ലോട്ടറി അടിച്ച് നേടിയത് കോടികള്‍.. പിന്നാലെ ചെരുപ്പ് മോഷണത്തിന് പിടിയില്‍; സമ്പാദ്യമെല്ലാം പോയി
അത്യാഗ്രഹം ആപത്താണ് എന്ന് വെളിവാക്കുന്ന നിരവധി സംഭവങ്ങള്‍ നമ്മള് കേള്‍ക്കാറുണ്ട്. അത്തരത്തില്‍ ലോട്ടറി അടിച്ചിട്ടും മോഷണത്തിന് പോയി ഒടുവില്‍ എല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ് ഡേവിഡിന്

ലോട്ടറി വിജയത്തിന്റെ വാര്‍ത്തകള്‍ എപ്പോഴും മനുഷ്യരില്‍ കൗതുകമുണര്‍ത്തും. ലോട്ടറിയില്‍ വലിയ സമ്മാനം നേടിയ ശേഷം വിശ്രമ ജീവിതം നയിക്കുന്നവരും പഴയ ജോലി തുടരുന്നവരുമൊക്കെയുണ്ട്. എന്നാല്‍ അത്യാഗ്രഹം മനുഷ്യന്റെ ഉള്ളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ ഏത് വലിയ നേട്ടവും നിഷ്പ്രഭമാകും എന്ന് ഉറപ്പാണ്. അതിനെ ഒന്ന് കൂടി ഉറപ്പിക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
എത്ര പണമുണ്ടെങ്കിലും അത് കുറവാണെന്ന് ചിലര്‍ക്കെങ്കിലും തോന്നാറുണ്ട്. അതുകൊണ്ട് തന്നെ പണമുണ്ടക്കാന്‍ പലരും തെറ്റായ വഴിയും തെരഞ്ഞെടുക്കും. പല ശതകോടീശ്വരന്മാരും പലപ്പോഴും കോടിക്കണക്കിന് രൂപയുടെ കുംഭകോണങ്ങളില്‍ ആരോപണ വിധേയരാകുന്ന സംഭവങ്ങള്‍ പലപ്പോഴും നമ്മള് കേള്‍ക്കാറുള്ളതാണ്. ഇത് വഴി അവരുടെ പ്രശസ്തി നഷ്ടപ്പെടുകയും ചെയ്യും.

അത്യാഗ്രഹം വിനയായി
മാത്രമല്ല അവരുടെ നിലവിലുള്ള സ്വത്തുക്കളും ഒരുപക്ഷെ നടപടി ക്രമങ്ങളുടെ ഭാഗമായി നഷ്ടപ്പെട്ടേക്കാം. സമാനമായ ഒരു സംഭവത്തെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. ലോട്ടറിയിലൂടെ ഒരു കോടിയിലേറെ രൂപ ലഭിച്ച ഒരാള്‍ക്ക് തന്റെ അത്യാഗ്രഹം മൂലം ഉള്ള പണവും നഷ്ടമായി ജയിലിലാകുകയും ചെയ്തു. ഒരു ലോറി ഡ്രൈവറായിരുന്നു 43 കാരനായ ഡേവിഡ് സ്വീറ്റ്മാന്.

ലോറി ഡ്രൈവറില്‍ നിന്ന് കോടീശ്വരനിലേക്ക്
ഒരിക്കല്‍ അദ്ദേഹത്തെ തേടി ലോട്ടറി ഭാഗ്യം വന്നെത്തി. 2018 ല്‍ ആയിരുന്നു ഇത്. ഡേവിഡ് സ്വീറ്റ്മാന് ലോട്ടറിയില്‍ 100,000 പൗണ്ടിന്റെ (ഏതാണ്ട് ഒരു കോടി രൂപ) സമ്മാനം ലഭിച്ചു. എങ്കിലും ഡേവിഡ് സ്വീറ്റ്മാന് തന്റെ ലോറി ഡ്രൈവര്‍ എന്ന ജോലി ഉപേക്ഷിച്ചിരുന്നില്ല. ഡേവിഡ് സ്വീറ്റ്മാന് ഒരു ചെരുപ്പ് കമ്പനിയുടെ ലോറിയിലെ ഡ്രൈവറായിരുന്നു. ഒരിക്കല്‍ അദ്ദേഹം കൊണ്ട് പോയ ഓര്‍ഡറുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍ എണ്ണം കുറഞ്ഞു.

