കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് എഫക്ട്: വെബ്‌സൈറ്റുകളിൽ ചിത്രങ്ങൾ വിൽപനയ്ക്ക് വച്ച് പെൺകുട്ടികൾ; സമ്പാദിക്കുന്നത് ലക്ഷങ്ങൾ

Google Oneindia Malayalam News

ലണ്ടന്‍: കൊവിഡ്19 വ്യാപനം ലോകമെമ്പാടും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കൊവിഡിന്റെ ഏറ്റവും വലിയ ഇരകളായി വിലയിരുത്തപ്പെടുന്നത് ലൈംഗികത്തൊഴിലാളികളെ ആണ്. സമ്പൂര്‍ണ തൊഴില്‍ നഷ്ടമാണ് അവര്‍ നേരിടുന്നത്.

മധ്യവര്‍ഗ്ഗ ജീവിതത്തേയും വലിയതോതില്‍ കൊവിഡ് ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും യൂറോപ്പിലും അമേരിക്കയിലു. എന്തായാലും ഇതിനിടെ പണം കണ്ടെത്താന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് ചെറുപ്പക്കാര്‍ എന്നാണ് വാര്‍ത്തകള്‍.

കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ റോസ് ജോണ്‍സ് എന്ന 20 കാരി കണ്ടെത്തിയ വഴിയെ പറ്റിയാണ് യുകെയിലെ ഡെയ്‌ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റോസ് ജോൺസ് മാത്രമല്ല, ഒരുപാട് പേർ ഈ വഴിയിൽ സഞ്ചരിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

റോസ് ജോണ്‍സ്

റോസ് ജോണ്‍സ്

റോസ് ജോണ്‍സ് എന്നത് 20 കാരിയായ ഒരു പെണ്‍കുട്ടിയാണ്. കലാകാരിയാണ്. ഓക്‌സ്‌ഫോര്‍ഡ് ബ്രൂക്‌സ് യൂണിവേഴ്‌സിറ്റിയില്‍ ഫൈന്‍ ആര്‍ട്‌സില്‍ ബിരുദ കോഴ്‌സ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ കൊവിഡ് എല്ലാം മാറ്റിമറിച്ചു. ഇപ്പോള്‍ റോസ് ജോണ്‍ മധ്യവര്‍ഗ്ഗ ബ്രിട്ടീഷ് പെണ്‍കുട്ടികളുടെ ഒരു പ്രതിനിധിയാണ്. പണം തന്നെയാണ് പ്രധാന പ്രശ്‌നം.

സ്വകാര്യ ചിത്രങ്ങള്‍

സ്വകാര്യ ചിത്രങ്ങള്‍

തന്റെ സ്വകാര്യ ചിത്രങ്ങള്‍ വിറ്റാണ് റോസ് ഇപ്പോള്‍ പണം സമ്പാദിക്കുന്നത് എന്ന് വേണമെങ്കില്‍ പറയാം. ഫോട്ടോഗ്രാഫിയിലെ തന്റെ പ്രാവീണ്യം തന്നെയാണ് കൈമുതല്‍. പിന്നെ സ്വന്തം ശരീരവും. വിവ്‌സ്ത്രയാകുന്നതിന്റെ വ്യത്യസ്ത ചിത്രങ്ങള്‍ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്ത്, അതില്‍ നിന്നാണ് റോസ് പണം സമ്പാദിക്കുന്നത്.

Recommended Video

cmsvideo
Oxford vaccine: How to work it in Human body to increase immunity | Oneindia Malayalam
ഒണ്‍ലി ഫാന്‍സ്

ഒണ്‍ലി ഫാന്‍സ്

ഓണ്‍ലി ഫാന്‍സ് എന്ന ഒരു വെബ്‌സൈറ്റ് വഴിയാണ് ഈ ധനസമ്പാദനം. അധികമാരും കേട്ടിട്ടില്ലാത്ത ഈ വെബ്‌സൈറ്റ് വഴിയാണ് റോസ് തന്റെ ചിത്രങ്ങള്‍ വില്‍ക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇതിനെ വില്‍പന എന്ന് വിശേഷിപ്പിക്കാന്‍ ആകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഫോളോവേഴ്‌സിന്‌റെ ആവശ്യപ്രകാരം ഇത്തരം ചിത്രങ്ങള്‍ പണത്തിന് പകരമായി നല്‍കുന്നതിനെ വില്‍പന എന്നല്ലാതെ എന്ത് പറയും എന്ന് ചോദിക്കുന്നവരും ഉണ്ട്.

