രാഷ്ട്രീയം മാത്രമല്ല, നരേന്ദ്ര മോദിക്ക് ക്രിക്കറ്റും വഴങ്ങും!
മെല്‍ബണ്‍: രാഷ്ട്രീയം മാത്രമല്ല തനിക്ക് ക്രിക്കറ്റും വഴങ്ങുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തെളിയിക്കുന്നു. കളിക്കളത്തിലല്ല, കളത്തിന് പുറത്തെ ഡിപ്ലോമസിയിലാണ് ക്രിക്കറ്റില്‍ മോദി മാസ്റ്റര്‍. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് മോദിക്ക് നല്കിയ വിരുന്നില്‍ ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും ഇതിഹാസ ക്രിക്കറ്റര്‍മാരും പങ്കെടുത്തു.

സുനില്‍ ഗാവസ്കര്‍, കപില്‍ ദേവ് എന്നിവരാണ് മോദിയുടെ സംഘത്തിലുണ്ടായിരുന്ന മുന്‍ ഇന്ത്യന്‍ താരങ്ങള്‍. അലന് ബോര്‍ഡര്‍, ഡീന്‍ ജോണ്‍സ് തുടങ്ങിയ മുന്‍കാല ഓസ്ട്രേലിയന്‍ താരങ്ങളും വിരുന്നിനെത്തി. ഓസ്ട്രേലിയയുടെ കായിക സംസ്കാരവും അതില്‍ ക്രിക്കറ്റിന്റെ റോളുമെല്ലാം മോദി തന്റെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി.

ബോക്സിംഗ് ഡേ ടെസ്റ്റിന് പേരുകേട്ട മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റഡിയത്തിലായിരുന്നു ഇന്ത്യ - ഓസ്ട്രേലിയ ബന്ധത്തിന് പുതിയ തുടക്കം കുറിച്ച വിരുന്ന്. മെല്‍ബണില്‍ ഇന്ത്യയ്ക്ക് എടുത്തുപറയത്തക്ക പ്രകടനമൊന്നും നടത്താനായിട്ടില്ല. എന്നാല്‍ 1985 ലെ ലോക ചാമ്പ്യന്‍ഷിപ് ഇന്ത്യ സ്വന്തമാക്കിയത് ഇവിടെ വെച്ചാണ് എന്ന് മോദി ഓര്‍മിച്ചു. അന്നത്തെ സ്റ്റാര്‍ താരങ്ങളായ ഗാവസ്കറും കപിലും മോദിയുടെ വാക്കുകള്‍ക്ക് കയ്യടിച്ചു.

മക്ഗ്രാത്തിനും ബ്രെറ്റ് ലീക്കും എതിരെ സെഞ്ചുറി നേടുന്ന പോലെയാണ് ഇവിടെ പ്രസംഗിക്കുന്നത്. ഓസ്ട്രേലിയയ്ക്ക് എതിരെ എന്നും തട്ടുപൊളിപ്പന്‍ പ്രകടനം നടത്താറുള്ള വി വി എസ് ലക്ഷ്മണെയും മോദി തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡണ്ടായിരുന്ന കാലത്തെപ്പറ്റിയും മോദി ഓര്‍മിച്ചു.

-
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം












Click it and Unblock the Notifications