പിടിക്കപ്പെട്ടത് ചെരുപ്പ് മോഷണത്തിന്
ഇതോടെ സംഭവം കമ്പനിയും പൊലീസും അന്വേഷിക്കാന്‍ തുടങ്ങി. സി സി ടി വി ക്യാമറ കേന്ദ്രീകരിച്ച് പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമായത്. ഡേവിഡ് സ്വീറ്റ്മാന് സ്ഥിരമായി ചെരുപ്പ് മോഷ്ടിക്കുന്നത് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ചെരുപ്പ് മോഷണം രഹസ്യമായി നടത്താന്‍ ഒരു ടീമിനെപ്പോലും ഡേവിഡ് സ്വീറ്റ്മാന് രൂപീകരിച്ചിരുന്നു എന്നതാണ് ശ്രദ്ധേയം.

മോഷണത്തിനായി സഹായികളും
കമ്പനികളില്‍ നിന്നുള്ള പെട്ടികളുമായി ഡേവിഡ് പോകുമ്പോള്‍, മറ്റൊരു വാഹനത്തിലേക്ക് ചില പെട്ടികള്‍ ഇദ്ദേഹം മാറ്റിവെക്കും. ഇത്തരത്തില്‍ 2020 ഓഗസ്റ്റിനും സെപ്തംബറിനുമിടയില്‍ 15,450 പൗണ്ട് വിലമതിക്കുന്ന ( ഏകദേശം 16 ലക്ഷം രൂപ ) ചെരുപ്പകളാണ് ഡേവിഡ് സ്വീറ്റ്മാന് മോഷ്ടിച്ചത്. സംഭവം വെളിപ്പെട്ടതിന് പിന്നാലെ ഡേവിഡ് സ്വീറ്റ്മാനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

പശ്ചാത്തപമുണ്ടെന്ന് ഡേവിഡ്, കുറ്റവിമുക്തനാക്കി കോടതി
പൊലീസ് ചോദ്യം ചെയ്യലില്‍ ഡേവിഡ് സ്വീറ്റ്മാന് തന്റെ തെറ്റ് അംഗീകരിക്കുകയും കുറ്റം സമ്മതിക്കുകയും ചെയ്തു. രണ്ട് വര്‍ഷം മുമ്പ് തന്നെ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂഷന് നടപടികകള്‍ നീണ്ട് പോകുകയായിരുന്നു. ഇതിനാല്‍ എല്ലാ കുറ്റങ്ങളില്‍ നിന്നും ഡേവിഡ് കുറ്റവിമുക്തനാക്കപ്പെട്ടുവെന്നും തന്റെ പ്രവൃത്തികളില്‍ പശ്ചാത്താപം ഉണ്ടെന്നു് പ്രതി സമ്മതിച്ചതായും കോടതി പറഞ്ഞു.

ഇപ്പോള്‍ ജോലി വിന്‍ഡോ ഫിറ്റര്‍
നിലവില്‍ വിന്‍ഡോ ഫിറ്ററായി ജോലി ചെയ്യുന്ന ഡേവിഡ് സ്വീറ്റ്മാന് ആഴ്ചയില്‍ ഏകദേശം 300 പൗണ്ട് ( ഏകദേശം 29500 ഇന്ത്യന്‍ രൂപ ) സമ്പാദിക്കുന്നുണ്ട് എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് മാക്സ് വെളിപ്പെടുത്തി. കേസ് നടത്തിപ്പിനായും നഷ്ടപരിഹാരത്തിനായും ഡേവിഡ് സ്വീറ്റ്മാന്റെ സമ്മാനത്തുകയായിരുന്നു വിനിയോഗിച്ചിരുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications