പാകിസ്താന്‍ അടിമുടി മാറുന്നു; ഇന്ത്യ ഭയക്കണം, എല്ലാത്തിനും പിന്നില്‍ ചൈന, രഹസ്യങ്ങള്‍ പുറത്ത്

  • Posted By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തി അയല്‍രാജങ്ങളായ ചൈനയുടെയും പാകിസ്താന്റെയും നീക്കം. പാകിസ്താനെ കൂടി വരുതിയിലാക്കി ചൈന ലോക ശക്തിയാകാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതുസംബന്ധിച്ച രഹസ്യവിവരങ്ങള്‍ പാകിസ്താന്‍ പത്രം പുറത്തുവിട്ടു.

കഴിഞ്ഞദിവസം 29 രാജ്യങ്ങള്‍ പങ്കെടുത്ത ഉച്ചകോടി ചൈനീസ് തലസ്ഥാനത്ത് നടന്നിരുന്നു. പാകിസ്താന്‍ വഴി പുതിയ പട്ടുപാത നിര്‍മിക്കാനുള്ള ചൈനയുടെ നീക്കങ്ങളുടെ ഭാഗമായിരുന്നു സമ്മേളനം. പാക് അധീന കശ്മീരിലൂടെ കടന്നു പോകുന്ന പദ്ധതിയില്‍ പ്രതിഷേധിച്ച ഇന്ത്യ സമ്മേളനം ബഹിഷ്‌കരിച്ചിരുന്നു.

മുച്ചൂടും മുടിക്കാന്‍ ഉത്തര കൊറിയ..?? ആക്രമണം തീവ്രമാക്കാന്‍ വാനാക്രൈ മൂന്നാം പതിപ്പ്..!!

ഒടിയനില്‍ മഞ്ജു മോഹന്‍ലാലിന്റെ നായികയായതിന് പിന്നില്‍ ദിലീപ്???

പാകിസ്താനെ കോളനിയാക്കും

പാകിസ്താനെ കോളനിയാക്കും

എന്നാല്‍ ഈ പദ്ധതി വഴി പാകിസ്താനെ കോളനിയാക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് പാകിസ്താനിലെ പ്രമുഖ പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുസംബന്ധിച്ച 30 പേജുള്ള രഹസ്യരേഖകള്‍ പത്രം പുറത്തുവിട്ടു. 2030 ആകുമ്പോഴേക്കും പാകിസ്താനെ കോളനിയാക്കാനാണ് ചൈനയുടെ നീക്കം.

 12400 കോടി ഡോളര്‍ നല്‍കുമെന്ന് ചൈന

12400 കോടി ഡോളര്‍ നല്‍കുമെന്ന് ചൈന

പട്ട് പാത നിര്‍മാണത്തിന് 12400 കോടി ഡോളര്‍ നല്‍കുമെന്ന് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയും പാകിസ്താനിലെ പാത കടന്നുപോകുന്ന പ്രദേശത്തെ ജനങ്ങളും എതിര്‍ക്കുന്ന പദ്ധതി വിദൂര ഭാവിയില്‍ പാകിസ്താന് തിരിച്ചടിയാകും.

ചൈന ലോക ശക്തിയാകും

ചൈന ലോക ശക്തിയാകും

പക്ഷേ ചൈന ഈ പാത വഴി ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറും. അപ്പോഴേക്കും പാകിസ്താന്‍ ചൈനയുടെ കോളനി ആയിട്ടുണ്ടാകും. ചൈനയുടെ നീക്കങ്ങള്‍ എതിര്‍ക്കാന്‍ സാധിക്കാത്ത വിധം പാകിസ്താന്‍ ചൈനയ്ക്ക് കീഴ്‌പെട്ടിട്ടുണ്ടാവുമെന്നും ഡോണ്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സാമ്പത്തിക ഇടനാഴി

സാമ്പത്തിക ഇടനാഴി

പട്ടുപാത നിര്‍മാണത്തിന്റെ ഭാഗമായി ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴി നിര്‍മാണം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഈ ഇടനാഴി കടന്നുപോകുന്നത് പാക് അധീന കശ്മീരിലൂടെയാണ്. പാത നിര്‍മാണം ഇന്ത്യയുടൈ പരമാധികാരം ലംഘിക്കുന്നതാണെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 കൃഷി ഭൂമി ചൈനയ്ക്ക് സ്വന്തം

