സ്പൈഡറിനെ കൊല്ലാന്‍ പെട്രോള്‍ പമ്പില്‍ തീയിട്ടു!!
ഡിട്രോയി: എട്ടുകാലിയെ പേടിച്ച് പെട്രോള്‍ പമ്പില്‍ തീയിട്ട യുവാവിനെ നിങ്ങള്‍ എന്തു വിളിക്കും. ഇതു ഒരു കോമഡി അല്ല, നടന്ന സംഭവം തന്നെയാണ്. എലിയെ കൊല്ലാന്‍ ഇല്ലം ചുടുക എന്നു കേട്ടിട്ടില്ലേ..അതുപോലെ എട്ടുകാലിയെ കൊല്ലാന്‍ പെട്രോള്‍ പമ്പും തീ ഇടേണ്ടിവരും.
ഏഷ്യയിലെ ഡിട്രോയിലാണ് ഇങ്ങനെയൊരു സംഭവം നടക്കുന്നത്. ഇതിന്റെ വീഡിയോ കണ്ടവരും ഈ വാര്‍ത്ത കേട്ടവരും രസകരമായി തള്ളിയിട്ടുണ്ടാകും. എന്നാല്‍, വലിയ ദുരന്തം തലനാരിഴയ്ക്കാണ് ഇല്ലാതായത് എന്നു കൂടി ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു. പെട്രോള്‍ അടിക്കാന്‍ പമ്പില്‍ എത്തിയ വിരുതന് കാട്ടി കൂട്ടിയത് ചൊറുതൊന്നുമല്ല. കാറിന്റെ ടാങ്കിന്റെ ഒരു വശത്ത് ഒരു എട്ടുകാലിയെ ഇയാള്‍ കാണുകയാണ്.

അറിയാതെ ചെയ്തതാണോ അറിഞ്ഞുകൊണ്ട് മണ്ടത്തരം ചെയ്തതാണോ എന്നറിയില്ല. ഇയാള്‍ അതിനെ കൊല്ലാന്‍ വേണ്ടി കൈയ്യില്‍ ഉണ്ടായിരുന്ന ലൈറ്റര്‍ കത്തിച്ച് എട്ടുകാലിയുടെ മുകളിലിടുകയാണ് ചെയ്തത്. ചെയ്ത സെക്കന്റില്‍ ഇയാള്‍ ഓടി രക്ഷപ്പെട്ടതു കൊണ്ട് വലിയ അപകടമാണ് ഒഴിവായത്. കാറിലേക്കും പമ്പിലേക്കും പെട്ടെന്ന് തീ പടര്‍ന്നു പിടിക്കുകയായിരുന്നു.
സംഭവം കണ്ട പമ്പിലെ ജീവനക്കാരന് പെട്ടെന്ന് തന്നെ തീയണയ്ക്കാന്‍ ശ്രമിച്ചു. പിന്നീട് ഫയര്‍ സര്‍വീസില്‍ വിവരം അറിയിക്കുകയും ചെയ്തു. ഈ രംഗം പമ്പിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഈ വീഡിയോ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്.
തനിക്ക് എട്ടുകാലിയെ ഭയങ്കര പേടിയാണെന്നും അതിനെ കണ്ടപ്പോള്‍ കൊല്ലണമെന്നുമാത്രമേ ഉദ്ദേശിച്ചുള്ളൂവെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. പെട്രോള്‍ പമ്പാണെന്ന് പെട്ടെന്ന് ഓര്‍ത്തില്ലെന്നും ഇയാള്‍ പറഞ്ഞു. ആ രസകരമായ വീഡിയോ നിങ്ങള്‍ക്കും കാണാം..
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications