Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കയിലെ പ്രതിസന്ധി? എന്താണ് ഷട്ട്ഡൗണ്‍; വിമാന യാത്രകളെ ബാധിക്കുമോ? യാത്രക്കാര്‍ ശ്രദ്ധിക്കേണ്ടത്

വാഷിങ്ടണ്‍: അസാധാരണമായ ഒരു പ്രതിസന്ധി നേരിടുകയാണ് അമേരിക്കന്‍ ഭരണകൂടം. ഒക്ടോബര്‍ ഒന്നിനാണ് അമേരിക്കയില്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നത്. അതിനു മുന്നോടിയായി യുഎസ് കോണ്‍ഗ്രസില്‍ ധന ബില്‍ പാസാക്കാത്തതാണ് അസാധാരണ സാഹചര്യത്തിന് വഴിയൊരുങ്ങിയിരിക്കുന്നത്.

ഫെഡറല്‍ സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വാര്‍ഷിക ഫണ്ടിംഗ് ബില്ലുകള്‍ പാസാകാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് നീങ്ങുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. അമേരിക്കയില്‍ ഇത് വലിയ പ്രത്യാഘാതങ്ങള്‍ക്കാണ് ഇത് ഇടവരുത്തുക. സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാം നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമുണ്ടാകും. അവശ്യ സേവനങ്ങള്‍ ഒഴികെ മറ്റ് എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രവര്‍ത്തനം സ്തംഭിക്കുന്ന സാഹചര്യമുണ്ടാകും. ധന ബില്‍ കഴിഞ്ഞ ദിവസം യുഎസ് സെനറ്റില്‍ പാസാക്കാന്‍ ശ്രമം നടന്നെങ്കിലും ഡെമോക്രാറ്റുകളുടെ പിന്തുണ ഇല്ലാത്തതിനാല്‍ പരാജയപ്പെടുകയായിരുന്നു.

trump

ചൊവ്വാഴ്ച വൈകുന്നേരം ആയിരുന്നു വോട്ടെടുപ്പ്. ബില്‍ പാസാകാന്‍ 60 വോട്ടുകള്‍ എങ്കിലും ആവശ്യമാണ്. ഡെമോക്രാറ്റുകളുടെ പിന്തുണ ലഭിക്കാത്തതോടെ വോട്ടെടുപ്പ് പരാജയപ്പെടുകയായിരുന്നു. ഈ അസാധാരണ പ്രതിസന്ധിയുടെ മൂര്‍ധന്യാവസ്ഥയിലും ഇരു പാര്‍ട്ടികളും വിട്ടുവീഴ്ച ചെയ്യാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഡൊണാള്‍ഡ് ട്രംപും കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക് നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചകളിലും ഫലമുണ്ടായില്ല.

എട്ടു വര്‍ഷത്തിനിടെ ആദ്യമായാണ് യുഎസ് വീണ്ടും ഷട്ട്ഡൗണിലേക്ക് നീങ്ങുന്ന സാഹചര്യം ഉരുത്തിരിയുന്നത്. ആരോഗ്യ സംരക്ഷണ ചെലവുകളെ കുറിച്ച് റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും തമ്മിലുള്ള തര്‍ക്കമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കാലഹരണപ്പെട്ട ആരോഗ്യ പരിരക്ഷ ആനുകൂല്യങ്ങള്‍ നീട്ടുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ വോട്ട് ചെയ്യില്ലെന്നാണ് ഡെമോക്രാറ്റുകളുടെ നിലപാട്.

സര്‍ക്കാര്‍ വകുപ്പുകളുടെ സേവനം തടസപ്പെട്ടാല്‍ അവശ്യ സര്‍വീസുകള്‍ ഒഴികെ ഫെഡറല്‍ ഏജന്‍സികള്‍ അടച്ചുപൂട്ടുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്യുന്ന സാഹചര്യമുണ്ടാകും. സൈനിക ഉള്‍പ്പെടെയുള്ളവര്‍ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടിവരും. 750,000 ഫെഡറല്‍ തൊഴിലാളികളെ ഇത് ബാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍

വിമാന സര്‍വീസുകളെ ബാധിക്കുമോ?

സാധാരണയായി ഷട്ട്ഡൗണ്‍ വിമാനത്താവളങ്ങളെയോ എയര്‍ലൈനുകളെയോ കാര്യമായി ബാധിക്കില്ല, പക്ഷേ യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടായേക്കാം. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ ജോലി തുടരുമെങ്കിലും അവര്‍ക്ക് ശമ്പളം ലഭിക്കില്ല. ജീവനക്കാര്‍ ശമ്പളമില്ലാതെ തുടര്‍ച്ചയായി ജോലിക്ക് ഹാജരാകേണ്ടിവരുമ്പോള്‍, അത് അവരില്‍ മാനസിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും ജോലിയില്‍ അത് പ്രതിഫലിക്കുകയും ചെയ്യും. അതിനാല്‍ യാത്രക്കാര്‍ക്ക് ലഭിക്കുന്ന സേവനങ്ങളില്‍ കൂടുതല്‍ കാലതാമസം നേരിടേണ്ടി വന്നേക്കാം.

നേരത്തെ ഷട്ട്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളപ്പോഴൊക്കെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിട്ടുണ്ട്. വിമാന യാത്രക്കാര്‍ അറിഞ്ഞിരിക്കേണ്ട കാര്യമിതാണ്. വിമാനത്താവളങ്ങളില്‍ ക്യൂവില്‍ കൂടുതല്‍ നേരം നില്‍ക്കേണ്ടി വന്നേക്കാം. അതിനാല്‍ അതിനനുസരിച്ച് യാത്രകള്‍ ആസൂത്രണം ചെയ്യണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+