കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിസന്ധിയില്‍ ആടിയുലഞ്ഞ് കുവൈത്ത്; ശമ്പളം നല്‍കാന്‍ പോലും പണില്ല, വെളിപ്പെടുത്തി മന്ത്രി

Google Oneindia Malayalam News

കുവൈത്ത് സിറ്റി: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഗള്‍ഫ് രാജ്യമായ കുവൈത്ത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും പണമില്ലാത്ത അവസ്ഥയിലേക്ക് രാജ്യം നീങ്ങുന്നു. ധനമന്ത്രി ബറാക് അല്‍ ശീതന്‍ ആണ് പാര്‍ലമെന്റിനെ ഇക്കാര്യം അറിയിച്ചത്. എണ്ണവിലയിലെ ഇടിവും കൊറോണ വ്യാപനവുമാണ് ഗള്‍ഫ് മേഖലയിലെ പിടിച്ചുലയ്ക്കുന്നത്.

എന്നാല്‍ കുവൈത്തിലെ പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയപരമായ കാരണങ്ങളുമുണ്ട്. അടുത്ത ഒക്ടോബറിന് ശേഷം ശമ്പളം നല്‍കാന്‍ പണം കൈവശമില്ലെന്നാണ് കുവൈത്ത് ധനമന്ത്രി വിശദീകരിച്ചത്. ആദ്യമായിട്ടാണ് ഒരു ഗള്‍ഫ് രാജ്യത്ത് ഇങ്ങനെ ഒരവസ്ഥ. വിശദാംശങ്ങള്‍ ഇങ്ങനെ...

200 കോടി ദിനാര്‍ മാത്രം

200 കോടി ദിനാര്‍ മാത്രം

കുവൈത്തില്‍ സര്‍ക്കാര്‍ ട്രഷറിയില്‍ 200 കോടി ദിനാര്‍ മാത്രമാണ് പണമായുള്ളതെന്ന് മന്ത്രി പറയുന്നു. ഇത് ഒക്ടോബര്‍ വരെയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ മതിയാകും. അതേസമയം, ഒക്ടോബറിന് ശേഷം ശമ്പളം നല്‍കാന്‍ പണമുണ്ടാകില്ലെന്ന് മന്ത്രി വിശദീകരിച്ചു.

അധികം വൈകാതെ...

അധികം വൈകാതെ...

കുവൈത്ത് നിലവിലെ ചെലവഴിക്കലിന് പണം കണ്ടെത്തുന്നത് ജനറല്‍ റിസര്‍വ് ഫണ്ടില്‍ നിന്നാണ്. ഓരോ മമാസവും 170 കോടി ദിനാറാണ് ഈ ഫണ്ടില്‍ നിന്ന് കുവൈത്ത് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. അതുകൊണ്ടുതന്നെ പണം അധികം വൈകാതെ തീരും. എണ്ണവില വര്‍ധിക്കുകയാണ് രക്ഷപ്പെടാനുള്ള ഒരു മാര്‍ഗം.

Recommended Video

cmsvideo
oxford vaccine's third phase trial in india will begin soon | Oneindia Malayalam
രണ്ടു വഴികള്‍ ഇതാണ്

രണ്ടു വഴികള്‍ ഇതാണ്

രണ്ടു വഴികളാണ് കുവൈത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ കാണുന്നത്. ഒന്ന് എണ്ണവില വര്‍ധിക്കുക എന്നതാണ്. മറ്റൊന്ന്, വിപണിയില്‍ നിന്ന് കടമെടുക്കുക എന്നതാണ്. ഇങ്ങനെ കടമെടുക്കുന്നതിന് കുവൈത്ത് പാര്‍ലമെന്റ് തടസം നില്‍ക്കുകയാണ്.

ദുരുപയോഗം ചെയ്യുന്നു

ദുരുപയോഗം ചെയ്യുന്നു

കുവൈത്തില്‍ ചില നിയമ തടസങ്ങളാണ് സര്‍ക്കാരിനെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഒരു നിയമം നടപ്പാകണമെങ്കില്‍ പാര്‍ലമെന്റിന്റെ അനുമതി കുവൈത്തില്‍ നിര്‍ബന്ധമാണ്. പൊതുപണം സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി വിപണിയില്‍ നിന്നുള്ള കടമെടുക്കല്‍ പാര്‍ലമെന്റ് തടഞ്ഞിരിക്കുകയാണ്.

 സര്‍ക്കാര്‍ ശ്രമിക്കുന്നു

സര്‍ക്കാര്‍ ശ്രമിക്കുന്നു

കടപത്ര വിപണിയില്‍ നിന്ന് പണം വാങ്ങാന്‍ കുവൈത്ത് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട നിയമം പാര്‍ലമെന്റ് പാസാക്കിയാല്‍ മാത്രമേ വായ്പ എടുക്കാന്‍ സാധിക്കൂ. എന്നാല്‍ പാര്‍ലമെന്റ് അനുമതി നല്‍കിയിട്ടില്ല. പണം ദുരുപോയഗം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ലമെന്റ് തടസം നില്‍ക്കുന്നത്.

രണ്ടാഴ്ച്ചക്കകം അറിയാം

രണ്ടാഴ്ച്ചക്കകം അറിയാം

സര്‍ക്കാരിനെ കടപത്രം ഇറക്കുന്നതിന് അനുവദിക്കുന്ന നിയമത്തിന്റെ കരട് രേഖ കഴിഞ്ഞദിവസം പാര്‍ലമെന്റ് ചര്‍ച്ച ചെയ്തു. പാര്‍ലമെന്റിന്റെ ധനകാര്യ സമിതിയുടെ പരിശോധനയ്ക്ക് അയക്കാന്‍ തീരുമാനിക്കുകയും ചെയ്തു. സമിതി പുതിയ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം സമര്‍പ്പിക്കും. ഇതിന്‍മേല്‍ വോട്ടെടുപ്പുമുണ്ടാകും. അതിന് ശേഷമേ ഭാവി കാര്യങ്ങള്‍ പറയാന്‍ സാധിക്കൂ.

English summary
Kuwait can't pay salaries beyond October, Finance minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X