കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടങ്ങാതെ കൊവിഡ്, ഇറ്റലിയിൽ മരണം പതിനായിരം കടന്നു, അമേരിക്കയുടെ നില അതീവ ഗുരുതരം!

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് മരണ സംഖ്യ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇതുവരെ വിവിധ രാജ്യങ്ങളിലായി കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 30,000 കടന്നു. ലോകവ്യാപകമായി കൊവിഡ് രോഗികളുടെ എണ്ണം ആറരലക്ഷത്തോട് അടുക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 622,157 പേരാണ് ലോകത്തുളള രോഗികള്‍. 137,364 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്.

അമേരിക്കയും ഇറ്റലിയും അടക്കമുളള രാജ്യങ്ങളുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്. അമേരിക്കയില്‍ ഒരു ലക്ഷത്തിലധികം കൊവിഡ് ബാധിതരുണ്ട് എന്നുളള റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. 105,726 കൊവിഡ് രോഗികളാണ് അമേരിക്കയിലുളളത്. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ ഉളള രാജ്യവും അമേരിക്ക തന്നെയാണ്. ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ ഭദ്രസനാധിപന് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് സക്കറിയ മാര്‍ നിക്കളോവോസ് ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണ്.

Corona

അതേസമയം ഇറ്റലിയില്‍ കൊവിഡ് മരണ സംഖ്യ പതിനായിരം കടന്നിരിക്കുകയാണ്. 10,023 പേരാണ് രാജ്യത്ത് മരണപ്പെട്ടിരിക്കുന്നത്. ഇതുവരെ രോഗം ബാധിച്ചത് 92,472 പേര്‍ക്കാണ്. 101 വയസ്സുളള വൃദ്ധന് അടക്കം 12,384 പേര്‍ക്ക് രോഗം ഭേദമായി. ഇറ്റലിയില്‍ വരും ദിവസങ്ങളില്‍ മരണനിരക്ക് ഉയര്‍ന്നേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രിട്ടണില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍ കോക് എന്നിവരും കൊവിഡ് പോസിറ്റീവാണ്. രാജ്യത്ത് ആയിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 17,000 പേരാണ് ബ്രിട്ടനില്‍ രോഗം ബാധിച്ചവരായിട്ടുളളത്. ഇറ്റലിയെ പോലെ തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിച്ചിട്ടുളള രാജ്യമായ സ്‌പെയിനിലും മരണ നിരക്ക് ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. 5800 കൊവിഡ് രോഗികളാണ് സ്‌പെയിനില്‍ ഇതുവരെ മരി്ച്ചിരിക്കുന്നത്.

ചൈനയില്‍ ഇതുവരെ 3299 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് വീണ്ടും ചൈനയില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. തുര്‍ക്കിയില്‍ ഇതുവരെ നൂറിന് മുകളില്‍ ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. യൂറോപ്പില്‍ കൊവിഡ് 19 ബാധിച്ച് മരണം 20,000 കടന്നുവെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താനില്‍ 1400ല്‍ അധികം പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതുവരെ രാജ്യത്ത് 12 പേര്‍ മരിക്കുകയുമുണ്ടായി.

വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് നഗ്നനായി ഇറങ്ങിയോടി, വൃദ്ധയെ കടിച്ച് കൊന്നു!വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് നഗ്നനായി ഇറങ്ങിയോടി, വൃദ്ധയെ കടിച്ച് കൊന്നു!

English summary
Covid19: Death toll crosses 28,000 all over the world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X