കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് 19: കാനഡയ്ക്ക് പണി കൊടുത്ത് ഡൊണാൾഡ് ട്രംപ്, ചുട്ട മറുപടിയുമായി ജസ്റ്റിൻ ട്രൂഡോ!

Google Oneindia Malayalam News

കാനഡ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ തമ്മില്‍ മരുന്നിനും മാസ്‌കിനും വേണ്ടി പിടിവലി നടത്തുകയാണ്. രണ്ട് ലക്ഷത്തോളം എന്‍ 95 മാസ്‌കുകള്‍ അമേരിക്ക തട്ടിയെടുത്തതായി കഴിഞ്ഞ ദിവസം ജര്‍മ്മനി ആരോപിച്ചിരുന്നു. ചൈനയില്‍ നിന്ന് ജര്‍മ്മനിയിലേക്ക് മാസ്‌കുകളുമായി പുറപ്പെട്ട വിമാനത്തെ ബാങ്കോക്കില്‍ തടഞ്ഞതിന് ശേഷം അമേരിക്ക മാസ്‌കുകള്‍ കൈക്കലാക്കി എന്നാണ് ആരോപണം.

അതിനിടെ അമേരിക്കയും കാനഡയും തമ്മിലും മാസ്‌ക് യുദ്ധം നടക്കുകയാണ്. കാനഡയ്ക്ക് ലഭിക്കേണ്ടിയിരുന്ന 30 ലക്ഷം മാസ്‌കുകളുടെ വിതരണം അമേരിക്ക തടഞ്ഞിരുന്നു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വേഗത്തില്‍ ഉയരവേ മാസ്‌ക് അടക്കമുളള മെഡിക്കല്‍ ഉപകരണങ്ങള്‍ തങ്ങള്‍ക്ക് വേണ്ടി മാത്രമായി അമേരിക്ക ശേഖരിച്ച് വെക്കുകയാണ് എന്നാണ് ആരോപണം.

എന്നാല്‍ അമേരിക്കയുടെ ഈ സ്വാര്‍ത്ഥതയ്ക്കും ധാര്‍ഷ്ട്യത്തിനും മുന്നില്‍ മുട്ട് മടക്കാന്‍ തയ്യാറല്ല കാനഡ. മാസ്‌കുകള്‍ സ്വന്തമായി നിര്‍മ്മിക്കാനാണ് കാനഡയുടെ തീരുമാനം എന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 30,000 വെന്റിലേറ്ററുകളും മാസ്‌കുകളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളുമാണ് കാനഡ നിര്‍മ്മിക്കുകയെന്ന് ട്രൂഡോ അറിയിച്ചു. മാസ്‌കുകള്‍ തടഞ്ഞ് വെച്ചതുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ചര്‍ച്ച നടത്തുമെന്ന് നേരത്തെ ട്രൂഡോ പറഞ്ഞിരുന്നു.

Corona

എന്നാല്‍ കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ അടിയന്തര അവസ്ഥകളെ നേരിടുന്നതിന് വേണ്ടിയാണ് സ്വന്തമായി മാസ്‌കുകള്‍ നിര്‍മ്മിക്കാനുളള തീരുമാനം. ഇതുവരെ പ്രാദേശികമായി എന്‍ 95 മാസ്‌കുകള്‍ കാനഡ നിര്‍മ്മിച്ചിരുന്നില്ല. ഇതുകാരണം മാസ്‌കുകള്‍ക്ക് ക്ഷാമം അനുഭവപ്പെട്ടിരുന്നു. അമേരിക്ക കയറ്റുമതി തടയുകയും ചെയ്തതോടെയാണ് കാനഡയില്‍ പ്രതിസന്ധി രൂക്ഷമായത്.

മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന അമേരിക്കയിലെ ത്രീ എം കമ്പനിയോടാണ് കാനഡ അടക്കമുളള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കുളള കയറ്റുമതി നിര്‍ത്തലാക്കാന്‍ ട്രംപ് നിര്‍ദേശിച്ചത്. മാത്രമല്ല അമേരിക്കയ്ക്ക് വേണ്ടി കൂടുതല്‍ മാസ്‌കുകള്‍ നിര്‍മ്മിക്കാനും കമ്പനിയോട് ട്രംപ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതോടെ മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന പ്രാദേശിക കമ്പനികളുടെ സഹായത്തോടെ മാസ്‌ക് അടക്കമുളള മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കാനാണ് കാനഡയുടെ നീക്കം.

കൊവിഡ് കാലത്ത് യെഡിയൂരപ്പയെ വട്ടം കറക്കി ബിജെപി! യെഡ്ഡിക്ക് താങ്ങായി ഡികെ ശിവകുമാർ!കൊവിഡ് കാലത്ത് യെഡിയൂരപ്പയെ വട്ടം കറക്കി ബിജെപി! യെഡ്ഡിക്ക് താങ്ങായി ഡികെ ശിവകുമാർ!

ഇത്രയൊക്കെ ദ്രോഹിക്കാൻ മാത്രം ആ മനുഷ്യൻ എന്ത് അപരാധമാണ് ചെയ്തത്? ചെളി വാരിയെറിയരുത്, കുറിപ്പ്!ഇത്രയൊക്കെ ദ്രോഹിക്കാൻ മാത്രം ആ മനുഷ്യൻ എന്ത് അപരാധമാണ് ചെയ്തത്? ചെളി വാരിയെറിയരുത്, കുറിപ്പ്!

'കേരളത്തിന്റെ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍', ആരോഗ്യമന്ത്രി കെകെ ശൈലജയെ പ്രശംസിച്ച് പ്രിയദർശൻ'കേരളത്തിന്റെ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍', ആരോഗ്യമന്ത്രി കെകെ ശൈലജയെ പ്രശംസിച്ച് പ്രിയദർശൻ

English summary
Covid19: Canada to produce Masks locally after US stops export
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X