സൗദിയിലെ ആ വലിയ നിയമം റൊണാള്‍ഡോ ലംഘിക്കും, അധികാരികള്‍ കണ്ണടയ്ക്കും; കാരണമിതാണ്
ലോകത്തെ ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സൗദി ക്ലബ്ബായ അല്‍ നസറിലേക്കുള്ള പ്രവേശനം. മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി ഉടക്കിയതോടെയാണ് ക്ലബ്ബ് താരുമായുള്ള കരാര്‍ റദ്ദാക്കിയത്. റെക്കോര്‍ഡ് തുകയാക്കായിരുന്നു റൊണാള്‍ഡോ അന്‍ നസറിലേക്ക് പ്രവേശിച്ചത്. എല്ലാ പ്രവചനങ്ങളെയും തെറ്റിച്ചുകൊണ്ടാണ് റോണോ അല്‍ നസറിലേക്ക് പ്രവേശിച്ചത്.

ഇതോടെ താരവും കുടുംബവും സൗദി അറേബ്യയിലേക്ക് താമസം മാറാനും ഒരുങ്ങുന്നുണ്ട്. എന്നാല്‍ സൗദി അറേബ്യയില്‍ നിലനില്‍ക്കുന്ന ഒരു നിയമം ലംഘിച്ചുകൊണ്ട് മാത്രമാണ് താരത്തിന് ഈ രാജ്യത്ത് താമസിക്കാനാകുക. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ദീര്‍ഘകാല പങ്കാളി ജോര്‍ജിന റോഡ്രിഗസും സൗദി അറേബ്യയില്‍ ഒരുമിച്ച് താമസിക്കുമ്പോഴാണ് ഈ നിയമം ലംഘിക്കപ്പെടുന്നത്.

റൊണാള്‍ഡോയും ജോര്‍ജിനയും ഒരുമിച്ചാണ് ജീവിക്കുന്നതെങ്കിലും ഇരുവരും വിവാഹിതരായിട്ടില്ല, സൗദി നിയമങ്ങള്‍ അനുസരിച്ച്, വിവാഹം കഴിക്കാതെ ഒരേ വീട്ടില്‍ താമസിക്കുന്നത് നിയമവിരുദ്ധമാണ്, എന്നാല്‍ ഇരുവരും ഈ നിയമം ലംഘിക്കപ്പെടുന്നതുകൊണ്ട് യാതൊരുവിധ ശിക്ഷാ നടപടികള്‍ക്കും വിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നില്ല.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് പുറത്തായതിന് ശേഷം 37 കാരനായ റൊണാള്‍ഡോ കഴിഞ്ഞ മാസമാണ് അല്‍-നാസറില്‍ ചേര്‍ന്നത്. പ്രതിവര്‍ഷം 175 മില്യണ്‍ പൗണ്ടിനാണ് അദ്ദേഹത്തിന്റെ അല്‍ നസര്‍ പ്രവേശനം. സ്പാനിഷ് വാര്‍ത്താ ഏജന്‍സിയായ ഇഎഫ്ഇയുടെ പറയുന്നത് അനുസരിച്ച് റൊണാള്‍ഡോയ്ക്ക് ലോകത്തിലെ ഏറ്റവും കായിക മൂല്യമുള്ള താരങ്ങളില്‍ ഒരാളാണ്. അതുകൊണ്ട് ഈ ഒരു നിയമ ലംഘനത്തിന്റെ പേരില്‍ താരത്തെ ശിക്ഷിക്കാന്‍ സാധ്യതയില്ല.

രണ്ട് വ്യത്യസ്ത സൗദി അഭിഭാഷകരെ പറയുന്നത് അനുസരിച്ച് റൊണാള്‍ഡോയുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ ഇടപെടില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയില്‍ ഇപ്പോഴും വിവാഹ ഉടമ്പടി ഇല്ലാതെ ആണിനും പെണ്ണിനും ഒരുമിച്ച് താമസിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും, അധികാരികള്‍ ഇപ്പോള്‍ കണ്ണടച്ച് തുടങ്ങിയിരുന്നു. എന്നാല്‍ ഒരു പ്രശ്‌നമോ കുറ്റകൃത്യമോ ഉണ്ടാകുമ്പോള്‍ മാത്രമാണ് ഈ നിയമങ്ങള്‍ ഉപയോഗിക്കുന്നത്.

പ്രത്യേകിച്ച് വിദേശികളുടെ കാര്യത്തില്‍ ഈ നിയമത്തിന് അത്ര പ്രാധാന്യം നല്‍കാറില്ല. 2016ല്‍ റയല്‍ മാഡ്രിഡിനായി കളിക്കുമ്പോഴാണ് റൊണാള്‍ഡോ റോഡ്രിഗസിനെ പരിചയപ്പെടുന്നത്. ബെല്ലയും അലാനയും എന്നിങ്ങനെ അവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. റൊണാള്‍ഡോയ്ക്ക് മറ്റ് മൂന്ന് കുട്ടികളുമുണ്ട് - ക്രിസ്റ്റ്യാനോ ജൂനിയര്‍, ഈവ, മറ്റെയോ എന്നിവരാണ് അവര്‍.

അതേസമയം, റൊണാള്‍ഡോ അല്‍ നസറിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് റയന്‍ മാഡ്രിഡില്‍ പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതോടെ അദ്ദേഹം റയലിലേക്ക് തന്നെ തിരിച്ചെത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ എല്ലാ പ്രവചനങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് റൊണാള്‍ഡോ അല്‍ നസറിലേക്ക് എത്തിയത്.












Click it and Unblock the Notifications