കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയം മാത്രമല്ല, നരേന്ദ്ര മോദിക്ക് ക്രിക്കറ്റും വഴങ്ങും!

Google Oneindia Malayalam News

മെല്‍ബണ്‍: രാഷ്ട്രീയം മാത്രമല്ല തനിക്ക് ക്രിക്കറ്റും വഴങ്ങുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തെളിയിക്കുന്നു. കളിക്കളത്തിലല്ല, കളത്തിന് പുറത്തെ ഡിപ്ലോമസിയിലാണ് ക്രിക്കറ്റില്‍ മോദി മാസ്റ്റര്‍. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് മോദിക്ക് നല്‍കിയ വിരുന്നില്‍ ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും ഇതിഹാസ ക്രിക്കറ്റര്‍മാരും പങ്കെടുത്തു.

സുനില്‍ ഗാവസ്‌കര്‍, കപില്‍ ദേവ് എന്നിവരാണ് മോദിയുടെ സംഘത്തിലുണ്ടായിരുന്ന മുന്‍ ഇന്ത്യന്‍ താരങ്ങള്‍. അലന്‍ ബോര്‍ഡര്‍, ഡീന്‍ ജോണ്‍സ് തുടങ്ങിയ മുന്‍കാല ഓസ്‌ട്രേലിയന്‍ താരങ്ങളും വിരുന്നിനെത്തി. ഓസ്‌ട്രേലിയയുടെ കായിക സംസ്‌കാരവും അതില്‍ ക്രിക്കറ്റിന്റെ റോളുമെല്ലാം മോദി തന്റെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി.

ബോക്‌സിംഗ് ഡേ ടെസ്റ്റിന് പേരുകേട്ട മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റഡിയത്തിലായിരുന്നു ഇന്ത്യ - ഓസ്‌ട്രേലിയ ബന്ധത്തിന് പുതിയ തുടക്കം കുറിച്ച വിരുന്ന്. മെല്‍ബണില്‍ ഇന്ത്യയ്ക്ക് എടുത്തുപറയത്തക്ക പ്രകടനമൊന്നും നടത്താനായിട്ടില്ല. എന്നാല്‍ 1985 ലെ ലോക ചാമ്പ്യന്‍ഷിപ് ഇന്ത്യ സ്വന്തമാക്കിയത് ഇവിടെ വെച്ചാണ് എന്ന് മോദി ഓര്‍മിച്ചു. അന്നത്തെ സ്റ്റാര്‍ താരങ്ങളായ ഗാവസ്‌കറും കപിലും മോദിയുടെ വാക്കുകള്‍ക്ക് കയ്യടിച്ചു.

മക്ഗ്രാത്തിനും ബ്രെറ്റ് ലീക്കും എതിരെ സെഞ്ചുറി നേടുന്ന പോലെയാണ് ഇവിടെ പ്രസംഗിക്കുന്നത്. ഓസ്‌ട്രേലിയയ്ക്ക് എതിരെ എന്നും തട്ടുപൊളിപ്പന്‍ പ്രകടനം നടത്താറുള്ള വി വി എസ് ലക്ഷ്മണെയും മോദി തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡണ്ടായിരുന്ന കാലത്തെപ്പറ്റിയും മോദി ഓര്‍മിച്ചു.

narendra-modi-4
English summary
Cricket diplomacy was in abundance at a rare reception given to Narendra Modi at the iconic Melbourne Cricket Ground with the Prime Minister saying a new journey in India-Australia relationship has begun.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X