കൃഷി ഭൂമി ചൈനയ്ക്ക് സ്വന്തം

പാത യാഥാര്‍ഥ്യമാകുന്നതോടെ പാകിസ്താനിലെ ആയിരക്കണക്കിന് കൃഷി ഭൂമി ചൈനീസ് സംരംഭങ്ങള്‍ തുടങ്ങുന്നതിന് പാട്ടത്തിന് നല്‍കും. പെഷാവറില്‍ നിന്നു കറാച്ചി വരെയുള്ള പ്രദേശത്തിന്റെ നിയന്ത്രണം ചൈനയ്ക്കായി മാറും. ഇവിടെ ഏത് നേരവും ചൈനയുടെ നിരീക്ഷണമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രിട്ടന്‍ വിട്ടു, ചൈന ഏറ്റെടുത്തു

ബ്രിട്ടന്‍ വിട്ടു, ചൈന ഏറ്റെടുത്തു

1947ല്‍ ബ്രിട്ടീഷ് ഭരണത്തില്‍ നിന്നു സ്വാതന്ത്ര്യം നേടിയ പാകിസ്താന്‍ 2030 ല്‍ ചൈനയുടെ കോളനിയാകുമെന്നും പത്രം മുന്നറിയിപ്പ് നല്‍കുന്നു. പാകിസ്താനിലെ എല്ലാ സംരഭങ്ങളിലും ചൈനീസ് കമ്പനികളുടെ പങ്കാളിത്തമുണ്ടാകും.

 റിപ്പോര്‍ട്ടില്‍ പറയുന്നത്

റിപ്പോര്‍ട്ടില്‍ പറയുന്നത്

പാകിസ്താനിലെ ടെലി കമ്യൂണിക്കേഷന്‍ മേഖലകളും ചൈനീസ് നിയന്ത്രണത്തിലാകും. ധാതു ഖനന മേഖലകള്‍ എല്ലാം ചൈനീസ് കമ്പനികള്‍ക്ക് വേണ്ടി തുറന്നു നല്‍കും. ഇതോടെ പാകിസ്താന്‍ പൂര്‍ണമായും ചൈനയുടെ കോളനിയാകും.

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും

പാകിസ്താനെ ചൈന വരുതിയിലാക്കുന്നത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും. ചൈന അതിവേഗം വളരുമെന്ന് മാത്രമല്ല, ഇരുരാജ്യങ്ങളും ഇന്ത്യയ്‌ക്കെതിരേ യോജിച്ച നീക്കങ്ങള്‍ നടത്താനും സാധ്യതയുണ്ട്. ഇപ്പോള്‍ സമാനമായ ചില പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും 2030 ഓടെ ചൈനയുടെ പൂര്‍ണമായ നിയന്ത്രണത്തിലുള്ള നീക്കങ്ങളാണുണ്ടാകുക.

ചൈനയ്‌ക്കെതിരേ പ്രതിഷേധം

ചൈനയ്‌ക്കെതിരേ പ്രതിഷേധം

റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പാകിസ്താനില്‍ ചൈനയ്‌ക്കെതിരേ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ചൈനയുടെ നീക്കത്തില്‍ സംശയമുണ്ടെന്ന് ചില സെനറ്റ് അംഗങ്ങള്‍ പറഞ്ഞു. പട്ടുപാത പദ്ധതിയോട് യോജിപ്പില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

 പ്രക്ഷോഭവുമായി പ്രദേശവാസികള്‍

പ്രക്ഷോഭവുമായി പ്രദേശവാസികള്‍

പാത കടന്നുപോകുന്ന പ്രദേശങ്ങളിലും ഇതിനെതിരേ പ്രതിഷേധമുണ്ട്. കഴിഞ്ഞദിവസം ചൈനീസ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രദേശവാസികള്‍ രംഗത്തെത്തിയിരുന്നു. ചൈനയുടെ നീക്കത്തില്‍ സംശയമുണ്ടെന്നും പാകിസ്താന്‍ ആര്‍ക്കും കീഴ്‌പ്പെടരുതെന്നുമാണ് പ്രക്ഷോഭകര്‍ പറഞ്ഞത്.

English summary
Chinese President Xi Jinping recently hosted leaders from 29 countries and ministerial delegates for the countrys biggest diplomatic showcase of the year - the "Belt and Road Forum". Xi pledged USD 124 billion on Sunday for his new Silk Road plan. Pakistan has failed to gauge its “all-weather friend” China's intentions behind its mammoth investment in the country.
Please Wait while comments are loading...