കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്കെതിരെ മാലിദ്വീപ്: രാജ്യത്തെ വസ്തുുതകൾ വളച്ചൊടിക്കുന്നു, പ്രസ്താവന ചൊടിപ്പിച്ചു!

Google Oneindia Malayalam News

ദില്ലി: മാലിദ്വീപിലെ അടിയന്തരാവസ്ഥ 30 ദിവസത്തേയ്ക്ക് നീട്ടിയതിന് പിന്നാലെ ദ്വീപ് രാഷ്ട്രം ഇന്ത്യയ്ക്കെതിരെ. ഇന്ത്യ മാലിദ്വീപിനെക്കുറിച്ചുള്ള വസ്തുുതകൾ‍ വളച്ചൊടിക്കുന്നുവെന്നാണ് മാലിദ്വീപ് ഉന്നയിക്കുന്ന ആരോപണം. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ 30 ദിവസത്തേയ്ക്ക് കൂടി അടിയന്തരാവസ്ഥ നീട്ടിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന ഇന്ത്യയുടെ പ്രതികരണമാണ് മാലിദ്വീപിനെ പ്രകോപിച്ചിട്ടുള്ളത്. വസ്തുുകളെ അവഗണിച്ച് ഇന്ത്യ യാഥാർത്ഥ്യങ്ങളെ വളച്ചൊടിക്കുകയാണെന്നും മാലിദ്വീപ് ആരോപിക്കുന്നു.

റോട്ടോമാക് ബാങ്ക് തട്ടിപ്പ്: റോട്ടോമാക് ഉടമ വിക്രം കോത്താരിയും മകനും അറസ്റ്റില്‍‍, പുറത്തുവന്നത് 3700 കോടിയുടെ തട്ടിപ്പ്! റോട്ടോമാക് ബാങ്ക് തട്ടിപ്പ്: റോട്ടോമാക് ഉടമ വിക്രം കോത്താരിയും മകനും അറസ്റ്റില്‍‍, പുറത്തുവന്നത് 3700 കോടിയുടെ തട്ടിപ്പ്!

മാലിദ്വീപിലെ വിദേശകാര്യമന്ത്രാലയമാണ് ഇന്ത്യയ്ക്കെതിരെ ശക്തമായ പ്രസ്താവനയുമായി രംഗത്തെത്തിയിട്ടുള്ളത്. മാലിദ്വീപ് ചരിത്രത്തിൽ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴുണ്ടായിട്ടുള്ളത്. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാഷ്ടട്രങ്ങളോട് പ്രശ്നപരിഹാരത്തിനായി ഇടപെടൽ നടത്തുന്നതിൽ നിന്ന് വിട്ടു നിൽക്കണമെന്ന് നിർദേശിച്ചിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

 വസ്തുുതകൾ വളച്ചൊടിക്കുന്നു

വസ്തുുതകൾ വളച്ചൊടിക്കുന്നു

ഇന്ത്യ മാലിദ്വീപിനെക്കുറിച്ചുള്ള വസ്തുുതകൾ‍ വളച്ചൊടിക്കുന്നുവെന്നാണ് ഇന്ത്യയ്ക്കെതിരെ മാലിദ്വീപ് ഉന്നയിക്കുന്ന ആരോപണം. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ 30 ദിവസത്തേയ്ക്ക് കൂടി അടിയന്തരാവസ്ഥ നീട്ടിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന ഇന്ത്യയുടെ പ്രതികരണമാണ് മാലിദ്വീപിനെ പ്രകോപിച്ചിട്ടുള്ളത്. വസ്തുുകളെ അവഗണിച്ച് ഇന്ത്യ യാഥാർത്ഥ്യങ്ങളെ വളച്ചൊടിക്കുകയാണെന്നും മാലിദ്വീപ് ആരോപിക്കുന്നു.

