ആഗോളതലത്തില്‍ കൊവിഡ് കുതിക്കുന്നു; ദിവസേന റെക്കോര്‍ഡ് വര്‍ദ്ധനയെന്ന് ലോകാരോഗ്യ സംഘടന
ജനീവ: ലോകത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യം തന്നെയാണ് നിലനില്‍ക്കുന്നത്. കൊവിഡ് കേസുകളില്‍ ആഗോളതലത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനയാണ് സംഭവിച്ചിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ കൊറോണ വൈറസ് വിഭാഗം അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ശനിയാഴ്ച 660,905 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് ഏറ്റവും വലിയ വര്‍ദ്ധനയാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. വെള്ളിയാഴ്ച മാത്രം ലോകത്ത് 645,410 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആഗോള തലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിച്ചുവരികയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
.യൂറോപ്പിലും അമേരിക്കയും കൊവിഡ് രോഗികളുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 53.7 മില്യണ്‍ ജനങ്ങള്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇവരില്‍ 1.3 മില്യണ്‍ പേര് രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം പതിനായിരക്കണക്കിന് പേരാണ് മരണത്തിന് കീഴടങ്ങുന്നത്. രോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിന് കര്‍ശന മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടന നല്‍കുന്നത്.
ആഗോളതലത്തില്‍ വൈറസിനെ കീഴടക്കാന്‍ ഇനിയും നാളുകളുടെ പ്രേയത്നം വേണ്ടിവരുമെന്നാണ് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്റോസ് അഥാനം അറിയിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച 9,928 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച 9567 ഉം ശനിയാഴ്ച 9924 മരണവും ലോകത്ത് ആകമാനം റിപ്പോര്‍ട്ട് ചെയ്തു. ഇത് ആദ്യമായാണ് മൂന്ന് ദിവസം അടുപ്പിച്ച് 9500ല്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, അമേരിക്കയില്‍ കോവിഡ് വ്യപനം തടയാന്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള യാതൊരു പദ്ധതിയും തങ്ങള്‍ക്കില്ലെന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റായ ജോ ബൈഡന്റെ കൊറോണ വൈറസ് ഉപദേശകന് വ്യക്തമാക്കി. അമേരിക്കയിലെ മൂന്ന് കിഴക്കന്‍ സ്റ്റേറ്റുകള്‍ ആവശ്യമില്ലാത്ത യാത്രകള്‍ക്ക് നിരോധനമേര്ത്തിയിട്ടുണ്ട്.
അമേരിക്കന്‍ സ്റ്റേറ്റുകളായ കാലിഫോര്‍ണിയ.ഒറിഗണ്‍,വാഷിങ്ടണ്‍ എന്നീ സ്റ്റേറ്റുകളാണ് അനാവശ്യ യാത്രകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. സ്റ്റേറ്റുകളില്‍ കോവിഡ് കേസുകള്‍ ഉയരുന്നതിനെത്തുടര്‍ന്ന് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം. വരുന്ന അവധി ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ വിനോദങ്ങള്‍ക്കായി പുറത്തിറങ്ങുന്നത് തടയാന്‍ കൂടിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
അമേരിക്കയില്‍ കോവിഡ് രൂക്ഷം: സമ്പര്‍ണ ലോക്ഡൗണ്‍ ഉണ്ടാവില്ലെന്ന് ബൈഡന്റെ ഉപദേശകന്
സിദ്ദീഖ് കാപ്പന് കേസില്‍ യുപി സര്‍ക്കാരിന് നോട്ടീസ്; ഹൈക്കോടതിക്ക് കൈമാറിയേക്കും, ഇനി വെള്ളിയാഴ്ച