Get Updates
Get notified of breaking news, exclusive insights, and must-see stories!

റൊണാള്‍ഡോയ്ക്ക് പാചകക്കാരനെ വേണം... ശമ്പളം ഒന്നും രണ്ടുമല്ല.. അഞ്ച് ലക്ഷം!; പക്ഷെ ആളെ കിട്ടാനില്ല; കാരണമിത്

റിയാദ്: പോര്‍ച്ചുഗലിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടുത്തിടെ ആണ് അല്‍ നസര്‍ ക്ലബില്‍ ജോയിന്‍ ചെയ്തത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ വന്‍ തുകക്ക് ആണ് അല്‍ നസര്‍ ക്ലബ് സ്വന്തമാക്കിയത്. ഇന്നലെ അല്‍ നസറിലെ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ ആദ്യ മത്സരവും നടന്നു. ഇപ്പോഴിതാ ക്രിസ്റ്റിയാനൊ റൊണാള്‍ഡോ പാചകക്കാരനെ അന്വേഷിച്ച് വലഞ്ഞിരിക്കുകയാണ് എന്ന റിപ്പോര്‍ട്ട് ആണ് പുറത്ത് വന്നിരിക്കുന്നത്.

ഒരു സ്വകാര്യ ഷെഫിനെ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. കണ്ണഞ്ചിപ്പിക്കുന്ന ശമ്പളം നല്‍കാം എന്ന് ഏറ്റിട്ടും പാചകക്കാരനെ ലഭിക്കാതെ വലയുകയാണ് താരം എന്ന് ദി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെയാണ് വന്‍ തുക മുടക്കി താരം പോര്‍ച്ചുഗലില്‍ വലിയ ആസ്തി സ്വന്തമാക്കിയത്. ഇവിടെ തന്റെ സ്വപ്‌ന ഭവനത്തിന്റെ നിര്‍മാണം നടന്ന് കൊണ്ടിരിക്കുകയാണ്.

1

വിശ്രമജീവിതം ഇവിടെയാക്കാനാണ് റൊണാള്‍ഡോ പദ്ധതിയിടുന്നത്. അതിനാല്‍ ഇവിടേക്കായി ഒരു സ്ഥിരം പാചകക്കാരനെ ആണ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ തേടുന്നത്. റിവിയേരയില്‍ താന്‍ നിര്‍മ്മിച്ച 17 മില്യണ്‍ പൗണ്ടിന്റെ വീട്ടില്‍ തനിക്കും തന്റെ പ്രിയപ്പെട്ടവര്‍ക്കും പാചകം ചെയ്യാനാണ് റൊണാള്‍ഡോ ഒരാളെ തേടുന്നത്. ജൂണില്‍ പൂര്‍ത്തിയാകാനിരിക്കുന്ന ഈ വീടിനെ തന്റെ റിട്ടയര്‍മെന്റ് ഹോം എന്നാണ് താരം വിശേഷിപ്പിക്കുന്നത്.

2

ആരോഗ്യകാര്യത്തില്‍ അതീവ ശ്രദ്ധാലുവാണെങ്കിലും നല്ലൊരു ഭക്ഷണപ്രേമിയും ആണ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. സുഷി വിഭവം ഏറെ ഇഷ്ടമാണ് താരത്തിന്. പരമ്പരാഗത പോര്‍ച്ചുഗീസ് വിഭവങ്ങളുടേയും ആരാധകനാണ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. ആഴ്ചയിലൊരിക്കല്‍ പിസ്സ കഴിക്കാനും താരത്തിന് ഏറെ ഇഷ്ടമാണ്. അതിനാല്‍ തന്നെ തന്റേയും കുടുംബത്തിന്റേയും ആവശ്യങ്ങളെല്ലാം നിറവേറ്റുന്ന പാചകക്കാരനെ ആണ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ തേടുന്നത്.

3

ഇതിനായി പ്രതിമാസം 4500 പൗണ്ട് അതായത് ഏകദേശം 4,51,704 രൂപ നല്‍കാനും ക്രിസ്റ്റിയാനൊ റൊണാള്‍ഡോ തയ്യാറാണ്. എന്നാല്‍ ഇതുവരെ താരത്തിന്റെ പാചകക്കാരന്‍ ആകാന്‍ തയ്യാറായി വന്നിട്ടില്ല. പോര്‍ച്ചുഗീസ് ഭക്ഷണവും സുഷി പോലുള്ള അന്താരാഷ്ട്ര പലഹാരങ്ങളും പാകം ചെയ്യാന്‍ കഴിയുന്ന ഒരാളെയാണ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ അന്വേഷിക്കുന്നത്.

4

അതേസമയം നിലവില്‍ സൗദിയില്‍ ഉള്ള റൊണാള്‍ഡോ താമസിക്കുന്നത് സൗദിയിലെ അത്യാംഡംബര റിസോര്‍ട്ടിലെ സ്യൂട്ട് റൂമിലാണ്. ഇവിടെ 17 മുറികളാണ് ഉള്ളത്. പ്രതിമാസം രണ്ടരക്കോടി രൂപ ഇതിന് വാടക വരുന്നുണ്ട്. ഒരു വര്‍ഷം അല്‍ നസറില്‍ കളിക്കുന്നതിന് 1704 കോടി രൂപയാണ് പ്രതിഫലമായി ലഭിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+