സാമൂഹ്യ മാധ്യമം

സാമൂഹ്യ മാധ്യമം

ഓണ്‍ലി ഫാന്‍സ് എന്നത് ഒരു സാമൂഹ്യ മാധ്യമം തന്നെയാണ്. നാല് വര്‍ഷം മുമ്പ് ടിമത്തി സ്റ്റോക്ക്‌ലി എന്ന വ്യക്തിയാണ് ഇത് തുടങ്ങിയത്. ഇതില്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് (കണ്ടന്റ് ക്രിയേറ്റര്‍) അവരുടെ ഫോളോവേഴ്‌സില്‍ നിന്ന് നേരിട്ട് പണം സ്വീകരിക്കാനുള്ള സംവിധാനം ഉണ്ട് എന്നതാണ് പ്രത്യേകത. സബ്‌സ്‌ക്രിപ്ഷന്‍ ആയോ, ഒറ്റത്തവണ ഇടപാടായോ ഒക്കെ ഇത് സാധ്യമാണ്.

സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

റോസ് ജോണ്‍സ് എന്ന 20 കാരിയ്ക്ക് അവളുടേതായ ചെലവുകളുണ്ട്. വിദ്യാഭ്യാസ വായ്പ അടക്കമുള്ള ബാധ്യതകളും ഉണ്ട്. ഏപ്രില്‍ മാസത്തിലാണ് റോസ് ഈ വെബ്‌സൈറ്റില്‍ ജോയിന്‍ ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് 8,000 യൂറോയാണ് ഇതിലൂടെ അവള്‍ സമ്പാദിച്ചത് എന്നാണ് പറയുന്നത്. ഏതാണ്ട് ഏഴേമുക്കാല്‍ ലക്ഷത്തോളം രൂപ!

ഇത് തങ്ങളുടെ വഴിയല്ല

ഇത് തങ്ങളുടെ വഴിയല്ല

റോസ് ജോണ്‍സിനെ പോലെ പലരും ഈ മാധ്യമം ഉപയോഗിച്ച്, സ്വന്തം ചിത്രങ്ങള്‍ വിറ്റ് പണമുണ്ടാക്കുന്നുണ്ട്. എന്നാല്‍ തങ്ങളുടെ വെബ്‌സൈറ്റിന്റെ ലക്ഷ്യങ്ങളില്‍ ഇത്തരം ഒരു കാര്യം ഉണ്ടായിരുന്നില്ലെന്നാണ് ഓണ്‍ലി ഫാന്‍സ് അധികൃതര്‍ പറയുന്നത്.

ഒരു കാര്യം സത്യമാണ്, റോസ് ജോണ്‍സിനെ പോലുള്ള ഭൂരിപക്ഷം പേരും അശ്ലീല സിനിമകളുടേയോ അതുമായി ബന്ധപ്പെട്ട മറ്റ് മേഖലകളുടേയോ പശ്ചാത്തലം ഉള്ളവരല്ല. എളുപ്പത്തില്‍ പണം സമ്പാദിക്കാനുള്ള ഒരു മാര്‍ഗ്ഗം എന്ന് മാത്രമേ ഇവര്‍ ഇതിനെ കണക്കാക്കുന്നുള്ളൂ.

 പരിധി വിടുന്ന ചിത്രങ്ങള്‍

പരിധി വിടുന്ന ചിത്രങ്ങള്‍

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും പരിധിവിടുന്ന രീതിയില്‍ ആണ് പലരുടേയും ഇടപെടലുകള്‍ എന്നും ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. ധാര്‍മികതയും സദാചാരവും തന്നെയാണ് മിക്കവരും ഉയര്‍ത്തുന്ന പ്രധാന വിഷയം.

അതേസമയം ഒരു മഹാമാരി പുതുലോകത്ത് സൃഷ്ടിക്കുന്ന പ്രത്യാഘാതത്തിന്റ ദൃഷ്ടാന്തമായും ചിലര്‍ ഇതിനെ വിലയിരുത്തുന്നുണ്ട്.

എണ്ണം കൂടുന്നു, പണവും

എണ്ണം കൂടുന്നു, പണവും

ഈ വെബ്സൈറ്റിൽ ഏപ്രിൽ മാസത്തിൽ പുതിയതായി എത്തിവരുടെ എണ്ണത്തിൽ 75 ശതമാനം വർദ്ധനയാണത്രെ ഉണ്ടായത്. പതിനായിരത്തിലധികം ഫോളോവർമാരുള്ള ക്രിയേറ്റർമാർക്ക് പ്രതിമാസം നാനൂറ് മുതൽ രണ്ടായിരം രൂപ വരെ സന്പാദിക്കാം (35,000 രൂപ മുതൽ 1.75 ലക്ഷം രൂപ വരെ) എന്നാണ് ഓൺലിഫാൻസ് തന്നെ പറയുന്നത്. 20 ശതമാനം ആണ് ഇവരുടെ കമ്മീഷൻ. ഇക്കാലത്തിനിടയിൽ ഏതാണ്ട് അയ്യായിരത്തി ഇരുനൂറ് കോടിയിൽ അധികം രൂപ ക്രിയേറ്റർമാർക്ക് തങ്ങൾ നൽകിയിട്ടുണ്ട് എന്നും ഇവർ അവകാശപ്പെടുന്നുണ്ട്.

English summary
Covid19 Effect! Middle class girls in UK making revenue by selling their photos on websites- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X