കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിന് നടുക്കം! കൊവിഡ് ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു! ആറാഴ്ച മാത്രം പ്രായമുളള കുഞ്ഞ്! അസാധാരണം

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ലോകത്തെ ഞെട്ടിച്ച് കൊവിഡ് ബാധിച്ച് പിഞ്ചുകുഞ്ഞിന്റെ മരണം. അമേരിക്കയിലാണ് കൊവിഡ് ബാധിച്ച് കുഞ്ഞ് മരണപ്പെട്ടിരിക്കുന്നത്. അമേരിക്കയില്‍ കൊവിഡ് മരണങ്ങള്‍ അതിവേഗത്തില്‍ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇതുവരെ 5000ലധികം പേരാണ് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ മാത്രം 884 പേര്‍ അമേരിക്കയില്‍ മരണപ്പെട്ടു. നിലവില്‍ 2,16,000 കൊവിഡ് രോഗികളാണ് അമേരിക്കയിലുളളത്. മൃതദേഹങ്ങള്‍ കൂട്ടമായി ട്രക്കില്‍ മാറ്റുന്ന വീഡിയോകള്‍ അടക്കം അമേരിക്കയില്‍ നിന്ന് പുറത്ത് വരുന്നു. അതിനിടെയാണ് പിഞ്ചുകുഞ്ഞ് കൊവിഡ് മൂലം മരണപ്പെട്ടിരിക്കുന്നത്.

6 ആഴ്ച പ്രായമുളള കുഞ്ഞ്

6 ആഴ്ച പ്രായമുളള കുഞ്ഞ്

ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്ന രാജ്യമായി അമേരിക്ക മാറിയിരിക്കുകയാണ്. അതിനിടെ കണക്ടിക്കറ്റ് ഗവര്‍ണര്‍ നെഡ് ലാമോണ്ട് ആണ് കൊവിഡ് ബാധിച്ച് കുഞ്ഞ് മരിച്ച വിവരം പുറംലോകത്തെ അറിയിച്ചത്. ആറ് ആഴ്ച മാത്രം പ്രായമുളള കുഞ്ഞാണ് അമേരിക്കയില്‍ മരിച്ചത്. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ രോഗിയാണിത്.

ഹൃദയം തകരുന്ന വേദന

ഹൃദയം തകരുന്ന വേദന

'' ഹൃദയം തകരുന്ന വേദനയോടെ കൊവിഡ് ബാധിച്ച് കണക്ടിക്കറ്റിലെ ആദ്യത്തെ ശിശുമരണം സ്ഥിരീകരിച്ചിരിക്കുകയാണ്. 6 ആഴ്ച മാത്രം പ്രായമുളള നവാജത ശിശുവിനെ ഹാര്‍ട്ട്‌ഫോഡില്‍ നിന്ന് കഴിഞ്ഞ ആഴ്ചയാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ രക്ഷിച്ചെടുക്കാനായില്ല'' എന്നാണ് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞ്

ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞ്

''കുഞ്ഞ് കൊവിഡ് പോസിറ്റീവ് ആണ് എന്നാണ് പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്. ഇത് ഹൃദയഭേദകമാണ്. കൊവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞാണിത് എന്നാണ് കരുതുന്നത്'' എന്നും ഗവര്‍ണര്‍ നെഡ് ലാമോണ്ട് മറ്റൊരു ട്വീറ്റില്‍ പറയുന്നു. കണകിട്ക്കറ്റില്‍ മാത്രം ബുധനാഴ്ച 3500ല്‍ അധികം ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ 85 പേര്‍ മരണപ്പെടുകയും ചെയ്തു.

രണ്ടാമത്തെ മരണം

രണ്ടാമത്തെ മരണം

9 മാസം മാത്രം പ്രായമുളള കുഞ്ഞ് കൊവിഡ് ബാധിച്ച് അമേരിക്കയില്‍ കഴിഞ്ഞ ആഴ്ച മരണപ്പെട്ടിരുന്നു. കുഞ്ഞിന്റെ മരണകാരണം അന്വേഷിക്കുകയാണ് എന്നാമ് ഇല്ലിനോയിസ് ഗവര്‍ണര്‍ ജെബി പ്രിറ്റ്‌സ്‌കര്‍ പ്രതികരിച്ചത്. കൊവിഡ് ബാധിച്ച് തന്നെയാണോ അതോ മറ്റെന്തെങ്കിലും രോഗങ്ങള്‍ കുഞ്ഞിന് ഉണ്ടായിരുന്നോ എന്നാണ് പരിശോധിക്കുന്നത്.

കുഞ്ഞുങ്ങളിൽ അപൂർവ്വം

കുഞ്ഞുങ്ങളിൽ അപൂർവ്വം

കുഞ്ഞുങ്ങളില്‍ കൊവിഡ് വൈറസിന്റെ സാന്നിധ്യം വളരെ അപൂര്‍വം മാത്രമേ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളൂ. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉളളവരിലും പ്രായമായിട്ടുളള ആളുകളിലുമാണ് ഇതുവരെ കൊവിഡ് അതിവേഗത്തില്‍ വ്യാപിക്കുന്നതായി കാണുന്നത്. അതുകൊണ്ട് തന്നെ ആഴ്ചകള്‍ മാത്രം പ്രായമുളള കുഞ്ഞിന്റെ മരണം അസാധാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.

പത്ത് മാസം പ്രായമുളള കുഞ്ഞ്

പത്ത് മാസം പ്രായമുളള കുഞ്ഞ്

ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ പത്ത് മാസം പ്രായമുളള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചതായി ചൈനീസ് ഗവേഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നാല് ആഴ്ചകള്‍ക്ക് ശേഷമാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന്റെ കുടല്‍ അടഞ്ഞിരിക്കുകയും അവയവങ്ങള്‍ പ്രവര്‍ത്തനരഹിതവും ആയിരുന്നു.

സ്ഥിതി ഗുരുതരം

സ്ഥിതി ഗുരുതരം

അമേരിക്കയില്‍ അതിവേഗത്തിലാണ് കൊവിഡ് പടര്‍ന്ന് കൊണ്ടിരിക്കുന്നത്.ഇതുവരെ അയ്യായിരത്തിലധികം പേര്‍ അമേരിക്കയില്‍ മരണപ്പെട്ടു കഴിഞ്ഞു. പ്രധാനമായും വയസ്സായ ആളുകളാണ് മരിക്കുന്നത്. അതേസമയം യുവാക്കളും കൊവിഡ് ബാധിച്ച് ചികിത്സ തേടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Recommended Video

cmsvideo
ഇറ്റലിക്കും സ്പെയിനിനും പിന്നാലെ മരണസംഖ്യ 5000 കടന്ന് അമേരിക്ക | Oneindia Malayalam
കടുത്ത നിയന്ത്രണങ്ങള്‍

കടുത്ത നിയന്ത്രണങ്ങള്‍

കണക്ടിക്കറ്റിന് അടുത്തുളള ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ നടന്നിട്ടുളളത്. രണ്ടായിരത്തലധികം പേരാണ് ഇവിടെ മരണപ്പെട്ടിരിക്കുന്നത്. ന്യൂയോര്‍ക്കിലും കണക്ടിക്കറ്റിലും ന്യൂ ജേര്‍സിയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ മൂന്ന് പ്രദേശങ്ങളിലുമായി ഒരു ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

English summary
Covid19: Six week old infant died in America
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X