ഇന്ത്യയ്ക്ക് മറുപടി

ഇന്ത്യയ്ക്ക് മറുപടി


മാലിദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യയെ അഭിസംബോധന ചെയ്തുകൊണ്ട് മാലിദ്വീപ് സർക്കാർ പുറത്തിറക്കുന്ന ആദ്യത്തെ ഔദ്യോഗിക പ്രസ്താവനയാണിത്. ആദ്യത്തെ 15 ദിവസത്തെ അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ 30 ദിവസത്തേയ്ക്ക് അടിയന്തരാവസ്ഥ നീട്ടിയതിനെ തുടർന്ന് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ പ്രസ്താവനയ്ക്കുള്ള മറുപടിയെന്നോണമാണ് മാലിദ്വീപ് സര്‍ക്കാരിന്റെ പ്രതികരണം. മാലിദ്വീപ് പ്രതിസന്ധിയെക്കുറിച്ച് ഇന്ത്യ നടത്തിയിട്ടുള്ള പരസ്യപ്രസ്താവനകൾ യാഥാർത്ഥ്യങ്ങളെ വളച്ചൊടിച്ചുകൊണ്ടുള്ളതാണെന്നും മാലിദ്വീപ് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.

 30 ദിവസത്തേയ്ക്ക് നീട്ടി

30 ദിവസത്തേയ്ക്ക് നീട്ടി

മാലിദ്വീപിലെ അടിയന്തരാവസ്ഥ 30 ദിവസത്തേയ്ക്ക് കൂടി നീട്ടിയതായി പ്രസിഡന്റ് അബ്ദുള്ള യമീനാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരി ആദ്യവാരമാണ് നേരത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 15 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ 30 ദിവസത്തേയ്ക്ക് കൂടി നീട്ടിയതായുള്ള പ്രസിഡന്റിന്റെ പ്രഖ്യാപനം പുറത്തുവരുന്നത്. മാലിദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ രണ്ട് സുപ്രീം കോടതി ജഡ്ജിമാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർ‍ന്ന് കോടതി പുതിയ ഉത്തരവ് പുറത്തിറക്കിയിരുന്നു. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവാണ് സുപ്രീം കോടതി പരിഷ്കരിച്ചത്.

ഇന്ത്യൻ ഇടപെടൽ ആവശ്യപ്പെട്ടു

ഇന്ത്യൻ ഇടപെടൽ ആവശ്യപ്പെട്ടു

ഫെബ്രുവരി ആദ്യവാരത്തിൽ മാലിദ്വീപിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ മുൻ പ്രസിഡന്റ് നഷീദാണ് ഇന്ത്യൻ ഇടപെടൽ‍ തേടിയത്. ഇത് മാലിദ്വീപ് സർക്കാരും ചൈനയും എതിര്‍ക്കുകയായിരുന്നു. രാജ്യത്തിനുള്ളിൽ നിന്ന് തന്നെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്താനാണ് ചൈന നിർദേശിച്ചത്. യമീൻ തടവിലാക്കിയിട്ടുള്ളവരെ മോചിപ്പിക്കണമെന്ന് നഷീദ് ഇന്ത്യ സൈന്യത്തെയും പ്രത്യേക പ്രതിനിധിയെയും മാലിദ്വീപിലേയ്ക്ക് അയച്ച് തടവിൽ പാർപ്പിച്ചിട്ടുള്ള ജഡ്ജിമാരെയും പ്രതിപക്ഷാംഗങ്ങളെയും മോചിപ്പിക്കണമെന്ന ആവശ്യമാണ് നഷീദ് ഇന്ത്യയ്ക്ക് മുമ്പിൽ‍ വച്ചത്. മുന്‍ പ്രസിഡന്റ് മൗമൂൻ അബ്ദുൾ ഖയ്യും ഉൾപ്പെടെയുള്ളവരാണ് രാഷ്ട്രീയ തടവുകാർക്കൊപ്പം തടങ്കലിലാക്കിയിട്ടുള്ളത്.

English summary
Maldives Government said India's description of the 30-day extension of Emergency as "unconstitutional", was "a clear distortion of facts" and accused New Delhi of ignoring "facts and ground realities" in the tiny island nation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X