Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കൊല്ലാന്‍ നോക്കി, സ്വന്തം അമ്മ

ലിസ്ബന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ എങ്ങനെ വിശേഷിപ്പിക്കാം... പോര്‍ച്ചുഗലിന്റെ താരമെന്നോ, റയല്‍ മാഡ്രിഡിന്റെ താരമെന്നോ...? എന്തോ ആയിക്കോട്ടെ, വാര്‍ത്ത ഇപ്പോള്‍ അതല്ല. ക്രിസ്റ്റ്യാനോയെ ഒരാള്‍ കൊല്ലാന്‍ ശ്രമിച്ചു എന്നാണ് വെളിപ്പെടുത്തല്‍.

ലോകകപ്പിലെ മോശം പ്രകടനം കാരണം ഏതെങ്കിലും ആരാധകനല്ല അത് ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം അമ്മ തന്നെ. അതും ക്രിസ്റ്റ്യാനോ ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തുവരും മുമ്പ്.

Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അമ്മ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്രിസ്റ്റ്യാനോയെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഗര്‍ഭം അലസിപ്പിക്കാനുള്ള തീരുമാനം എടുത്തിരുന്നത്രെ അവര്‍.

അബോര്‍ഷന്‍ ചെയ്യാന്‍ വേണ്ടി ഡോക്ടറെ സമീപിച്ചെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. ഡോക്ടര്‍ സമ്മതിച്ചില്ലെങ്കിലും ആ കുഞ്ഞിനെ പ്രസവിക്കാന്‍ താന്‍ താത്പര്യപ്പെട്ടിരുന്നില്ലെന്നാണ് ക്രിസ്റ്റ്യാനോയുടെ അമ്മ പറഞ്ഞത്. പിന്നീട് ഗര്‍ഭം എങ്ങനെയെങ്കിലും അലസിപ്പിക്കാനുള്ള വഴികള്‍ പലതും നോക്കി.. കടുത്ത വ്യായാമങ്ങള്‍, ചൂടുള്ള ബിയര്‍... അങ്ങനെ പലതും.

പക്ഷേ ചില കാര്യങ്ങളില്‍ നമ്മള്‍ എന്ത് തീരുമാനിച്ചിട്ടും കാര്യമില്ലല്ലോ. ലോക ഫുട്‌ബോളിന്റെ തലപ്പത്തിരിക്കാന്‍ വിധിയുള്ളവന് ജനിക്കാതിരിക്കാന്‍ പറ്റില്ലല്ലോ....

ഡൊളോറെസ് അവെയ്‌റോ എന്നാണ് ക്രിസ്റ്റ്യാനിയോടെ മാതാവിന്റെ പേര്. തന്റെ ആത്മകഥയുടെ പ്രകാശന വേളയിലാണ് ഡൊളോറെസ് ഇക്കാര്യം പറഞ്ഞത്. പിറക്കും മുമ്പേ കൊല്ലാന്‍ നോക്കിയ കാര്യം ക്രിസ്റ്റ്യാനോയോട് അമ്മ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ടത്രെ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+