് കഴിഞ്ഞ ദിവസം ആരോപിച്ചത്. പാര്‍ട്ടിയുടെ നിയന്ത്രണം സോഷ്യലിസ്റ്റുകള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും ഇടത് തീവ്ര വാദികള്‍ക്കും സമര്‍പ്പിച്ചിരിക്കുന്നു. ബൈഡന്‍ ജയിക്കുകയാണെങ്കില്‍ അമേരിക്ക ഇടത്പക്ഷത്തിന്റെ കൈകളിലാവും എന്നും അവര്‍ അധികാരത്തിന് അടിമകളാണെന്നും ട്രംപ് പറഞ്ഞിരുന്നു. അധികാരം അവരുടെ കൈകളിലെത്തിയാൽ അമേരിക്ക പിന്നെ ഒരിക്കലും ഇതുപോലെ ഉണ്ടാകില്ല. ഒരു തിരിച്ച് വരവും സാധ്യമാകില്ലെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കൊവിഡ് മുക്തനായതിന് ശേഷം പങ്കെടുത്ത ഫ്ളോറിഡയിലെ റാലിയിലാണ് ബൈഡനെതിരെ ട്രംപ് ആഞ്ഞടിച്ചത്.

ജോസ് കെ മാണി വെട്ടിൽ, പാലായിൽ മത്സരിക്കാൻ തയ്യാറെടുത്ത് മാണിയുടെ മരുമകൻ, പോര് കുടുംബത്തിലുംജോസ് കെ മാണി വെട്ടിൽ, പാലായിൽ മത്സരിക്കാൻ തയ്യാറെടുത്ത് മാണിയുടെ മരുമകൻ, പോര് കുടുംബത്തിലും

അടുത്ത നിയമസഭയിൽ വലതുപക്ഷം ശൂന്യമായിരിക്കും, ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തിന് പിന്നാലെ ഹരീഷ്അടുത്ത നിയമസഭയിൽ വലതുപക്ഷം ശൂന്യമായിരിക്കും, ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തിന് പിന്നാലെ ഹരീഷ്

English summary
Covid virus infected lungs, Says Donald Trump in town hall-style meeting on NBC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X