കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ഒഴിഞ്ഞതിന് പിന്നാലെ ചൈനയിൽ കലാപം, വുഹാന് സമീപം പോലീസിനെ ആക്രമിച്ച് ജനം!

Google Oneindia Malayalam News

ബീജിങ്ങ്: കൊവിഡ് 19ന് തുടക്കമിട്ട നഗരമായ ചൈനയിലെ വുഹാന് സമീപം കലാപം. കൊവിഡ് പടര്‍ന്ന് പിടിച്ച് മൂവായിരത്തിലധികം പേരാണ് ചൈനയില്‍ മരണപ്പെട്ടത്. വുഹാനെ ലോകം ഭീതിയോടെയാണ് ഇക്കാലത്ത് നോക്കിയത്. രണ്ട് മാസത്തോളമായി ലോക്ക് ഡൗണിലായിരുന്നു ഈ നഗരം. എന്നാല്‍ അവസാനത്തെ കൊവിഡ് രോഗിയും ആശുപത്രി വിട്ടതോടെ സര്‍ക്കാര്‍ വുഹാനിലെ ലോക്ക് ഡൗണ്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ വുഹാനിലെ ജനങ്ങള്‍ ചൈനയുടെ മറ്റ് ഭാഗങ്ങളിലേക്ക് പോകുന്നതിന് വിലക്കുണ്ട്.

ഇതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. ആളുകളെ പോലീസ് തടഞ്ഞതോടെ അവര്‍ അക്രമാസക്തരായി. വുഹാനിലെ സംഘര്‍ഷത്തിന്റെ വീഡിയോകള്‍ പുറത്ത് വന്നിട്ടുണ്ട്. അക്രമാസക്തരായ ആളുകള്‍ പോലീസ് വാന്‍ അടക്കം ആക്രമിച്ച് നശിപ്പിച്ചു. നൂറുകണക്കിന് ആളുകളാണ് നഗരത്തിന് പുറത്തേക്ക് പോകുന്നതിനായി റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. എന്നാല്‍ ഏപ്രില്‍ 8 വരെ ജനങ്ങള്‍ക്ക് വുഹാന്‍ വിട്ട് പോകാനാവില്ല.

Corona

നഗരത്തില്‍ ഭൂരിപക്ഷം കടകളും ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ്. 11 ലക്ഷം പേരാണ് വുഹാനിലുളളത്. കൊവിഡ് വ്യാപിച്ചത് വുഹാനിലെ മാര്‍ക്കറ്റില്‍ നിന്നാണ് എന്നാണ് റിപ്പോര്‍ട്ട്. ജനുവരി മുതല്‍ വുഹാന്‍ ലോക്ക് ഡൗണിലാണ്. ഡിസംബര്‍ മുതല്‍ വുഹാന്‍ കൊവിഡ് 19നോട് പൊരുതുകയാണ്. വുഹാനില്‍ നിന്ന് തുടങ്ങിയ കൊവിഡ് ഇന്ന് ലോകമാസകലം വ്യാപിച്ചിരിക്കുകയാണ്. ഇതിനകം തന്നെ 30,000ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ലോകത്താകമാനം ആറരലക്ഷത്തില്‍ അധികം ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്.

ചൈനയില്‍ 80,000ല്‍ അധികം ആളുകള്‍ക്ക് ആണ് കൊവിഡ് ബാധയുണ്ടായത്. 3295 ആളുകള്‍ വൈറസിന്റെ പിടിയില്‍ അമര്‍ന്ന് മരിച്ച് വീണു. അതേസമയം ചൈനയില്‍ കൊവിഡ് വീണ്ടും പടരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രോഗം മാറിയ പത്ത് ശതമാനം പേരിലും വീണ്ടും രോഗലക്ഷണങ്ങള്‍ ഉളളതായി വാര്‍ത്തകളുണ്ടായിരുന്നു. മാത്രമല്ല വിദേശത്ത് നിന്നും എത്തിയ 54 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ വ്യക്തമാക്കി. ഇതോടെ വിദേശത്ത് നിന്നും വരുന്നവര്‍ക്ക് ചൈന വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് നഗ്നനായി ഇറങ്ങിയോടി, വൃദ്ധയെ കടിച്ച് കൊന്നു!വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് നഗ്നനായി ഇറങ്ങിയോടി, വൃദ്ധയെ കടിച്ച് കൊന്നു!

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തോട് അടുക്കുന്നു! ഇതുവരെ മരിച്ചത് 19 പേർഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തോട് അടുക്കുന്നു! ഇതുവരെ മരിച്ചത് 19 പേർ

അടങ്ങാതെ കൊവിഡ്, ഇറ്റലിയിൽ മരണം പതിനായിരം കടന്നു, അമേരിക്കയുടെ നില അതീവ ഗുരുതരം!അടങ്ങാതെ കൊവിഡ്, ഇറ്റലിയിൽ മരണം പതിനായിരം കടന്നു, അമേരിക്കയുടെ നില അതീവ ഗുരുതരം!

English summary
Covid19: People attacked police near Wuhan, China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X