കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിക്കറ്റിനും തീവ്രവാദ ഭീഷണി

Google Oneindia Malayalam News

കറാച്ചി: പാകിസ്താനില്‍ ക്രിക്കറ്റിനും തീവ്രവാദികളില്‍ നിന്നും രക്ഷയില്ല. പാകിസ്താന്‍ ഓഫ് സ്പിന്നര്‍ സയീദ് അജ്മലിന്റെ ക്രിക്കറ്റ് അക്കാദമി തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് പൂട്ടി. തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഫൈസലാബാദിലെ അക്കാദമി താന്‍ പൂട്ടിയതെന്ന് അജ്മല്‍ തന്നെയാണ് വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞത്.

ഫൈസലാബാദിലെ കാര്‍ഷിക സര്‍വ്വകലാശാലയുടെ സ്ഥലത്താണ് അജ്മലിന്റെ ക്രിക്കറ്റ് അക്കാദമി സ്ഥിതി ചെയ്യുന്നത്. ഫൈസലാബാദ് ഡെപ്യൂട്ടി കമ്മീഷണറാണ് അജ്മലിനെ വിളിച്ചുവരുത്തി തീവ്രവാദ ഭീഷണിയുള്ള കാര്യം അറിയിച്ചത്. അക്കാദമി അടച്ചിടുന്നതാണ് നല്ലതെന്ന് പഞ്ചാബ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുകയായിരുന്നുവെന്ന് അജ്മല്‍ പറഞ്ഞു.

terrorist

തീവ്രവാദികള്‍ അക്കാദമി ആക്രമിക്കാന്‍ സാധ്യതയുണ്ട് എന്നായിരുന്നു റിപ്പോര്‍ട്ട്. ആവശ്യമായ സുരക്ഷാ ക്രമീകരങ്ങള്‍ തയ്യാറാകുന്നത് വരെ അക്കാദമി അടച്ചിടുകയാണ്. അടുത്തിടെ പാക് താലിബാന്‍ തീവ്രവാദികള്‍ പെഷവാറിലെ സ്‌കൂളില്‍ നടത്തിയ ആക്രമണത്തില്‍ 145 പേരാണ് കൊല്ലപ്പെട്ടത്. തങ്ങള്‍ സമാനമായ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് കഴിഞ്ഞ ദിവസം പാക് താലിബാന്‍ പ്രഖ്യാപിച്ചിരുന്നു.

ajmal

പാക് ക്രിക്കറ്റിനെ ഇതാദ്യമായല്ല തീവ്രവാദ ഭീഷണി ബാധിക്കുന്നത്. 2009 ല്‍ പാകിസ്താനില്‍ പര്യടനം നടത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിലെ അംഗങ്ങളെ തീവ്രവാദികള്‍ ആക്രമിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മറ്റ് രാജ്യക്കാര്‍ പാകിസ്താനില്‍ പര്യടനം നടത്തുന്നത് നിര്‍ത്തിയത്. യു എ ഇ ആണ് ഇപ്പോള്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ഹോം ഗ്രൗണ്ട്.

English summary
Pakistan spinner Ajmal forced to shut down his academy due to terror attack possibility.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X